TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രതിച്ഛായ കൂട്ടാന്‍ നമിത, മായ പ്രതിസന്ധിയില്‍
നടീനടന്മാരുടെ ബാഹുല്യത്താല്‍ ശ്രദ്ധനേടിയ ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. ചിത്രത്തിന്റെ പേര് മായ. ഭാഷ ആംഗലേയം.
നായികയുടെ റോള്‍ നമിതയ്ക്ക്. ബാക്കി കഥാപാത്രങ്ങളില്‍ മിക്കവരും അമേരിക്കകാര്. കഥ നടക്കുന്നത് കേരളത്തില്‍. ദുര്‍മന്ത്രവാദം നിര്‍ലോഭം അടങ്ങിയ കഥ... അങ്ങനെ പോയി അണിയറ വര്‍ത്തമാനങ്ങള്‍.
എന്നാല്‍ അതിനുശേഷം കുറച്ച് മാസങ്ങളായി ചിത്രത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. എന്നാലിതാ പുതിയൊരു വാര്‍ത്ത. മായയിലെ നായികയായതില്‍ ഏറെ സന്തോഷിച്ച നമിത ഇപ്പോള്‍ സന്തുഷ്ടയല്ലത്രേ.
തനിക്ക് ലഭിച്ച കഥാപാത്രത്തിന്റെ റോളാണത്രേ നമിയെ സങ്കടപ്പെടുത്തുന്നത്. ആവശ്യത്തിലേറെ നഗ്നത പ്രദര്ശിപ്പിക്കേണ്ട് കഥാപാത്രമാണ് നമിയുടെത്. തന്നെ ഇതിന് കിട്ടില്ലെന്നാണ് നമിയിപ്പോള് പറയുന്നത്.
തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുളള ശ്രമത്തിലാണ് ഈയിടെയായി നമി. പ്രത്യേകിച്ചും വിജയിന്റെ നായികയാവാനുളള അവസരം ലഭിച്ചതിന് ശേഷം. അതിനാല്‍ മായയില്‍ അമിതമായ മേനിപ്രദര്ശനമുളള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന പിടിവാശിയിലാണത്രേ നമിയിപ്പോള്.