For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും കൂടുതല്‍ ഇരയാകുന്ന മത്സരാര്‍ഥി; കളികള്‍ വേറെ ലെവലിലേക്ക് കൊണ്ട് പോകാന്‍ ബ്ലെസ്ലിയ്ക്ക് സാധിക്കും

  |

  ടാസ്‌കിനിടയില്‍ ഉണ്ടായ ആപ്പിള്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ച് കൊണ്ട് ബിഗ് ബോസ് തന്നെ വന്നിരുന്നു. മത്സരാര്‍ഥികളെല്ലാം ബ്ലെസ്ലിയെ മാത്രം കുറ്റം പറഞ്ഞപ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയത് ബിഗ് ബോസ് ആയിരുന്നു. ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തി നിര്‍ത്തിയത് ബ്ലെസ്ലിയെ ആണെങ്കിലും കളികള്‍ വേറെ ലെവലിലേക്ക് കൊണ്ട് പോകാവുന്ന ആളായിരിക്കും ബ്ലെസ്ലി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

  'ബ്ലെസ്ലി, പ്രതികരിക്കാന്‍ അല്‍പം ഉള്‍വലിഞ്ഞ, തന്റെ ശബ്ദം വേണ്ട രീതിയില്‍ എല്ലാവരിലും എത്തിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന, ബുദ്ധിപരമായി കാര്യങ്ങള്‍ ഒബ്‌സര്‍ബ് ചെയ്ത് നീങ്ങുന്ന പയ്യന്‍. അവനവിടെ ആരെയും വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചതായി കണ്ടിട്ടില്ല. കടുത്ത ഭാഷയില്‍ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. ബ്ലെസ്ലി ഉള്‍പ്പെട്ട ചില തര്‍ക്കങ്ങള്‍ നോക്കാം.

  blesslee

  1.ഡെയ്‌സിയുമായി എടാ, എടി പ്രശ്‌നം. ബ്ലെസ്ലി പറയുന്നു നിങ്ങള്‍ അവിടെ എന്നെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്, പറയാന്‍ ഉള്ളത് മുഖത്തു നോക്കി പറയണം എന്ന്. ഡെയ്‌സിക്ക് അവന്‍ ഇത് കണ്ട് പിടിച്ച ചമ്മല്‍ ഫ്രസ്റ്റ്‌റേഷന്‍ ആകുന്നു, തുടര്‍ന്നു അത് പോടാ പോടീ വിളിയിലേക്ക്. പിന്നീട് മാറി നിന്ന് ഡെയ്‌സി : അവന്റ അമ്മൂമ്മേടെ മലയാള ഭാഷ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട. ഒടുവില്‍ ഡെയ്‌സി : എടി പോടീ എന്നൊക്കെ നിന്റെ വീട്ടില്‍ ഉള്ള അമ്മയും പെങ്ങളെയും പോയി വിളിക്കടാ.. ഒന്ന് ചോദിക്കട്ടെ : എടാ എന്ന് വിളിച്ചാല്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണ് 'എടി'ക്കുള്ളത്?

  2. ഈ ഫ്രസ്റ്റ്‌റേഷന്‍ പിന്നീടങ്ങോട്ട് ഡെയ്‌സിക്ക് ബ്ലെസ്ലിയോട് നിരന്തരം ഉണ്ട്. അത് ഒന്ന് കൂടെ കൂടാന്‍ കാരണം മോഹന്‍ലാല്‍ ബ്ലെസ്ലിയോട് ചോദിച്ച ഇവിടെ ഇഷ്ടമില്ലാത്ത ഒന്നിനെ പറയാന്‍ പറഞ്ഞപ്പോ പറഞ്ഞു സ്മോക്കിങ് എന്ന്. അത് ആരൊക്കെ എന്ന് ചോദിച്ചപ്പോള്‍ അവന്‍ കണ്ട, രണ്ട് ആള്‍കാരുടെ പേര് പറഞ്ഞു. നിമിഷ, ഡെയ്‌സി. വീണ്ടും പ്രശ്‌നം. വീണ്ടും ചോദ്യം : നാഷണല്‍ ടെലിവിഷനില്‍ സ്മോക്കിങ് ചെയുന്നുണ്ട്. അത് 24×7 ലൈവ് ജനങ്ങള്‍ കാണുന്നുണ്ട്. അതൊന്നും പ്രശ്‌നമില്ല. ബ്ലെസ്ലി അത് എടുത്ത് പറഞ്ഞതാണോ പ്രശ്‌നം? ഇതൊന്നും പ്രേക്ഷകര്‍ അപ്പോ കാണുന്നില്ലേ?

  3. ടാലന്റ് ടാസ്‌ക് വന്നു. സ്‌കിറ്റ് ഉണ്ടാക്കി. ഇതുവരെ വന്ന വീഡിയോസ് കണ്ടാല്‍ മനസ്സിലാകും സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് മൊത്തത്തില്‍ ബ്ലെസ്ലിയുടെ സൃഷ്ട്ടി അല്ല. എല്ലാവര്‍ക്കും വ്യക്തമായ പങ്കുണ്ട്. സ്ത്രീ വിരുദ്ധമായ, പല ഡബിള്‍ മീനിങ് കോമഡിയും എഴുതി ചേര്‍ക്കുമ്പോള്‍ ബ്ലെസ്ലി ചോദിക്കുന്നുണ്ട് ഇതൊക്കെ പിന്നീട് പ്രശ്‌നമാകുമോ എന്ന്. അതൊന്നും പ്രശ്‌നമില്ല, ഇതൊക്കെയാണ് ഒരു രസം എന്ന് പറഞ്ഞു പ്രോത്സാഹനം കൊടുത്തത് റോണ്‍സന്‍, നവീന്‍ എന്നിവരാണ്. പല സ്ത്രീ വിരുദ്ധ ബോഡി ഷെയിമിങ്ങ് വാക്കുകള്‍ ഇവര്‍ പറയുമ്പോള്‍ ബ്ലെസ്ലി ആ പരിസരത്ത് പോലും ഇല്ല എന്ന് കാണാം. പ്രാക്റ്റീസ് ചെയ്യുന്ന സമയത്തൊക്കെ നിമിഷ കൂടെയുണ്ട്. ഇതൊക്കെ കെട്ട് ആസ്വദിച്ച് ചിരിക്കുന്നുണ്ട്. അങ്ങനെ കൂട്ടായ പങ്കാളിത്തം എല്ലാവര്‍ക്കും ഉണ്ട്.

  blesslee

  ചോദ്യം : സുചിത്ര-ബ്ലെസ്ലി ഇഷ്യൂ വന്നപ്പോ പിന്നെന്തിനാണ് നിമിഷ സുചിത്രയുടെയും ലക്ഷ്മിയുടെയും കൂടെ ഇരുന്ന് ബ്ലെസ്ലിയുടെ മാത്രം തലയില്‍ കുറ്റം ഇട്ട് ഇരട്ടതാപ്പ് കളിച്ചു കള്ളം പറഞ്ഞത്? കൂടെ ഡെയ്‌സിയും ഉണ്ട്. ഉത്തരം ലളിതം - അന്നത്തെ സ്മോക്കിങ് ഇഷ്യൂ ചൊരുക്ക് ഉള്ളിലുണ്ട്. അടുത്ത ചോദ്യം : റോണ്‍സന്‍, നവീന്‍ എന്നിവര്‍ ഇനിയെന്നാണ് ആള്‍ക്കാരുടെ മുന്നില്‍ വന്ന് ധൈര്യമായി ഒരു നിലപാട് എടുക്കാന്‍ പോവുന്നത്? അവരാണ് ഇതില്‍ ശരിക്കും കുറ്റക്കാര്‍. ഒന്നുല്ലെങ്കില്‍ പകല്‍ മാന്യത കാണിക്കുന്ന ഇവര്‍ എവിടെയും പക്ഷം ചേരാതെ നില്‍ക്കുക. ഇത് ബ്ലെസ്ലിക്ക് എല്ലാ സപ്പോര്‍ട്ടും കൊടുത്ത് പിന്നീട് കുറ്റം മുഴുവന്‍ അവന്റെ തലയില്‍ ഇട്ട് നൈസ് ആയി മാറി നിന്ന് മറ്റുള്ളവരുടെ കൂടെ കൂടി.

  4. സുചിത്ര ഇഷ്യൂ. വെള്ളം തെറിപ്പിക്കല്‍ ടാസ്‌ക്. വ്യക്തമായി അവന്‍ പറയുന്നുണ്ട്. നെഞ്ചിനോട് ചേര്‍ന്ന് കപ്പ് പിടിച്ച് വരുന്നതിനാല്‍ അതിനെ ഫോക്കസ് ചെയ്താണ് വെള്ളം ഒഴിച്ചത് എന്ന്. എന്നിട്ടും സുചിത്ര അത് ധന്യയുടെ പ്രൈവറ്റ് പാര്‍ട്ടിലേക്ക് ബ്ലെസ്ലി കരുതിക്കൂട്ടി, ക്രൂരമായി, ആഭാസത്തരമായി വെള്ളം ഒഴിച്ചതായി ആണ് പറയുന്നത്. വെള്ളമേറ് കിട്ടിയ ധന്യക്ക് പോലും ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ആണ്. 24×7 ലൈവ് ഉള്ള, ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുന്ന ഒരു ഷോയില്‍ ഈ ചെക്കന്‍ ഞരമ്പ് രോഗം മൂത്ത് അങ്ങനെ ചെയ്തു എന്ന് ആരോപിക്കുന്ന സുചിത്രയും അതിന്റെ കൂടെ കൂടിയ ലക്ഷ്മിപ്രിയ, ഡെയ്‌സി, നിമിഷ, പിന്നീട് അവരെ കേട്ട് കൊണ്ടിരുന്ന ധന്യ, റോണ്‍സന്‍, അഖില്‍, നവീന്‍ എന്നിവരെ കണ്ടു.എത്ര ഗുരുതരമായ ആരോപണം ആണ് അവര്‍ ഉന്നയിച്ചത്?

  ചോദ്യം : ഇത്രയും മാന്യതയുടെ നിറകുടമായ സുചിത്ര അവിടെ പറഞ്ഞു നടന്ന സ്ത്രീ വിരുദ്ധ ഡബിള്‍ മീനിങ് കോമഡി വീഡിയോ എല്ലാവരും കണ്ടതാണ്. ശരിക്കും ആരാണ് അപ്പൊ സ്ത്രീ വിരുദ്ധത കാണിച്ചത്?

  blesslee

  5. ഡെയ്‌സി ടോയ്‌ലറ്റ് ഇഷ്യൂ. അവിടെ ആരാണ് മൂത്രമൊഴിച്ചു കഴുകാതെ വൃത്തിക്കേടാക്കി വന്നത് എന്ന് ഇപ്പോഴും ക്ലാരിഫിക്കേഷന്‍ ഇല്ല. ഡെയ്‌സി അതവിടെ എല്ലാരേയും വിളിച്ചു കാണിക്കുന്നു. എല്ലാവരും കണ്ട് കഴിഞ്ഞോ എന്ന് അനുവാദം ചോദിച്ചാണ് ബ്ലെസ്ലി അത് വൃത്തിയാക്കുന്നത്. ലക്ഷ്മിപ്രിയ മാത്രം ബാക്കിയുള്ളു കാണാന്‍. അപ്പോഴാണ് ഡെയ്‌സി അത് ഇഷ്യൂ ആക്കുന്നത്. വൃത്തിയാക്കിയതിലും ഇഷ്യൂ!? ഇതേ മോഡലില്‍ ബ്ലെസ്ലി തിരിച്ചടിച്ചു. ഇവിടെ ബ്ലെസ്ലി ഇത് എല്ലാവരെയും വിളിച്ച് കാണിക്കാന്‍ കാരണമുണ്ട്. പല പ്രാവശ്യം ഡെയ്‌സി ആവര്‍ത്തിച്ചതാണ് ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ ബാത്റൂമില്‍ ഇട്ട് വരുന്നത്. യൂസ്ഡ് സാനിറ്ററി പാഡ്‌സ് അടക്കം ഇട്ട് വന്നിട്ട് നവീന്‍ പറയുന്നുണ്ട് ഞാനാണ് അത് കൈ കൊണ്ട് എടുത്ത് കളഞ്ഞത് എന്ന്. ഇത് സ്ഥിരം സംഭവം ആയതോടെയാണ് ബ്ലെസ്ലി വിളിച്ച് ഇത് കാണിക്കുന്നത്. ഒടുവില്‍ വീണ്ടും ഇതിലേക്ക് അവന്റെ അമ്മ പെങ്ങളെ വലിച്ചിട്ടു കൊണ്ട് ഡെയ്‌സി പോകുന്നു.

  ചോദ്യം : പലരും വീടിന്റെ പല കോണിലിരുന്ന് പറഞ്ഞ ശുചിത്യ വിഷയം ആണിത്. പിന്നീട് എന്ത് കൊണ്ട് പബ്ലിക് ആയി ആ പ്രശ്‌നം ബ്ലെസ്ലി തുറന്ന് പറഞ്ഞപ്പോള്‍ അത് പ്രശ്‌നമാകുന്നു?

  6. ആപ്പിള്‍ വിഷയം. അവനെയൊരു റേപ്പിസ്റ്റിനോട് ഉപമിക്കുക. എന്തൊരു ഗുരുതരമായ ആരോപണം ആണിത്? അഖിലിനെയാണ് ഇത് പോലെ തിരിച്ചു ആരേലും പറഞ്ഞത് എങ്കില്‍ എന്താകുമായിരുന്നു അവടെ അവസ്ഥ? ബ്ലെസ്ലിയെ പുറത്താക്കാന്‍ എല്ലാവരും ആഹ്വാനം ചെയ്‌തേനെ.. ഇന്ന് എല്ലാവരും അവനെ ഒറ്റപ്പെടുത്തുന്നു. ബിഗ് ബോസ് പറയുന്നു നീയാണ് ബ്ലെസ്ലി ശരിയെന്ന്. ഒന്ന് മനസ് വെച്ചാല്‍ അവിടെ ഏറ്റവും കൂടുതല്‍ വിക്ടിം ആകുന്ന മത്സരാര്‍ഥി എന്ന നിലക്ക് കളികള്‍ വേറെ ലെവലിലേക്ക് കൊണ്ട് പോകാവുന്ന ആളാണ് ബ്ലെസ്ലി. പക്ഷെ അവന്റെ ശബ്ദം എങ്ങും എത്തുന്നില്ല. കണ്ടറിയണം... ഇനി എന്താണ് കളിയെന്ന്.. ഇത് തന്നെയാണ് ബിഗ് ബോസ്. ബ്ലെസ്ലി.. You keep playing.. നീ അതിജീവിക്കുക. പ്രതികരിക്കാന്‍ പഠിക്കുക. നിന്റെ സമയം വരുമ്പോള്‍ അറിയാം. അത് തന്നെയാണ് ശരി എന്ന്..

  English summary
  Bigg Boss Malayalam Season 4: Social Media's Response About Blesslee Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X