»   » നയന്‍സ്-പ്രഭുദേവ വിവാഹം ഫെബ്രുവരിയില്‍

നയന്‍സ്-പ്രഭുദേവ വിവാഹം ഫെബ്രുവരിയില്‍

Posted By:
Subscribe to Filmibeat Malayalam
Prabh Deva-Nayantrara
ഗണപതിക്കല്യാണം പോലെ നീളുന്ന നയന്‍സ്-പ്രഭുദേവ വിവാഹം ഇനിയെന്ന് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. അടുത്ത ഫെബ്രുവരിയില്‍ വെള്ളിത്തിരയിലെ താരങ്ങളുടെ വിവാഹം നടക്കുമെന്നാണ് കോടമ്പാക്കത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

വിവാഹശേഷം ചെന്നൈയില്‍ വാടകവീട്ടില്‍ താമസിക്കാനാണ് തീരുമാനമെന്നും സൂചനകളുണ്ട്. ചെന്നൈ ബോട്ട് ക്‌ളബില്‍ നയന്‍താരയും പ്രഭുദേവയും വാടകവീട് എടുത്തുവെന്നും പറയപ്പെടുന്നു. ഈ വീട്ടിലേക്കുള്ള ഫര്‍ണിച്ചറുകളും മറ്റും വാങ്ങുന്ന തിരക്കിലാണേ്രത ഇരുവരും.

ബോളിവുഡ് ചിത്രമായ റൗഡി റാത്തോറിന്റെ ജോലികള്‍ പൂര്‍ത്തിയായതിന് ശേഷമാവും പ്രഭു വിവാഹപ്പന്തലിേേലക്ക് പോകുകയെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം തെലുങ്ക് ചിത്രമായ ശ്രീ രാമരാജ്യത്തിന്റെ റിലീസും കാത്തിരിയ്ക്കുകയാണ് നയന്‍താര. വിവാഹമുടനുണ്ടാകുമെന്നതിനാല്‍ പുതിയ പ്രൊജക്ടുകളൊന്നും സ്വീകരിയ്ക്കാന്‍ അവര്‍ തയാറായിട്ടില്ല.

English summary
Rumors are abuzz that Prabhudeva and Nayanthara will enter wedlock this February. Sources say both have decided to settle down in Chennai after their wedding

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam