»   » കലി പശ്ചാത്തല സംഗീതം കോപ്പിയടി, കുറ്റം സമ്മതിച്ചു, ഗോപി സുന്ദറിന് പറയനുള്ളത്

കലി പശ്ചാത്തല സംഗീതം കോപ്പിയടി, കുറ്റം സമ്മതിച്ചു, ഗോപി സുന്ദറിന് പറയനുള്ളത്

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍-സായി പല്ലവിയുടെ കലി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡയയില്‍ അടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ട്രെയിലറിന്റെ പശ്ചാത്തല സംഗീതം കോപ്പിയടിയാണെന്ന് കണ്ടുപടിച്ചതോടെയായിരുന്നു ചര്‍ച്ച. ദി മാന്‍ ഫ്രം അങ്കിളിന്റെ ബിജിഎം ഒരു മാറ്റം കൂടാതെ കോപ്പിയടിച്ചെന്നായിരുന്നു ആരോപണം.

എന്നാല്‍ ചിത്രത്തിൻറെ സംഗീത സംവിധായകൻ ഗോപി സുന്ദര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണ്. ദി മാന്‍ ഫ്രം അങ്കിള്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ എടുത്തതാണ് ആ ട്യൂണ്‍. പക്ഷേ അതിന് വേണ്ട മാറ്റം വരുത്തിയാണ് പുതിയ ചിത്രം കലിയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഗോപി സുന്ദര്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപി സുന്ദര്‍ പറഞ്ഞത്. അറിഞ്ഞുകൊണ്ട് തന്നെയാണ് മാന്‍ ഫ്രം അങ്കിളിലെ ട്യൂണ്‍ താന്‍ എടുത്തത്. ട്രെയിലര്‍ ആകര്‍ഷകമാക്കാന്‍ താന്‍ ചെയ്തതാണെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

gopisunder

വിവാദങ്ങള്‍ക്കെതിരെ താന്‍ എന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളിലൂടെയാണ് മറുപടി നല്‍കുന്നതെന്ന് ഗോപി സുന്ദര്‍ പറയുന്നു. തനിക്കെതിരെ വന്ന ട്രോളുകളെല്ലാം പോസിറ്റീവായി തന്നെയാണ് കാണുന്നത്. കലിയിലെ എല്ലാ ഗാനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടാനാണ് താന്‍ പോപ്പുലറായ സംഗീതത്തെ അനുകരിക്കാന്‍ ശ്രമിച്ചതെന്നും ഗോപി സുന്ദര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

തുടക്കം മുതല്‍ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കലിയുടെ ട്രെയിലറിലെ പശ്ചാത്തല സംഗീതമല്ല ചിത്രത്തിലെന്നും ഗോപി സുന്ദര്‍ പറയുന്നു.

Read Also: കലിയുടെ പശ്ചാത്തല സംഗീതം മോഷ്ടിച്ചതാണെന്നോ, തെളിവുമായി സോഷ്യല്‍ മീഡിയ

English summary
Gopi Sunder about Kali trailer issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam