»   » വിഡ്ഢികള്‍ പിറുപിറുക്കും പട്ടികള്‍ കുരയ്ക്കും, ചെയ്തോട്ടെ: കമലുമായി ഇനി ഒന്നിക്കില്ലെന്ന് ഗൗതമി

വിഡ്ഢികള്‍ പിറുപിറുക്കും പട്ടികള്‍ കുരയ്ക്കും, ചെയ്തോട്ടെ: കമലുമായി ഇനി ഒന്നിക്കില്ലെന്ന് ഗൗതമി

By: Rohini
Subscribe to Filmibeat Malayalam

ചിലരെയൊക്കെ അകറ്റാനും ചിലരെയൊക്കെ ഒന്നിപ്പിയ്ക്കാനും പാപ്പരാസികള്‍ക്ക് എന്തോ ആവേശമാണ്. ഒന്നിപ്പിച്ചതിന് ശേഷം, വേര്‍പിരിച്ച്.. വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമവും നടക്കാറുണ്ട്. ലിസിയെയും പ്രിയദര്‍ശനെയും വീണ്ടും ഒന്നിപ്പിയ്ക്കാന്‍ ശ്രമിച്ചത് അങ്ങനെയായിരുന്നു. ഇപ്പോഴിതാ ഗൗതമിയെയും കമലിനെയും ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നു.

പൂര്‍ണനഗ്നയായി ആലിയ ഭട്ട് മാഗസിന്‍ കവര്‍ ചിത്രത്തില്‍, ദീപികയ്ക്ക് കിട്ടിയ പണി ആലിയയ്ക്കും!!

പതിമൂന്ന് വര്‍ഷത്തെ ലിവിങ് ടുഗെതല്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച് വേര്‍പിരിഞ്ഞ കമല്‍ ഹസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഗൗതമി.

പ്രചരിച്ച വാര്‍ത്തകള്‍

ഗൗതമിയും കമല്‍ ഹസനും വീണ്ടും ഒന്നിയ്ക്കുന്നു എന്നാണ് ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ചില തെറ്റിദ്ധാരണകളുടെ പേരിലാണ് ഇരുവരും പിരിഞ്ഞതെന്നും ആ തെറ്റിദ്ധാരണ മാറിയെന്നും വാര്‍ത്തയില്‍ പറഞ്ഞു.

അത് സംഭവിക്കില്ല

എന്നാല്‍ ഈ വാര്‍ത്ത ഗൗതമി നിഷേധിച്ചു. വിഡ്ഢികള്‍ പിറുപിറുക്കും, പട്ടികള്‍ കുരയ്ക്കും.. ചെയ്‌തോട്ടെ എന്നാണ് ഗൗതമി പറഞ്ഞത്. ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുകയാണ്- ഗൗതമി പറഞ്ഞു.

സ്വന്തം ജീവിതമാണ് പ്രാധാന്യം

എല്ലാവരും അവരവരുടെ ജീവിതത്തിനാണ് പ്രധാന്യം നല്‍കേണ്ടത് എന്നും അല്ലാതെ മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നതിലല്ല എന്നും ഗൗതമി പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് വിഷയത്തോട് ഗൗതമി ഇത്തരത്തില്‍ രോക്ഷാകുലയാകുന്നത്.

ഒന്നിച്ചുള്ള കാലം

ആദ്യ വിവാഹ ബന്ധം വേര്‍പെട്ട് നില്‍ക്കുകയായിരുന്നു ഗൗതമി. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഒരു വര്‍ഷത്തിനുള്ളിലാണ് സന്ദീപ് ഭട്ടിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. സരികയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ കമലുമായി ഗൗതമി പതിമൂന്ന് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചു.

വേര്‍പിരിയല്‍

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമല്‍ ഹസനും വേര്‍പിരിഞ്ഞത്. ഗൗതമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തന്റെയും കമലിന്റെയും പാതകള്‍ ഒരിക്കലും അടുക്കാന്‍ കഴിയാത്ത വിധം അകന്ന് പോയെന്നും ഹൃദയഭേദതമായ തീരുമാനമാണെങ്കിലും വേര്‍പിരിയുകയാണ് എന്നുമാണ് ഗൗതമി പറഞ്ഞത്‌

English summary
Gauthami reacts on gossip about reunion with Kamal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam