For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന് വീഴ്ച തിരിച്ചടിയായി, മഞ്ജു വാര്യര്‍ സ്ഥലത്തില്ല, സൂര്യയെത്തി, താരമാമാങ്കം ഇനി അരങ്ങില്‍!

  |

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മമഴവില്ല് ഇനി അരങ്ങിലേക്ക് എത്തുകയാണ്. അവസാനഘട്ട പരിശീലനം പൂര്‍ത്തിയാക്കി താരങ്ങളെല്ലാം തട്ടില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പരിപാടി വേദിയിലേക്ക് എത്തുന്നത്. കൊച്ചിയിലെ റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി താരങ്ങളെല്ലാം തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. റിഹേഴ്‌സലിനെ വെല്ലുന്ന പ്രകടനമായിരിക്കുമോ വേദിയില്‍ അരങ്ങേറുന്നതെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

  തൃഷയെ വിവാഹം ചെയ്യാനൊരുങ്ങി ആര്യ? അങ്ങനെ സംഭവിക്കുമോ? താരങ്ങള്‍ പറഞ്ഞത് ഇങ്ങനെ, കാണൂ!

  മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും സിദ്ദിഖുമടക്കമുള്ള സീനിയര്‍ താരങ്ങളും ജയസൂര്യ, ടൊവിനോ തോമസ്, കാളിദാസ് തുടങ്ങിയ യുവതാരങ്ങളും റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായിരുന്നു. അനു സിത്താര, നിമിഷ സജയന്‍, അപര്‍ണ്ണ ബാലമുരളി, മൈഥിലി, രചന നാരായണന്‍കുട്ടി തുടങ്ങിയ നായികമാരും റിഹേഴ്‌സല്‍ ക്യാംപില്‍ പങ്കെടുത്തിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സെല്‍ഫിയെടുത്തും പരിചയം പുതുക്കിയും താരങ്ങള്‍ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു ഈ ഒത്തുചേരല്‍. അമ്മമഴവില്ല് അരങ്ങിലെത്തുന്നതിന് മുന്‍പുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കിടിലന്‍ കാബറേ നൃത്തവുമായി സുബി സുരേഷ്, വൈറലാവുന്ന വീഡിയോ കാണൂ!

  താരരാജാക്കന്‍മാരുടെ സാന്നിധ്യം

  താരരാജാക്കന്‍മാരുടെ സാന്നിധ്യം

  അമ്മയുടെ രജതൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക പരിപാടിയായ അമ്മമഴവില്ലില്‍ താരരാജാക്കന്‍മാര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളെല്ലാം മാറ്റി വെച്ചാണ് താരങ്ങളെല്ലാം ഈ പരിപാടിയിലേക്ക് എത്തിയത്. താരസംഘടനയ്ക്കായി എല്ലാവരും ഒരുമിക്കുന്നുവെന്ന് കേട്ടെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഈ പരിപാടിയെ സജീവമാക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

  താരപുത്രന് പരിക്ക്, അമ്മമഴവില്ലിൽ പങ്കെടുക്കില്ല??
   മമ്മൂട്ടിയുടെ നൃത്തം

  മമ്മൂട്ടിയുടെ നൃത്തം

  പതിവിന് വിപരീതമായി ഇത്തവണ മമ്മൂട്ടി ആ സാഹസത്തിന് മുതിരുകയാണ്. നൃത്തവുമായി ബന്ധപ്പെട്ട് നിരവധി തവണ രൂക്ഷവിമര്‍ശനത്തിന് ഇരയായിരുന്നുവെങ്കിലും ഇപ്പോഴും ഡാന്‍സ് ചെയ്യാന്‍ അദ്ദേഹം കാണിച്ച തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തില്‍ അദ്ദേഹം മറുപടി നല്‍കിയിരുന്നു.

  മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ്

  മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ്

  സിനിമാജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളായ ഒടിയന്‍, ഭീമന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ വേദിയില്‍ അവതരിപ്പിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനവുമായാണ് താനെത്തുന്നതെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

  സൂര്യയുടെ വരവ്

  സൂര്യയുടെ വരവ്

  മോഹന്‍ലാലിന്‍രെ പ്രത്യേക ക്ഷണപ്രകാരമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നായിരുന്നു തെന്നിന്ത്യയുടെ സ്വന്തം താരമായ സൂര്യ വ്യക്തമാക്കിയത്. നടന്‍ ദേവനായിരുന്നു താരത്തെ സ്വീകരിച്ചത്. മോഹന്‍ലാല്‍ നേരിട്ട് വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ലെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. മലയാളികള്‍ക്ക് ഏരെ പ്രിയപ്പെട്ട നായകന്‍ കേരളത്തില്‍ എത്തിയപ്പോഴെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്.

  പരിക്ക് തിരിച്ചടിയായി

  പരിക്ക് തിരിച്ചടിയായി

  കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാംപിനിടയില്‍ വെച്ചായിരുന്നു ആ വാര്‍ത്ത ആരാധകരെത്തേടിയെത്തിയത്. പരിശീലനത്തിനിടയില്‍ ദുല്‍ഖറിന് പരിക്ക് പറ്റിയെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ നിരാശയിലായിരുന്നു. താരം പരിപാടിയില്‍ പങ്കെടുക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. താരപുത്രന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും എന്നാല്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള പ്രകടനം ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായെങ്കിലും ഇപ്പോള്‍ നൃത്തം ചെയ്യുന്നത് സുരക്ഷിതമല്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

  മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

  മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

  സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

  ദിലീപും സ്ഥലത്തില്ല

  ദിലീപും സ്ഥലത്തില്ല

  സിനിമയുമായി ബന്ധപ്പെട്ട് വിദേശത്താണ് ദിലീപ് ഇപ്പോള്‍. അമ്മയിലെ അംഗമല്ലാത്തതിനാല്‍ താരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പോയവര്‍ഷത്തില്‍ അമ്മ സംഘടിപ്പിച്ച മഴവില്ലഴകില്‍ അമ്മയില്‍ സജീവ സാന്നിധ്യമായി താരമുണ്ടായിരുന്നു. തമിഴ് സിനിമയിലെ താരങ്ങളെ അതിഥിയായി ക്ഷണിക്കുന്നതിനോടൊപ്പം ദിലീപിനെയും ക്ഷണിക്കാമെന്ന തരത്തില്‍ നിര്‍ദേശങ്ങളുയര്‍ന്നിരുന്നു.

  English summary
  Ammamazhavillu getting ready soon.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X