»   » ഹോളിവുഡിലെ താരങ്ങളും ബോളിവുഡിലെ സുന്ദരിയുടെ പിന്നില്‍!പ്രിയങ്ക മറികടന്ന റെക്കോര്‍ഡ് എന്താണെന്നറിയാമോ

ഹോളിവുഡിലെ താരങ്ങളും ബോളിവുഡിലെ സുന്ദരിയുടെ പിന്നില്‍!പ്രിയങ്ക മറികടന്ന റെക്കോര്‍ഡ് എന്താണെന്നറിയാമോ

By: Teresa John
Subscribe to Filmibeat Malayalam

ലോകത്തിലെ മികച്ച നടിമാരുടെ പട്ടികയിലേക്ക് അതിവേഗത്തില്‍ ഉയര്‍ന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ മറ്റ് നടിമാര്‍ക്കൊന്നും എത്താന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.

ബേവാച്ച് എന്ന ചിത്രത്തിലുടെ ഹോളിവുഡിലും പ്രിയങ്ക അരങ്ങേറ്റം കുറിച്ചിരുന്നു. വീണ്ടും പ്രിയങ്ക ലോകത്തിലെ തന്നെ വലിയൊരു റെക്കോര്‍ഡുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയുടെ വലിയ സപ്പോര്‍ട്ടാണ് നടിയെ ഇത്തവണ മറ്റ് മുന്‍നിര നായികമാരെ എല്ലാം പിന്നിലാക്കാന്‍ സഹായിച്ചത്.

priyanka-chopra-social-media

വണ്ടര്‍ വുമണായ ഗാല്‍ ഗദേട്ടിനെ വരെ പിന്നിലാക്കിയാണ് പ്രിയങ്ക സോഷ്യല്‍ മീഡിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യുബ്, ഗൂഗിള്‍ പ്ലസ്, എന്നിങ്ങനെ ഉള്ള നവമാധ്യമങ്ങളുടെ കണക്കുകളിലാണ് പ്രിയങ്ക മുന്നില്‍ നില്‍ക്കുന്നത്.

സോഷ്യല്‍ മീഡിയ അനലറ്റിസ്‌ക് കമ്പനിയായ എം വി പിന്‍ഡെക്‌സാണ് ലോകത്തെ പ്രശ്‌സതരായവരുടെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിന്റെയും മറ്റും കണക്കുകള്‍ തിരഞ്ഞത്. എന്നാല്‍ ഹോളിവുഡിലെ താരങ്ങളെ എല്ലാം പിന്നിലാക്കിയാണ് പ്രിയങ്ക മുന്നിലെത്തിയത്.

English summary
Priyanka Chopra Is The World's Most Popular Actress In Social Media!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam