twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പനമ്പിളളി നഗറില്‍ ഒരാളുണ്ടെന്ന ചിന്ത നല്‍കുന്ന ഊര്‍ജ്ജം വലുത്! മമ്മൂട്ടിയെക്കുറിച്ച് ജോണി ആന്റണി

    By Midhun Raj
    |

    സി ഐഡി മൂസ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജോണി ആന്റണി. ദിലീപ് നായകനായ ചിത്രത്തിന്റെ വിജയം സംവിധായകന്‍റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. സി ഐഡി മൂസയ്ക്ക് പിന്നാലെ കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, സൈക്കിള്‍ തുടങ്ങറിയ ഹിറ്റ് ചിത്രങ്ങളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു.

    മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ചാണ് തന്റെ കരിയറില്‍ സംവിധായകന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത്. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്തത്.

    അടുത്തിടെ വ്യക്തിപരമായും

    അടുത്തിടെ വ്യക്തിപരമായും തനിക്ക് ഏറെ പ്രാധാന്യമുളള ആളാണ് മമ്മൂട്ടിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോണി ആന്റണി. മനസ് വല്ലാതെ വേദനിക്കുമ്പോഴും ജീവിതത്തില്‍ വീഴ്ചകള്‍ പറ്റുമ്പോഴും ഞാന്‍ മമ്മൂക്കയെ കാണുമെന്ന് ജോണി ആന്റണി പറയുന്നു. ആ കാഴ്ച തരുന്ന ഊര്‍ജ്ജം പറഞ്ഞറിയിക്കാനാവില്ല. എന്നെ എപ്പോഴും പ്രോല്‍സാഹിപ്പിക്കുന്ന മമ്മൂക്ക.

    എനിക്ക് ഇടവേള വന്നപ്പോള്‍

    എനിക്ക് ഇടവേള വന്നപ്പോള്‍ മമ്മൂക്ക ഡേറ്റ് തന്നു. മമ്മൂക്കയെ നായകനാക്കി നാല് സിനിമകള്‍ ചെയ്തു. ദൈവം സഹായിച്ച് മൂന്ന് നിര്‍മ്മാതാക്കള്‍ക്കും കാശ് തിരികെ കിട്ടി. എന്താവശ്യമുണ്ടെങ്കിലും പനമ്പിളളി നഗറില്‍ എനിക്കൊരാളുണ്ടെന്ന ചിന്ത തരുന്ന ഊര്‍ജ്ജം വലുതാണ്. ജോണി ആന്റണി മമ്മൂക്കയെക്കുറിച്ച് തുറന്നു പറഞ്ഞു.

    തുറുപ്പു ഗുലാന്‍

    തുറുപ്പു ഗുലാന്‍ എന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത സിനിമ. ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരുന്നത്. തുറുപ്പു ഗുലാന് പിന്നാലെയാണ് ഈ പട്ടണത്തില്‍ ഭുതം,താപ്പാന, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ വന്നത്.

    എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട്! ശരീര ഭാരം കുറച്ച് വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വതിഎന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട്! ശരീര ഭാരം കുറച്ച് വിമര്‍ശകര്‍ക്ക് മറുപടിയുമായി അശ്വതി

    അടുത്തിടെ ഗാനഗന്ധര്‍വ്വന്‍

    അടുത്തിടെ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനേതാവായും ജോണി ആന്റണി എത്തിയിരുന്നു. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത് ഇപ്പോള്‍ അഭിനയ രംഗത്താണ് ജോണി ആന്റണി സജീവമായിരിക്കുന്നത്. സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭുവിലൂടെയാണ് നടന്‍ അഭിനേതാവായി മലയാളത്തില്‍ സജീവമായത്.തുടര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമ, തട്ടും പുറത്ത് അച്യൂതന്‍, ജോസഫ്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, വരനെ ആവശ്യമുണ്ട് തുടങ്ങിയ സിനിമകളിലും ജോണി ആന്റണി അഭിനയിച്ചിരുന്നു.

    ഷൈലോക്കിലെ ഐറ്റം സോംഗ് ആഘോഷമാക്കി ആരാധകര്‍! ട്രെന്‍ഡിംഗില്‍ ഒന്നാമതായി പാട്ട്ഷൈലോക്കിലെ ഐറ്റം സോംഗ് ആഘോഷമാക്കി ആരാധകര്‍! ട്രെന്‍ഡിംഗില്‍ ഒന്നാമതായി പാട്ട്

    Read more about: mammootty johny antony
    English summary
    johny antony says about mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X