For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീടുവിട്ട് ഇറങ്ങാനൊരുങ്ങി മിത്ര, കൂടെവിടെ സീരിയൽ പുതിയ പ്രമോ

  |

  സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ പറയുന്ന സീരിയലാണ് കൂടെവിടെ. സൂര്യയുടെ ജീവിതത്തിലെ സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയുമൊക്കെ പരമ്പര പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നു. വിപിൻ ജോസ്, അൻഷിത തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇപ്പോൾ ഇവർ.

  asianet serial koodevide, serial koodevide, koodevide promo, koodevide, കൂടെവിടെ സീരിയൽ, കൂടെവിടെ സീരിയൽ വാർത്തകൾ, കൂടെവിടെ താരങ്ങൾ

  സൂര്യ എന്ന കോളജ് വിദ്യാർഥിയായാണ് അൻഷിത സീരിയലിൽ എത്തുന്നത്. ഋഷികേശ് ആദിത്യനായിട്ടാണ് ബിപിൻ എത്തുന്നത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടൻ കൃഷ്ണകുമാറും തുടത്തിൽ സീരിയലിൽ ഒരു പ്രധാനപ്പെട്ട കഥപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ നടൻ ഇപ്പോൾ സീരിയലിൽ ഇല്ല. ഋഷിയുടെ അച്ഛൻ ആദിത്യൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്. നടി ശ്രീധന്യയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  Also read: പിന്നെന്തിന് നിങ്ങള്‍ പിരിയുന്നു? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി താരദമ്പതികളുടെ വീഡിയോ

  ഇപ്പോൾ സീരിയലിന്റേതായി പുറത്തുവന്ന പുതിയ പ്രമോയാണ് ശ്രദ്ധ നേടുന്നത്. ഋഷിയും സൂര്യയും സ്കോളർഷിപ്പ് പരീക്ഷ പോയപ്പോൾ കാട്ടിൽ തങ്ങേണ്ടി വന്ന സാഹചര്യവും മറ്റും കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി മാളിയേക്കൽ വീട്ടിലെ മറ്റുള്ളവരോട് സാബു പറയുകയും തുടർന്ന് അവിടെ ചില സംസാരങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

  Also read: ഹോമിന് ശേഷം ഇന്ദ്രൻസിന്റെ 'നല്ലവിശേഷം', റിലീസിനൊരുങ്ങുന്നു...

  ഇത് സംബന്ധിച്ച് മിത്ര അടക്കമുള്ളവരുടെ അന്വേഷണവും സംഭാഷണവും ഉണ്ടാകുമ്പോൾ താൻ മധുവിധു ആഘോഷിക്കാനാണോ അതോ പരീക്ഷയ്ക്കാണോ പോയതെന്ന് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അതിന് താൻ ശ്രമിക്കാനും പോകുന്നില്ലെന്നാണ് ഋഷി കയർത്ത് സംസാരിക്കുന്നത്. ഋഷി ദ്യേഷ്യപ്പെട്ട് സംസാരിക്കുന്നതും പിന്നാലെ മിത്ര അസ്വസ്ഥയായി വീട് വിട്ടിറങ്ങാൻ തയ്യാറാകുന്ന രം​ഗങ്ങളുമാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  പ്രമോ വന്നതോടെ മിത്ര വീട് വിട്ട് പോകുന്നതിന് ആ​ഗ്രഹിക്കുന്നുവെന്നാണ് സീരിയൽ ആരാധകരിൽ ചിലർ കുറിച്ചത്. കൂടുതൽ ട്വിസ്റ്റുകൾ സീരിയലിൽ പ്രതീക്ഷിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിരുന്നു. ബംഗാളി സീരിയലായ മോഹറിന്റെ റീമേക്കാണ് കൂടെവിടെ. മലയാളത്തെ കൂടാതെ ബംഗാളി, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്, മലയാളത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിലും ലഭിക്കുന്നത്.

  Also read: ഇന്നലെ വരെ സ്‌നേഹിച്ചവർക്ക് എന്നെയിപ്പോൾ ഇഷ്ടമല്ല; സീരിയലിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് കിഷോർ സത്യ

  നിഷ മാത്യു, കൊച്ചുണ്ണി പ്രകാശ്, ചിലങ്ക, ഇന്ദു ലേഖ, സുദർശനൻ, സിന്ധു വർമ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പരയുടെ ഓരോ എപ്പിസോഡും സംഭവ ബഹുലമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ് കൂടുതൽ ശ്രദ്ധനേടിയിരിക്കുന്നത്. ഋഷിയുടേയും സൂര്യയുടേയും വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അടുത്തിടെ നായൻ വിപിൻ പങ്കുവെച്ച ഫോട്ടോകൾ ഏറെ പ്രതീക്ഷ നൽകിയിരിക്കുകയാണ്.

  നടൻ പങ്കുവെച്ച ചിത്രം ഋഷി-സൂര്യ വിവാഹം ഉടൻ ഉണ്ടാകുമെന്നുള്ള സൂചനയാണ് നൽകുന്നത്. സൂര്യയ്ക്കൊപ്പം വിവാഹ വേഷത്തിൽ നിൽക്കുന്ന ഋഷിയെയാണ് ചിത്രത്തിൽ കാണുന്നത്. കേരള സാരിയിൽ നെറുകിൽ സിന്ദൂരവും ചാർത്തിയാണ് സൂര്യ നിൽക്കുന്നത്. വിവാഹ വേഷത്തിലാണ് ഋഷിയും നിൽക്കുന്നത്. ബിബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  Recommended Video

  ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | FilmiBeat Malayalam

  Also read: ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ? നോറ ഫത്തേഹിക്ക് എതിരെ സോഷ്യൽമീഡിയ

  English summary
  Mitra is getting ready to leave the house, watch asianet serial koodevide latest promo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X