twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊട്ടിക്കരഞ്ഞ് സൂര്യ! കണ്ണീരോടെ ഗായത്രിയെ ചേര്‍ത്തുപിടിച്ചു! വിങ്ങലടക്കാനാവാതെ സദസ്സും! വീഡിയോ കാണൂ!

    |

    സിനിമയ്ക്കപ്പുറത്ത് താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്നവരാണ് ശിവകുമാറും കുടുംബവും. അഭിനേതാവായി തുടങ്ങി പിന്നീട് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ശിവകുമാറിന് പിന്നാലെയായാണ് മൂത്ത മകനായ സൂര്യയും സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ അത്ര നല്ല സ്വീകരമായിരുന്നില്ലെങ്കിലും തന്നിലെ അഭിനേതാവിനെ പുറത്തെടുത്ത് കഴിവ് തെളിയിക്കുകയായിരുന്നു അദ്ദേഹം. സ്‌ക്രീനിലെ മികച്ച ജോഡിയായ ജ്യോതികയെയായിരുന്നു താരം വിവാഹം ചെയ്തത്.

    സൂര്യയ്ക്ക് പിന്നാലെയായാണ് കാര്‍ത്തിയും സിനിമയിലേക്ക് എത്തിയത്. സിനിമാകുടുംബത്തിലെ ഇളംതലമുറ എന്നതിനും അപ്പുറത്ത് സ്വന്തമായൊരു ഇടം നേടിയെടുത്താണ് കാര്‍ത്തി മുന്നേറുന്നത്. ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛന് പിന്നാലെയായി സൂര്യയും നിര്‍മ്മാണക്കമ്പനി തുടങ്ങിയിരുന്നു. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ താരകുടുംബം. അഗരം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന പുരസ്തക പ്രകാശനത്തിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

    വികാരധീനനായി സൂര്യ

    വികാരധീനനായി സൂര്യ

    അഗരം ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നടന്ന പുസ്തക പ്രകാശനത്തില്‍ സൂര്യയും പങ്കെടുത്തിരുന്നു. ഈ ചടങ്ങിനിടയില്‍ സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന സൂര്യയുടെ വീഡിയോയാണ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 2006ലായിരുന്നു അഗരം ഫൗണ്ടേഷന്‍ തുടങ്ങിയത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സൂര്യയുടെ പിതാവ് ഈ സന്നദ്ധ സംഘടന തുടങ്ങിയത്.

    ഗായത്രിയുടെ കഥ

    ഗായത്രിയുടെ കഥ

    തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി എന്ന പെണ്‍കുട്ടിയുടെ ഉള്ളുപൊള്ളുന്ന കഥ കേട്ടാണ് സൂര്യ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞത്. തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നാണ് ഗായത്രി വരുന്നത്. തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഞാൻ വരുന്നത്. കേരളത്തിലാണ് എന്റെ അപ്പ ജോലി ചെയ്തിരുന്നത്. വിറകു വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനും ഒക്കെ അപ്പ പോകാറുണ്ട്. എന്നെ പഠിപ്പിച്ചിരുന്നത് വളരെ കഷ്ടപ്പെട്ടാണ്. അമ്മയും കൂലിപ്പണി ചെയ്തിരുന്നു. സഹോദരന്‍ ഒന്‍പതാം ക്ലാസിൽ പഠിക്കുകയായിരുന്നു, ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അപ്പയ്ക്ക് അര്‍ബുദം വന്നത്.

    എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ

    എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ

    പിന്നീട് എങ്ങനെ ജീവിക്കണമെന്ന് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് യാതൊരു നിവൃത്തിയുമില്ലാതെയായി, പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി പൊട്ടിക്കരഞ്ഞു. അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ് എന്നായിരുന്നു അപ്പോള്‍ അമ്മ പറഞ്ഞത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ പഠിപ്പിക്കുമെന്നും പിച്ച എടുത്തിട്ടാണെങ്കില്‍ പോലും പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

    അഗരത്തിന് കത്ത്

    അഗരത്തിന് കത്ത്

    അങ്ങനെയാണ് അമ്മ അഗരം സ്ഥാപനത്തിനു കത്തയച്ചത്, വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയെന്നും പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയായിരുന്നു.' ഗായത്രി വിതുമ്പലോടെ പറഞ്ഞു. എന്റെ വലിയ ആഗ്രഹം ഇംഗ്ലിഷ് പഠിക്കണമെന്നതായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാന്‍ ബിഎ ഇംഗ്ലിഷിന് ചേര്‍ന്നുവെന്നും ഇന്ന് ഞാന്‍ കേരളത്തില്‍ അധ്യാപികയാണെന്നും ഗായത്രി പറഞ്ഞു. ഗായത്രിയുടെ വാക്കുകള്‍ കേട്ട സൂര്യ വിതുമ്പൽ അടക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും പ്രചോദനമാണെന്നും സൂര്യ പറഞ്ഞിരുന്നു.

    Read more about: surya സൂര്യ
    English summary
    Surya crying on stage, emotional speech viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X