»   » ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

Posted By:
Subscribe to Filmibeat Malayalam

തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ ചെയ്ത ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ഒടുവില്‍ റിലീസ് ചെയ്ത ജോ ആന്റ് ദി ബോയിയും പരജായമായിരുന്നു എന്ന് പറയുന്നില്ല. എന്നാല്‍ ക്രിസ്മസ് ആഘോഷങ്ങളായി എത്തിയ ചിത്രങ്ങളില്‍ ഏറ്റവും പിന്നോട്ട് നില്‍ക്കുന്നത് മഞ്ജുവിന്റെ ജോ ആന്റ് ദി ബോയി ആണ്.

ദിലീപ് നായകനായ ടു കണ്‍ട്രീസ് കുടുംബ പ്രേക്ഷകര്‍ക്കിടയിലും ന്യ ജനറേഷന്‍ ബഡ്ഡികള്‍ക്കിടയിലും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് തകര്‍ത്തോടുകയാണ്. മൈ ബോസിന്റെ മാറ്റൊരു ലെവലാണ് ചിത്രമെന്ന് കേള്‍ക്കുന്നു. ക്രിസ്മസ് ചിത്രങ്ങള്‍ എവിടെയെത്തി എന്ന് നോക്കാം...


ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയാണ് ക്രിസ്മസ് ആഘോഷത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മാര്‍ട്ടി പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഉണ്ണി ആറാണ്. പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക. മികച്ച അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്; റിവ്യു വായിക്കൂ


ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

രണ്ടാം സ്ഥാനത്ത് ദിലീപിന്റെ ടു കണ്‍ട്രീസാണ്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. മൈ ബോസിന് ശേഷം ദിലീപും മംമ്തയും ഒന്നിയ്ക്കുന്ന ചിത്രം ആദ്യാവസാനം വരെ ചിരിച്ച് ആഘോഷമാക്കാം. ദിലീപിന്റെ പതിവ് വളിപ്പ് കോമഡികളൊന്നുമല്ല, നല്ല സ്റ്റാന്റേടുണ്ട്. റിവ്യ വായിക്കൂ


ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

നവാഗത സംവിധായകരുടെ വിജയം ഈ ക്രിസ്മസിനുമുണ്ട്. തിയേറ്ററുകളില്‍ ചിരിയുടെ കൂട്ടമണി അടിച്ച് പ്രദര്‍ശനം തുടരുകയാണ് നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം. നമിത പ്രമോദ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. റിവ്യു വായിക്കൂ


ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

മഞ്ജു വാര്യരെയും മാസ്റ്റര്‍ സനൂപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ജോ ആന്റ് ദി ബോയി. ക്രിസ്മസ് ആഘോഷത്തിനെത്തിയ ചിത്രങ്ങളില്‍ ഒടുവില്‍ നില്‍ക്കുന്നത് ജോയും ബോയിയുമാണ്. റിവ്യു വായിക്കൂ


ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

ഈ മലയാള ചിത്രങ്ങള്‍ക്കൊപ്പോ ബോളിവുഡില്‍ നിന്നെത്തിയ രണ്ട് ചിത്രങ്ങളും കേരളത്തിലെ തിയേറ്ററുകളില്‍ മത്സരിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍ കാജല്‍ ടീമിന്റെ ദില്‍വാലയും, ബാജിറാവു മസ്താനിയും


ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?

സൂര്യയും അമല പോളും പിന്നെ കുറേ കുട്ടികളും ഒന്നിക്കുന്ന പാണ്ഡിരാജിന്റെ പാസാങ്ക ടു വാണ് കോളിവുഡില്‍ നിന്നുള്ള ഒരു ചിത്രം. ജയം രവിയും തൃഷയും ഒന്നിച്ച ബോലോകമാണ് മറ്റൊരു തമിഴ് ചിത്രം


English summary
Who will win the christmas competition from kerala theater

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam