X
ഹരം

ഹരം

Drama | 20 Feb 2015 |
Malayalam

2.5 /5 Users

1.5 /5 Filmibeat

ഹരം കഥ

വർത്തമാനകാല സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ന്യൂ ജെനറേഷൻ ചിത്രമാണ് ഹരം. പുതിയ തലമുറയുടെ വികാരവിചാരങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രം പ്രണയ വിവാഹങ്ങളും, അതേ തുടർന്ന് അരങ്ങേറുന്ന വിവാഹ മോചനങ്ങളും വരച്ചു കാട്ടുന്നു. ഫഹദ്‌ ഫാസിലാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലു എന്ന കോള്‍ സെന്റര്‍ ജീവനക്കാരന്റെ വേഷമാണ് അദ്ദേഹം ഈ ചിത്രത്തിൽ ചെയ്യുന്നത്. ഇഷ എന്ന കഥാപാത്രമായി രാധിക ആപ്‌റ്റെയും ചിത്രത്തിൽ എത്തുന്നു. കൂടാതെ രാജശ്രീ ദേശ്‌പാണ്‌ഡെ, സാഗരിഗ തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്യുന്നു. ബാലുവിന്റെയും ഇഷയുടെയും കഥ പറയുന്നതിനിടയില്‍ മൂന്നുപേരടങ്ങുന്ന മറ്റൊരു ഗ്യാങ്ങിന്റെ കഥകൂടി ഈ ചിത്രം പറയുന്നുണ്ട്.
Read More

ഹരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഹരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനോദ് സുകുമാരൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ പി സുകുമാർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഹരം വിമർശകരുടെ അവലോകനം

malayalam.filmibeat.com
വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രം തിയറ്ററില്‍ ഒരു ഹരവും ഉണ്ടാക്കാതെ കത്തിത്തീരുകയാണ്. സമയംതെറ്റിയെത്തിയൊരു ന്യൂജനറേഷന്‍ ചിത്രമാണ് ഹരം. ഐടി ജീവനക്കാരുടെ ബന്ധങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചയും ചിത്രീകരിക്കുന്ന ഈ ചിത്രം രണ്ടുവര്‍ഷം മുന്‍പാണ് റിലീസ്‌ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ തിയറ്ററില്‍ കയ്യടി നേടിയേനെ. പ്രേക്ഷകര്‍ കോട്ടുവായിട്ടു മടുക്കുന്നൊരു ചിത്രമെന്നേ ഇതിനെ പറയാവൂ. ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ ചിത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. രണ്ടും താരത്തിന് സാമ്പത്തികമല്ലാത്ത ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കില്ല എന്നുറപ്പാണ്. ചിത്രസംയോജകനായ സംവിധായകന്‍ പല സന്ദര്‍ഭങ്ങളും അനവസരത്തില്‍ കൂട്ടിച്ചേര്‍ത്ത് പ്രേക്ഷകരെ ആശയക്കുഴപ്പമുണ്ടാക്കിയെന്നല്ലാതെ ഇതുകണ്ട് ഒരുഹരവും കാണുന്നവനു തോന്നുന്നില്ല. ഫഹദ് ഫാസില്‍ തന്നെ മുന്‍പ് പലതവണ ചെയ്ത കഥാപാത്രം. നായികയായെത്തിയ രാധികാ ആപ്‌തെയ്ക്ക് ഒരിടത്തും വൈകാരികാവസ്ഥയുണ്ടാക്കാന്‍ കഴിയാതെ ശൂന്യമായിപോകുന്നു. സാഗരിക അവതരിപ്പിക്കുന്ന റേഡിയോ ജോക്കി മാത്രമേ അല്‍പമെങ്കിലും നാം ഇഷ്ടപ്പെടുകൂ.

ഹരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഹരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+