X
മലയാളം » സിനിമകള്‍ » ആദാമിന്റെ മകൻ അബു
ആദാമിന്റെ മകൻ അബു

ആദാമിന്റെ മകൻ അബു

Family | 24 Jun 2011 |
Malayalam

2.5 /5 Users

3 /5 Filmibeat

ആദാമിന്റെ മകൻ അബു കഥ

സലിം അഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു. മികച്ച ചിത്രത്തിനുള്ള 2010-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ മലയാള ചിത്രമാണ് ആദാമിന്റെ മകൻ അബു.  ഈ ചിത്രത്തിലെ അഭിനയത്തിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സലീം കുമാറിന് ലഭിച്ചു, കൂടാതെ മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും, ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. 2011 ജൂൺ 24-നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 2011 ഒക്ടോബർ 12 മുതൽ 27 വരെ ലങ്കാഷയറിൽ നടന്ന ലണ്ടൻ ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിലും മത്സരവിഭാഗത്തിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രത്തിനു ഗോവ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശവും പുരസ്കാരവും സംവിധായകനായ സലിം അഹമ്മദിനു് ജൂറിയുടെ പരാമർശവും ലഭിച്ചു.  2011-ലെ ഓസ്കാർ പുരസ്കാരത്തിന്റെ മികച്ച വിദേശചിത്രങ്ങളുടെ മത്സരത്തിലേക്ക് ഭാരത സർക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എൻട്രിയായി ഈ ചിത്രത്തെ സർക്കാർ നാമനിർദേശം ചെയ്തു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. താൻ ട്രാവൽസിൽ ജോലിചെയ്തിരുന്ന കാലത്തുണ്ടായ പല അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥക്കാധാരം എന്നു സലീം അഹമദ് പറയുന്നു. ചിത്രത്തിലെ പല കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിപ്പുള്ളവരുമാണ്.                        
Read More

ആദാമിന്റെ മകൻ അബു അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആദാമിന്റെ മകൻ അബു ക്രൂ വിവരങ്ങൾ

സംവിധായകന്‍ സലീം അഹമദ്
ഛായാഗ്രഹണം മധു അമ്പാട്ട്‌
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ അഷ്റഫ് ബേദി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആദാമിന്റെ മകൻ അബു പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആദാമിന്റെ മകൻ അബു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+