For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​'നൃത്തം എല്ലാത്തിനും നിമിത്തമായി', തിരിച്ച് വരവിന് ശേഷമുള്ള മഞ്ജുവിന്റെ പ്രതികരണം വീണ്ടും വൈറലാകുന്നു

  |

  ഉണ്ണിമായ, ഭാനുമതി, പ്രഭ, മീനാക്ഷി, അഞ്ജലി, ഭദ്ര, രാധ തുടങ്ങി ഒരുപിടി മനോഹര കഥാപാത്രങ്ങളിലൂടെ 1995 മുതൽ 99 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളത്തിൽ നിറഞ്ഞുനിന്ന നടി മഞ്ജു വാര്യർ വിവാഹത്തിന് ശേഷം അഭിനയം അവസാനിപ്പിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. മഞ്ജു വാര്യരുടെ ജൈത്രയാത്ര 99ൽ അവസാനിപ്പിച്ചപ്പോൾ ഒട്ടുമിക്ക മലയാളികളും സിനിമാ പ്രേമികളും നിരാശപ്രകടിപ്പിച്ചു.

  actress manju warrier, actress manju warrier photos, manju warrier tamil, manju warrier films, manju warrier husband, മഞ്ജു വാര്യർ അഭിമുഖം, മഞ്ജു വാര്യർ സിനിമകൾ, മഞ്ജു വാര്യർ ഫോട്ടോകൾ, മഞ്ജു വാര്യർ വാർത്തകൾ, മഞ്ജു വാര്യർ

  പിന്നീട് പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവിൽ ഒന്നോ രണ്ടോ സിനിമകളിൽ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാൽ അത് മഞ്ജുവാര്യരുടെ കാര്യത്തിൽ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി മഞ്ജു മലയാള സിനിമയുടെ മുൻനിരയിൽ തന്നെ നിറഞ്ഞ് നിൽക്കുന്നു. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയത്തികവ് കാണിച്ചുകൊടുത്തു.

  Also Read: 'ആത്മാർഥ സുഹൃത്തുക്കളിൽ ഒരാൾ', ഉണ്ണി മുകുന്ദനെ കുറിച്ച് നടൻ ബാല

  മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകൾക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓൾഡ് ആർ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ.

  actress manju warrier, actress manju warrier photos, manju warrier tamil, manju warrier films, manju warrier husband, മഞ്ജു വാര്യർ അഭിമുഖം, മഞ്ജു വാര്യർ സിനിമകൾ, മഞ്ജു വാര്യർ ഫോട്ടോകൾ, മഞ്ജു വാര്യർ വാർത്തകൾ, മഞ്ജു വാര്യർ

  ഹൗ ഓൾഡ് ആർ യു സിനിമയുടെ ഭാ​ഗമായി മഞ്ജു നൽകിയ ആദ്യ അഭിമുഖത്തിന്റെ ഭാ​ഗങ്ങൾ വീണ്ടും വൈറലാവുകയാണ്. രണ്ടാം വരവിലേക്കെത്തിയതിനെ കുറിച്ചും മറ്റുമാണ് മഞ്ജു സംസാരിക്കുന്നത്. 'എല്ലാവരും എന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിൽ സന്തോഷമുണ്ട്. ഞാനും ഈ നിമിഷങ്ങൾ ആസ്വദിക്കുന്നുണ്ട്. സ്വപ്‌നതുല്യമായ തിരിച്ചുവരവാണ്. അറിയുന്നവരും അറിയാത്തവരുമൊക്കെയായി ഒരുപാട് പേര്‍ വിളിച്ചു. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്.

  Also Read: 'അലൈപായുതെ'യുടെ വിജയത്തിനായി വിവാഹിതനാണെന്ന കാര്യം മറച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് മാധവൻ

  രണ്ടാം വരവിൽ സിനിമയിൽ ഒരുപാട് മാറ്റങ്ങൾ അനുഭവിക്കുന്നു. കൂടുതലും ടെക്നിക്കൽ വശങ്ങൾ ഒരുപാട് മാറി. ഗുരുവായൂരില്‍ അരങ്ങേറ്റം ചെയ്യുമ്പോള്‍ അത് വാര്‍ത്തയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനൊരുപാട് പ്രാധാന്യം കിട്ടി. ഒന്നും ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല. എല്ലാം സംഭവിക്കുകയായിരുന്നു. ഒന്നും നേരത്തെ തീരുമാനിച്ചിരുന്നില്ല.' മഞ്ജു പറയുന്നു.

  തമിഴ്നാട്ടിൽ ജനിച്ച് കണ്ണൂരിലും തൃശ്ശൂരിലുമായാണ് മഞ്ജുവാര്യർ വളര്‍ന്നത്. കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു. സിനിമയിലെത്തിയപ്പോഴും നൃത്തം മഞ്ജു ഉപേക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം വരവിന് വഴിതെളിച്ചതും നൃത്തം തന്നെയായിരുന്നു. മഞ്ജുവിന് വേണ്ടി എഴുതിയ തിരക്കഥയായിരുന്നില്ല ഹൗ ഓൾഡ് ആർ യുവെന്ന് റോഷൻ ആൻഡ്രൂസും ആ അഭിമുഖത്തിൽ പറയുന്നുണ്ട്. അതിനാൽ തന്നെ മഞ്ജു ഈ ചിത്രം വേണ്ടെന്ന് തീരുമാനിച്ചാലും ഹൗ ഓൾഡ് ആർ യു സംഭവിക്കുമായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് ആ അഭിമുഖത്തിൽ പറയുന്നുണ്ട്.

  Also Read: 'ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട് അവരെ നിരാശരാക്കേണ്ടി വരിക എന്നത് നല്ല കാര്യമല്ല'-ദുൽഖർ സൽമാൻ

  തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയ അഭിനേതാവിന്റെ അങ്കലാപ്പെല്ലാം മഞ്ജുവിന്റെ മുഖത്ത് ഹൗ ഓൾഡ് ആർ യുവിന് വേണ്ടി പങ്കെടുത്ത അഭിമുഖത്തിൽ കാണാമായിരുന്നു. ഇന്ന് പക്ഷെ മാറി. എല്ലാ കാര്യങ്ങളും കൃത്യമായ നിരീക്ഷണത്തിലൂടെ ചിന്തിച്ച് പ്രവർത്തിക്കുകയാണ് മഞ്ജുവിപ്പോൾ. ഒപ്പം നിരവധി സിനിമകളും. സൈമയിൽ മലയാളത്തിലെയും തമിഴിലേയും മികച്ച നടിയായി തെരഞ്ഞെടുത്തത് മഞ്ജുവാര്യരെയാണ്. ഒരു പക്ഷം രണ്ടാം വരവിൽ ജനം ഇത്രത്തോളം ആഘോഷിച്ച മറ്റൊരു നടിയുണ്ടാവില്ല.

  actress manju warrier, actress manju warrier photos, manju warrier tamil, manju warrier films, manju warrier husband, മഞ്ജു വാര്യർ അഭിമുഖം, മഞ്ജു വാര്യർ സിനിമകൾ, മഞ്ജു വാര്യർ ഫോട്ടോകൾ, മഞ്ജു വാര്യർ വാർത്തകൾ, മഞ്ജു വാര്യർ

  ഇതുവരെ 40 ഓളം സിനിമകളിൽ മഞ്ജു അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ മഞ്ജു വാര്യർ നേടിയിട്ടുണ്ട്. ചതുർമുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജുവാര്യർ ചിത്രം. സണ്ണി വെയ്ൻ അടക്കമുള്ളവർ ചിത്രത്തിന്റെ ഭാ​ഗമായിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജിൽ, ലളിതം സുന്ദരം, പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

  മലയാളത്തിലും തമിഴിലും മഞ്ജു ചേച്ചി തന്നെ | FilmiBeat Malayalam

  Also Read: 'ആരെങ്കിലും നിങ്ങളെ ജഡ്ജ് ചെയ്താൽ അത് അവരുടെ തകരാറാണ്'-ഷംന കാസിം

  Read more about: manju warrier malayalam dileep
  English summary
  actress manju warrier first interview video after reentry again viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X