»   » ഇങ്ങനെ പോയാല്‍ മാധ്യമപ്രവര്‍ത്തകരുടെ മുഖത്തടിക്കാനും ഞാന്‍ മടിക്കില്ല, പൊട്ടിത്തെറിച്ച് അനുഷ്‌ക

ഇങ്ങനെ പോയാല്‍ മാധ്യമപ്രവര്‍ത്തകരുടെ മുഖത്തടിക്കാനും ഞാന്‍ മടിക്കില്ല, പൊട്ടിത്തെറിച്ച് അനുഷ്‌ക

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രം രാജ്യാന്തര ഹിറ്റായി. അതോടൊപ്പം ഒരു പ്രണയ ഗോസിപ്പും ഇന്ത്യ മുഴുവന്‍ സംസാരിക്കുന്നു. പറഞ്ഞ് പറഞ്ഞ് അനുഷ്‌ക ഷെട്ടിയെയും പ്രഭാസിനെയും വിവാഹം കഴിപ്പിയ്ക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ചില പാപ്പരാസികള്‍.

മോഹന്‍ലാല്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറുമെന്ന് ബാഹുബലി നായിക അനുഷ്‌ക ഷെട്ടി

ഇതുവരെ പ്രഭാസോ അനുഷ്‌ക ഷെട്ടിയോ വിഷയത്തോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ പൊട്ടിത്തെറിച്ചുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് അനുഷ്‌ക ഷെട്ടി. ഈ പോക്ക് പോയാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും മടിക്കില്ല എന്നാണ് നടി പറഞ്ഞത്.

ജോഡി പൊരുത്തം

മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും അത് സൗഹൃദമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു.

ബാഹുബലിയ്ക്ക് ശേഷം

എന്നാല്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയ്തതിന് ശേഷം ഈ ഗോസിപ്പ് ശക്തമായി. ദേവസേനയെയും ബാഹുബലിയെയും പോലെ അനുഷ്‌കയും പ്രഭാസും ഒന്നിച്ച് കാണണം എന്ന ആഗ്രഹത്തിന്റെ പുറത്ത് പലരും ഗോസിപ്പുകള്‍ പടച്ചുവിട്ടു.

വിവാഹാലോചനകള്‍

പ്രഭാസിനും അനുഷ്‌കയ്ക്കും വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. പ്രഭാസിന് പെണ്ണിനെ കണ്ടെത്തി എന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഗോസിപ്പോടെ അവസാനിച്ചു. അപ്പോള്‍ വീണ്ടും തുടങ്ങി, പ്രഭാസും അനുഷ്‌കയും ഡേറ്റിങില്‍ ആണെന്ന്.

പൊട്ടിത്തെറിച്ച് അനുഷ്‌ക

ഈ ഗോസിപ്പ് ഇങ്ങനെ വിശ്വാസയോഗ്യമാകും വിധത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് അനുഷ്‌ക പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ ഇനിയും വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമങ്ങളുടെ മുഖത്തടിക്കാന്‍ താന്‍ മടിക്കില്ല എന്ന് അനുഷ്‌ക വ്യക്തമാക്കി

English summary
Anushka Shetty: 'I Won't Mind Slapping Cases Against Media Holders!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam