X
മറുപടി

മറുപടി

Family | 09 Dec 2016 |
Malayalam

2.5 /5 Users

0 /5 Filmibeat

മറുപടി കഥ

ഫേസ് ടു ഫേസ് എന്ന ചിത്രത്തിന് ശേഷം വിഎം വിനു സംവിധാനം ചെയ്ത ചിത്രമാണ് മറുപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍ത്ത് ഇന്ത്യയിലെ ഒരു ജയിലില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. തനിയ്ക്കെതിരെയുള്ള ഒരു കേസില്‍ ആരും തുണയില്ലാതെ നീതിയ്ക്ക് വേണ്ടി പോരാടുന്ന ഒരു സ്ത്രിയുടെ കഥയാണിത്. ജൂലിയാന അഷ്റഫിന്റേതാണ് തിരക്കഥ. ഭാമയും റഹ്മാനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണുഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.    ഭാമയുടെ ഭര്‍ത്താവ് വേഷത്തിലാണ് റഹ്മാന്‍ എത്തുന്നത്.  കൗമാരക്കാരിയുടെ അമ്മ വേഷത്തിലാണ് ഭാമ പ്രത്യക്ഷപ്പെടുന്നത്. ബബി നയന്‍താരയാണ് റഹ്മാന്റെയും ഭാമയുടെയും മകളായി എത്തുന്നത്്. ജനാര്‍ദ്ദനന്‍, ടെസ്സ, സന്തോഷ് കീഴാറ്റൂര്‍, വത്സല മേനോന്‍, ദേവന്‍, അഞ്ജലി അനീഷ്, ശ്രിന്ദ, അര്‍ജ്ജുന്‍ നന്ദകുമാര്‍, ബേബി മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. വിജയ് ചിത്രം കത്തിയില്‍ അഭിനയിച്ച ബംഗാളി നടന്‍ സുദീപ് മുഖര്‍ജിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് മറുപടി. മകളെ സംരക്ഷിക്കാനായി അമ്മ നടത്തുന്ന ത്യാഗമാണ് ചിത്രത്തിന്റെ പ്രമേയം ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് താമസം മാറിയ ബാങ്ക് ഉദ്യോഗസ്ഥനായ എബിയുടെയും (റഹ്മാന്‍) ഭാര്യയെ സാറായുടെയും (ഭാമ) മകള്‍ റിയയുടെയും കഥയാണിത്. അവിടെ വച്ച് അവിചാരിതമായി ഇവര്‍ ഒരു പ്രശ്നത്തില്‍ അകപ്പെടുകയും തുടര്‍ സംഭവങ്ങളുമാണ് മര്‍മ്മ പ്രമേയം. നിയമവും അധികാരവും ഉപയോഗിച്ച് ഒരു കുടുംബത്തെ ചൂഷണം ചെയ്യപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചയാണ് മറുപടി. അരുണും (സന്തോഷ് കീഴാറ്റൂര്‍) അഡ്വക്കേറ്റ് അഞ്ജനയും(ടെസ്സ) ഈ കുടുംബത്തോട് വളരെ അടുപ്പമുള്ള അയല്‍ക്കാരായ ദമ്പതികളായാണ് ചിത്രത്തില്‍ എത്തുന്നത്. സുദീപ് മുഖര്‍ജിക്ക് ഒരു പോലീസ് ഓഫീസര്‍ വേഷമാണ്.
Read More

മറുപടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മറുപടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ വി എം വിനു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ അഷ്റഫ് ബേദി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മറുപടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മറുപടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+