For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് അവനും അവന് ഞാനും വളരെ ഇപോർ‌ട്ടന്റാണ്, ബ്രേക്കപ്പെന്ന് തമാശയ്ക്ക് പോലും പറയാറില്ല'; ജിസ്മയും വിമലും

  |

  അമിത വണ്ണം സമ്മാനിച്ച സങ്കടദിനങ്ങളെ മറികടന്ന് ജിസ്മ ജിജി നടത്തിയ മേക്കോവർ രണ്ട് വ​ർഷം മുമ്പ് എല്ലാവരേയും ഞെട്ടിച്ചതാണ്. സിനിമ മോഹവുമായി ഓഡിഷന് ചെന്നപ്പോൾ അവിടേയും വണ്ണത്തിന്റെ പേരിൽ തഴയപ്പെട്ടതോടെയാണ് അനുസരണയില്ലാതെ കൂടുന്ന വണ്ണത്തെ പിടിച്ചുകെട്ടാൻ ജിസ്മ തീരുമാനിച്ചത്.

  ഒരാവേശത്തിൽ 80 കിലോയിൽ നിന്ന് രണ്ട് മാസം കൊണ്ട് 45 ലേക്ക് എത്തിച്ചപ്പോൾ കൂട്ടുവന്നത് അനാരോ​ഗ്യമായിരുന്നു. പറ്റിപ്പോയ അബദ്ധം മനസിലാക്കി കൃത്യമായ വർക്കൗട്ടും ഡയറ്റും പിന്തുടർന്നതോടെ 52 കിലോ ഭാരത്തോടൊപ്പം ഫിറ്റായ ശരീരവും ജിസ്മയ്ക്ക് സ്വന്തമായി.

  Also Read: 'സുഹൃത്ത്, മാനേജർ, വഴികാട്ടി, അമ്മ'; പെർഫെക്ട് അമ്മ-മകൻ കോമ്പോ, വൈറലായി ഷെയ്ന്റേയും ഉമ്മയുടേയും വീഡിയോ!

  ആത്മവിശ്വാസം നഷ്ടപ്പെട്ട പണ്ടത്തെ ആ പെൺകുട്ടിയിൽ നിന്ന് ഇന്ന് മോഡലിങ്ങിലേക്കും അവതാരക എന്ന റോളിലേക്കും നടിയായും ജിസ്മ തിളങ്ങുകയാണ്. ആറ് വർഷം മുമ്പുള്ള ജിസ്മയാണോ ഇതെന്ന് ഒറ്റനോട്ടത്തിൽ ഇപ്പോൾ തോന്നും. സുഹൃത്തുക്കൾക്കും അത്ഭുതമാണ് ജിസ്മയുടെ മാറ്റം.

  അവതാരകയായി മിനിസ്ക്രീനിലെത്തിയ താരം ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നും ബിരുദം കരസ്ഥമാക്കി നടി ആർക്കിടെക്ചർ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

  Also Read: 'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!

  ഇപ്പോൾ പൂർണ്ണമായും അഭിനയത്തിലാണ് ജിസ്മ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ആൺസുഹൃത്ത് വിമൽ കുമാറിനൊപ്പം ചേർന്ന് ഒരു യുട്യൂബ് ചാനലും ജിസ്മ നടത്തുന്നുണ്ട്. നിരവധി സീരിസുകളും കണ്ടന്റുള്ള ഷോർട്ട് വീഡിയോകളും ഇതുവഴി ജിസ്മയും വിമലും പങ്കുവെക്കാറുമുണ്ട്.

  ജിസ്മയും വിമലും തന്നെയാണ് സീരിസുകൾക്ക് സ്ക്രിപ്റ്റടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നതും അഭിനയിക്കുന്നതും. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെ ജിസ്മയും വിമലും യുട്യൂബ് ചാനൽ വഴി സമ്പാദിച്ചിട്ടുണ്ട്.

  ഇരുവരും അടുത്തിടെ പുതിയതായി തയ്യാറാക്കി റിലീസ് ചെയ്ത ആദ്യം ജോലി പിന്നെ കല്യാണം സീരിസ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെന്റിങാണ്. ജിസ്മയെപ്പോലെ തന്നെ വിമലിനും സിനിമയും അഭിനയവും തന്നെയാണ് താൽപര്യം.

  ഏറെ നാളുകളായി പ്രണയത്തിലായ ഇരുവരും ഇപ്പോൾ ജീവിത വിശേഷങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. 'നന്നായി കഷ്ടപ്പെട്ടാണ് ആദ്യം ജോലി പിന്നെ കല്യാണം സീരിസ് ചെയ്തത്. ആളുകൾ സ്വീകരിക്കുമോയെന്ന പേടിയോടെയാണ് എപ്പിസോഡുകൾ അപ്ലോഡ് ചെയ്തത്.'

  'വളരെ പരിമിതമായ ആളുകളെ ഉപയോ​ഗിച്ച് കുറഞ്ഞ ബജറ്റിലാണ് സീരിസ് ഒരുക്കിയത്. ഞങ്ങൾ വഴക്കിന്റെ കാര്യത്തിലും കോംപ്രമൈസിന്റെ കാര്യത്തിലും ഒരു ബാലൻസ് ഷീറ്റ് പോലെയാണ്. വർക്കിന്റെ കാര്യത്തിൽ മാത്രമാണ് പിന്നെയും ഞങ്ങൾ വഴക്കിടാറുള്ളത്. വഴക്കിട്ടാലും പെട്ടന്ന് സോൾവ് ചെയ്യും.'

  'ഞങ്ങൾ മീറ്റ് ചെയ്യുന്നത് തന്നെ ഫ്രണ്ട്സായിട്ടാണ്. ബ്രേക്കപ്പെന്ന വാക്ക് പരസ്പരം കളിയായിപ്പോലും പറയാറില്ല എന്നതാണ് സത്യം. കാരണം ഒരുപാട് കടമ്പകൾ കടന്നാണ് ഞങ്ങൾ രണ്ടുപേരും ഇവിടെ വരെ എത്തിയത്. അതുകൊണ്ട് തന്നെ എനിക്ക് അവനും അവന് ഞാനും വളരെ ഇപോർ‌ട്ടന്റാണ്. അതുകൊണ്ട് തമാശയ്ക്ക് പോലും ആ വാക്ക് പറയാറില്ല.'

  'നല്ല ബ്രേക്കപ്പ് രണ്ടുപേർക്കും കിട്ടിയിട്ടുണ്ട്. വീട്ടുകാരോട് പ്രണയത്തിലാണ് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. ഓർത്ത്ഡോക്സ് ഫാമിലിയാണെങ്കിലും അവർ കാര്യം മനസിലാക്കി പിന്തുണച്ചു. വീട്ടുകാർക്ക് നാട്ടുകാർ എന്ത് പറയുമെന്നൊരു ടെൻഷനുണ്ടായിരുന്നു.'

  'ഫ്രണ്ട്സിനൊപ്പമാണ് ജിസ്മയെ പെണ്ണ് ചോദിക്കാൻ പോയത്. ഞങ്ങൾ ഹാപ്പിയായി ഇരിക്കണമെന്നാണ് ‍ഞങ്ങളുടെ വീട്ടുകാർക്ക് ആ​ഗ്രഹം. അധികം റൊമാൻസ് കാണിക്കാൻ ‍ഞങ്ങൾക്ക് അവസരം ലഭിക്കാറില്ല. വിവാഹത്തെ കുറിച്ച് പ്ലാൻ ആക്കിയിട്ടില്ല. എല്ലാവരേയും അറിയിച്ചിട്ട് മാത്രമെ വിവാഹിതരാകൂ' ജിസ്മയും വിമലും പറഞ്ഞു.

  Read more about: actress
  English summary
  social media influencers jisma and vimal open up about their love story, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X