For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രകാശന്റെ കടുംകൈ ആരുടെ ജീവിതമായിരിക്കും ഇല്ലാതാക്കുക?

  |

  സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന കല്ല്യാണിയുടേയും കിരണിന്‍റെയും വിവാഹം അടുത്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ആവേശത്തിലാണ് പരമ്പരയുടെ പ്രേക്ഷകരും, ഒപ്പം അതില്‍ അഭിനയിക്കുന്ന താരങ്ങളും.

  Mounaragam New Promo, Mounaragam serial, asianet Mounaragam, മൗനരാ​ഗം, കല്യാണി കിരൺ, മൗനരാ​ഗം സീരിയൽ, ഏഷ്യാനെറ്റ് മൗനരാ​ഗം

  കുറെ നാളായിട്ട് വിവാഹം എന്നുപറഞ്ഞ് പറ്റിക്കുവാണല്ലോ, പെട്ടെന്നെങ്ങാനും നടക്കുമോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ചിലർ കമന്റായി കുറിച്ചത്. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്.

  Also read: ജീവിതത്തിലെ മുറിപ്പാട്; ധോണിയുമായുള്ള പ്രണയത്തെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത്‌

  ഇപ്പോൾ ഓരോ നിമിഷവും കല്യാണി എന്ന കഥാപാത്രം നടത്തുന്നത് ഗംഭീരമായ പ്രകടനമാണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. നാനൂറ് എപ്പിസോഡുകൾ പിന്നിട്ട സീരിയൽ ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കല്യാണിയുടെയും ദീപയുടെയും സംസാരം കേട്ട പ്രകാശൻ എന്തോ ചിലത് മനസിൽ കണക്ക് കൂട്ടി ഒരുമ്പെട്ട് ഇറങ്ങുന്ന രം​ഗങ്ങളാണ് സീരിയലിന്റെ പുത്തൻ എപ്പിസോഡ് വരുന്നതിന് മുന്നോടിയായുള്ള പ്രമോയിൽ കാണിക്കുന്നത്. പെൺകുട്ടികളോട് എന്നും വെറുപ്പ് സൂക്ഷിക്കുന്ന പ്രകാശന് ഇത്രയും നാൾ പിന്നിട്ടിട്ടും നന്നാവാൻ ഉദ്ദേശമില്ലേ എന്നാണ് പുത്തൻ പ്രമോ കണ്ട ആരാധകർ കമന്റായി കുറിച്ചത്.

  പ്രകാശന്റെ പുതിയ പദ്ധതികൾ ആരുടെ നാശത്തിന് വേണ്ടിയുള്ളതാണെന്ന ആശങ്കയാണ് കമന്റിലൂടെ മറ്റ് ചിലർ പ്രകടിപ്പിച്ചിരിക്കുന്നത്. പ്രകാശനെന്ന ക്രൂരനായ അച്ഛന് സ്ക്രീനിൽ ജീവൻ നൽകിയിരിക്കുന്നത് ബാലാജി ശർമ്മയാണ്. നിരവധി വില്ലൻ കഥാപാത്രങ്ങൾക്ക് ജീവിൻ നൽകിയ നടൻ കൂടിയാണ് അദ്ദേഹം. കല്യാണിയുടെ വിവാഹം ഉടൻ നടന്നേക്കുമെന്നുള്ള പ്രതീക്ഷ പ്രേക്ഷകർക്ക് നൽകുമ്പോൾ പ്രകാശന്റെ കഥാപാത്രത്തിന്റെ കുതന്ത്രങ്ങൾ വീണ്ടും കല്യാണിയുടെ ജീവിതം പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയും പ്രേക്ഷകർക്കുണ്ട്.

  Also read: കാലുകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം, അമ്മയാകുന്നതോടെ വ്യക്തിത്വം ഇല്ലാതാകുമോ? സയനോര ചോദിക്കുന്നു

  പരമ്പര നാനൂറ് എപ്പിസോഡ് തികയ്ക്കുന്നതിന്റെ മുന്നോടിയായി പ്രേക്ഷകർ ഇത്രയും കാലം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മൗനരാ​ഗം താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വീഡിയോകളുമായി എത്തിയിരുന്നു. സന്തോഷം പങ്കുവച്ചുകൊണ്ട് താരങ്ങള്‍ പങ്കുവച്ച വീഡിയോയുടെ താഴെയെല്ലാം ആരാധകര്‍ പരമ്പര തങ്ങള്‍ക്ക് എത്രത്തോളം പ്രിയങ്കരമാണെന്നത് അറിയിക്കുകയും ചെയ്തിരുന്നു. പരമ്പരയെ ഇത്ര വലിയ വിജയമാക്കിയത് പ്രേക്ഷകരാണെന്നും, മുന്നോട്ടുള്ള യാത്രയില്‍ ഇനിയും പിന്തുണ വേണമെന്നുമാണ് താരങ്ങൾ അന്ന് പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്.

  ലാലേട്ടന് ഇതൊക്കെയെന്ത്, പുതിയ വര്‍ക്കൗട്ട് വീഡിയോ കാണാം

  Also read: 'ദേ ദത് ദിന്നലെ കഴിഞ്ഞപോലെ', സിനിമയിലേയും വിവാഹജീവിതത്തിലേയും 25 വർഷങ്ങൾ പൂർത്തിയാക്കി സലിംകുമാർ

  Read more about: asianet serial
  English summary
  Mounaragam New Promo Prakashan actions that endanger the lives of others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X