»   » സൂര്യ അങ്ങനെ പറയരുതായിരുന്നു: ഗൗതം മേനോന്‍

സൂര്യ അങ്ങനെ പറയരുതായിരുന്നു: ഗൗതം മേനോന്‍

By Aswathi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    തമിഴില്‍ സൂപ്പര്‍ ഹിറ്റായ കാകാ കാക, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് പിന്നില്‍ മികച്ചൊരു സംവിധായക-നടന്‍ കൂട്ടുകെട്ടുണ്ടായിരുന്നു. സൂര്യ-ഗൗതം മോനന്‍ കൂട്ടുകെട്ട്. തമിഴില്‍ സൂര്യയെ ഒന്നൂടെ സ്ഥാനമുറപ്പിക്കാനും ഗൗതം മോനന്‍ എന്ന സംവിധായകന് ഒരു സ്ഥിരസ്ഥാനം നല്‍കാനും ഈ കൂട്ടുകെട്ടിന് സാധിച്ചു. ഇരുവരും ഒന്നിച്ച രണ്ട് ചിത്രവും വിജയമായതോടെ മൂന്നാമതൊരു ചിത്രം പ്രഖ്യാപിക്കുകയുണ്ടായി. ധ്രുവനച്ചിത്തിരം.

    കാരാറ് പ്രകാരം സൂര്യ ഏറ്റെടുത്ത സിനിമ പൂര്‍ത്തിയാക്കി ഗൗതം മേനോന്റെ ചിത്രത്തിനായി കാത്തിരുന്നു. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനുമെല്ലം പങ്കെടുത്തു. ആക്ഷന്‍ ഹീറോ ചിത്രമായിരിക്കും എന്നത്‌കൊണ്ട് തന്നെ ശരീരവും അതിന് വേണ്ടി പാകപ്പെടുത്തിയെടുത്ത സൂര്യ പലതവണ സംവിധായകനോട് കഥ ആവശ്യപ്പെട്ടു. എന്നാല്‍ മാസങ്ങള്‍ പലതും കഴിഞ്ഞിട്ടും സംവിധായകന് കഥ പൂര്‍ത്തിയാക്കി നടന് നല്‍കാന്‍ കഴിഞ്ഞില്ല. കാത്തിരുന്ന് മുഷിഞ്ഞ സൂര്യ ഒടുക്കം ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.

    Gautham Menon and Suriya

    ഇത് ഗൗതം മോനോന് വല്യ പ്രശ്‌നമായെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. സൂര്യ ഒരിക്കലും അങ്ങനെ പരസ്യമായി പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നു. ഇത്തരമൊരു പരസ്യ പ്രസ്താവനയിലൂടെ സൂര്യ അനാവശ്യമായ വിവദം ഉണ്ടാക്കിയിരിക്കുകയാണ്. ഇക്കാര്യ രഹസ്യമായി തന്നെ അറിയിക്കാമായിരുന്നെന്നും ഗൗതം മോനോന്‍ പറയുന്നു. എന്തയാലും ഇതോടെ രണ്ട് പേരും തമ്മില്‍ നല്ല ഉടക്കാണെന്നാണ് കോളിവുഡ് ലോകത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്ത.

    കാകാ കാകയും വാരണമായിരവും കണ്ട പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് ധ്രുവനച്ചിത്തിരത്തിന്റെ വരവ് കാത്തിരുന്നത്. എന്നാല്‍ പല കാരങ്ങള്‍ക്കൊണ്ടുമാണ് ചിത്രം മുടങ്ങിപ്പോയതെന്ന് സംവിധായകന്‍ അറിയിക്കുന്നു. ഇപ്പോള്‍ ചിമ്പുവിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ഗൗതം. അത് കഴിഞ്ഞാല്‍ അജിത്തിനൊപ്പം മറ്റൊരു ചിത്രത്തിനും കരാറൊപ്പിട്ടിട്ടുണ്ട്. ലിംഗസ്വാമിയുടെ ചിത്രത്തിലാണ് സൂര്യം ഇപ്പോള്‍ അഭിനയിക്കുന്നത്.

    English summary
    The acclaimed director who had given hits such as Kaakha Kaakha and Vaaranam Aayiram with Suriya, in a recent interview has supposedly said that it is completely unnecessary for Suriya to issue a press statement regarding pulling out of the project, Gautham Menon said he had indeed told Suriya that he could have told it to him personally.

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more