»   » മമ്മൂക്കയുടെ കിടിലന്‍ ന്യൂയര്‍ സമ്മാനം! അടുത്ത വര്‍ഷം തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയായിരിക്കും!!

മമ്മൂക്കയുടെ കിടിലന്‍ ന്യൂയര്‍ സമ്മാനം! അടുത്ത വര്‍ഷം തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയായിരിക്കും!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. പുതിയ വര്‍ഷത്തില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതിനിടെ പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കായി മമ്മൂട്ടി പുതിയൊരു സമ്മാനം നല്‍കിയിരിക്കുകയാണ്.

മാസാണ് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അമ്പത് ലക്ഷം നേടി സിനിമ!

ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി അഭിനയിക്കുന്നത്. ന്യൂയര്‍ ദിനത്തില്‍ സിനിമയുടെ പൂജ നടത്തിയിരിക്കുകയാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ മമ്മൂക്ക വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ന്യൂയര്‍ സമ്മാനം


മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ന്യൂയര്‍ ദിനമായ ഇന്ന് ആരാധകര്‍ക്ക് സമ്മാനവുമായിട്ടാണ് സിനിമയുടെ പൂജ ചടങ്ങ് നടത്തിയിരിക്കുന്നത്. മമ്മൂട്ടിയടക്കം പ്രമുഖര്‍ പങ്കെടുത്ത പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരിലേക്ക് എത്തിച്ചിരുന്നു.

അബ്രഹാമിന്റെ സന്തതികള്‍

സഹസംവിധായകനായിരുന്ന ഷാജി പാടൂര്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയ്ക്ക് ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ് തിരക്കഥയെഴുതുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

പോലീസുകാരനായി മമ്മൂട്ടി


വീണ്ടും മമ്മൂട്ടി പോലീസുകാരന്റെ വേഷത്തില്‍ അഭിനയിക്കാന്‍ പോവുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഡേറിക് എബ്രാഹം എന്ന കഥാപാത്രത്തെയായിരിക്കും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ചിത്രീകരണം ആരംഭിക്കുന്നു

ജനുവരി ഒന്നിന് പൂജ കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തന്നെ ആരംഭിക്കും. എറാണകുളത്ത് നിന്നുമായിരിക്കും സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുകയാണെന്നാണ് പുതിയ വിവരങ്ങള്‍. ശേഷം വിഷുവിന് സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് വിവരങ്ങള്‍

മമ്മൂട്ടി നായകനാവുന്നു എന്നതിനപ്പൂറം സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളില്‍ അതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Mammootty’s Abrahaminte Santhathikal: Here’s An Important Update!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam