twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Sudani: വംശീയ വിവേചനം നേരിടേണ്ടി വന്നു, തന്നോട് കാണിച്ചത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സുഡുമോൻ

    പ്രതിഫലത്തിന്റെ കാര്യത്തിലാണ് തനിയ്ക്ക് വിവേചനം നേരിടേണ്ടിവന്നതെന്നും നൈജീരിയയിൽ എത്തിയതിനു ശേഷം സമുവൽ ഫേസ്ബുക്കിൽ കുറിച്ചു.

    |

    Recommended Video

    വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്ന് സുഡാനിയിലെ നടൻ | filmibeat Malayalam

    സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ കേരള ജനതയുടെ ഹൃദയത്തിൽ‌ കയറി കൂടിയ താരമാണ് നൈജീരിയൻ താരം സാമുവല്‍ റോബിന്‍സണ്‍. ചിത്രം സൂപ്പർ ഹിറ്റായതോട് നൈജീരിയൻതാരം കേരളീയരുടെ സുഡുമോനായി. ചിത്രത്തിന്റെ വിജയത്തിനു ശേഷം താരം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ തനിയ്ക്ക് കേരളത്തിൽ നിന്ന് വർണ്ണ വിവേചനം നേരിടേണ്ടി വന്നുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

    ജീവിതം ആകെ മാറി! കൂടുതൽ മാറ്റം മകൾക്കാണ്, കുഞ്ഞുങ്ങളെ കുറിച്ചു സണ്ണി പറയുന്നതിങ്ങനെ..ജീവിതം ആകെ മാറി! കൂടുതൽ മാറ്റം മകൾക്കാണ്, കുഞ്ഞുങ്ങളെ കുറിച്ചു സണ്ണി പറയുന്നതിങ്ങനെ..

    സിഡുമേന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. അത്രയേറെ പ്രേക്ഷക സ്വീകാര്യതയാണ് കേരളത്തിൽ നിന്ന് താരത്തിന് ലഭിച്ചത്. പ്രതിഫലത്തിന്റെ കാര്യത്തിലാണ് തനിയ്ക്ക് വിവേചനം നേരിടേണ്ടിവന്നതെന്നും നൈജീരിയയിൽ എത്തിയതിനു ശേഷം സമുവൽ ഫേസ്ബുക്കിൽ കുറിച്ചത്.

    ജയസൂര്യയ്ക്ക് മേരിക്കുട്ടിയാകാൻ മേക്കപ്പ് വേണ്ടായിരുന്നു! മേക്കപ്പ്മാൻ പറയുന്നത് ഇങ്ങനെജയസൂര്യയ്ക്ക് മേരിക്കുട്ടിയാകാൻ മേക്കപ്പ് വേണ്ടായിരുന്നു! മേക്കപ്പ്മാൻ പറയുന്നത് ഇങ്ങനെ

     കുറച്ചു പ്രതിഫലം

    കുറച്ചു പ്രതിഫലം

    ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നാണ് താൻ വംശീയ വിവേചനം നേരിടേണ്ടി വന്നതെന്ന് സമുവൽ പറഞ്ഞു. മലയാളത്തിലെ മറ്റുള്ള നവാഗത നടന്മാർക്ക് നൽകുന്നതിനേക്കാൾ വളരെ കുറച്ചു പ്രതിഫലമാണ് നൽകിയതെന്നും ഇത് വംശീയ വിവേചനമാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. മറ്റൊരു കറുത്ത വർഗക്കാരനായ നടനും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താൻ ഈക്കാര്യം ഇപ്പോൾ പറഞ്ഞത്. ഇക്കാര്യം പറയാൻ താൻ നല്ലൊരു അവസരം കാത്തിയിരിക്കുകയായിരുന്നെന്നും അതു കൊണ്ടാണ് ഇതിനും മുൻപ് പറയാതിരുന്നതെന്നും താരം വ്യക്തമാക്കി.

    വിവേചനത്തിന്റെ കാരണം

    വിവേചനത്തിന്റെ കാരണം

    മറ്റു താരങ്ങളുമായി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചപ്പോഴാണ് താൻ ഈ സത്യം മനസിലാക്കിയതെന്നും സമുവൽ പറഞ്ഞു. എല്ലാ ആഫ്രിക്കൻ ജനങ്ങളും പണത്തിന്റെ മൂല്യം അറിയാത്തവരും പാവപ്പെട്ടവരുമാണെന്നുള്ള തോന്നലാണ് വിവേചനത്തിനു പിന്നിലെ കാരണമെന്നാണ് തന്റെ വിശ്വസം. കൂടാതെ എന്റെ തൊലിയുടെ നിറം കറുപ്പായതാണ് മറ്റൊരു കാരണമെന്നും താൻ കരുതുന്നതായി തരം കൂട്ടിച്ചേർത്തു.

     പറഞ്ഞു പറ്റിച്ചു

    പറഞ്ഞു പറ്റിച്ചു

    നിർമ്മാതാക്കൾക്ക് നേരെ ഗുരുതര അരോപണമാണ് സമുവൽ ഉന്നിയിക്കുന്നത്. സിനിമ വിജയിച്ചാൽ കൂടുതൽ പ്രതിഫലം നൽകാമെന്നു പറഞ്ഞിരുന്നു. എന്നാൽ ഒന്നും നൽകിയില്ലെന്നും താരം പറഞ്ഞു. കൂടാതെ താൻ ഇപ്പോൾ നൈജീരിയയിൽ തിരിച്ചെത്തുകയും ചെയ്തു. 2017 ഒക്ടോബർ മുതൽ 2018 ഫെബ്രുവരിവരെയുള്ള തന്റെ സമയം ലഭിക്കാൻ വേണ്ടി അവർ പറഞ്ഞതാണെന്നും താൻ ഇപ്പോൾ സംശയിക്കുന്നു. അതേസമയം ആരുടേയും പേര് എടുത്തു പറയാതെയാണ് സമൂവലിന്റെ വിമർശനം.

     സക്കരിയ്യ നല്ല മനുഷ്യൻ

    സക്കരിയ്യ നല്ല മനുഷ്യൻ

    അതെസമയം ചിത്രത്തിന്റെ സംവിധായകൻ സക്കരിയ്യ വളരെ നല്ല മനുഷ്യനാണെന്നു സമൂവൽ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം അകുന്നവിധം തന്നെ സഹായിച്ചിട്ടുണ്ട്. എന്നാൽ സംവിധായകനല്ല സിനിമയ്ക്ക് വേണ്ടി പണം മുടക്കുന്നത്. അതിനാൽ തന്നെ കൂടുതൽ ഒന്നും ചെയ്യാൻ സകരിയ്യയ്ക്ക് സാധിച്ചില്ലെന്നും താരം പറ‍ഞ്ഞു. സക്കരിയ്യ ഒരു നല്ല സംവിധായകനുപരി നല്ലൊരു മനുഷ്യനാണെന്നും സാമുവൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

     കേരളീയരുടെ സ്നേഹം

    കേരളീയരുടെ സ്നേഹം

    പോസ്റ്റിൽ കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തെ കുറിച്ചു പറയാനും താരം മറന്നില്ല. ഈ ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ സ്നേഹം നേരിട്ടറിയാൻ തനിയ്ക്ക് സാധിച്ചു. കൂടാതെ കേരളത്തിലെ സാംസ്കാകത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചതിൽ വളരെ അഭിമാനമുണ്ട്. ഇപ്പോൾ താൻ സംസാരിച്ചത് തനിയ്ക്ക് വേണ്ടി മാത്രമല്ല. വരുന്ന കറുത്ത വർഗക്കാരുടെ തലമുറയ്ക്ക് വേണ്ടിയാണെന്നും ജാതീയവും വംശീയവുമായ വിവേചനങ്ങളെ എതിർക്കണമെന്നും സമുവൽ ഫേസ്ബുക്കിൽ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

    English summary
    Samuel Robinson facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X