»   » അഭിഷേകിനൊപ്പം അഭിനയിക്കാന്‍ ആഷ് വിസമ്മതിച്ചോ? എെശ്വര്യ പറഞ്ഞത് ഇതാണ്, അഭി പറഞ്ഞതോ?

അഭിഷേകിനൊപ്പം അഭിനയിക്കാന്‍ ആഷ് വിസമ്മതിച്ചോ? എെശ്വര്യ പറഞ്ഞത് ഇതാണ്, അഭി പറഞ്ഞതോ?

By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരലോകത്തെ മിന്നും താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും തുടരുന്ന ഈ ദമ്പതികള്‍ വീണ്ടും ഒരുമിച്ച് സിനിമയിലെത്തുമോയെന്നതിനെക്കുറിച്ച് പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍

ദിലീപ് അനുകൂല തരംഗത്തിന് പ്രതിരോധം തീര്‍ത്ത് അവര്‍ വരുന്നു 'അവള്‍ക്കൊപ്പം'

അഭിഷേകിനൊപ്പം അഭിനയിക്കുന്നതിന് ആഷ് വിസമ്മതിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാതെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് സംവിധായകന്‍ പറയുന്നത്. ശൈലേഷ് ആര്‍ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ചാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.

കാര്യമറിയാതെ റിപ്പോര്‍ട്ട് നല്‍കരുത്

ഐശ്വര്യ റായിയുമായി കൂടിക്കാഴ്ച നടത്തിയെന്നത് ശരിയാണ്. തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ചയാണ് നടന്നത്. കാര്യങ്ങളെക്കുറിച്ച് അറിയാതെ ഗോസിപ്പ് എഴുതി വിടരുതെന്ന് സംവിധായകന്‍ പറയുന്നു.

അഭിഷേകിനെയും സമീപിച്ചിരുന്നു

ചിത്രത്തിന് വേണ്ടി അഭിഷേക് ബച്ചനെയും താന്‍ സമീപിച്ചിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കി. അതീവ താല്‍പര്യത്തോടെയാണ് താരം ഈ ചിത്രത്തെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കഥ കേള്‍ക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്

ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതിന് ഐശ്വര്യ റായ് താല്‍പര്യം അറിയിച്ചിട്ടുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. പെട്ടെന്നു തന്നെ തിരക്കഥ താരത്തെ അറിയിക്കും.

അഭിഷേകിനെ നായകനാക്കാന്‍ കാരണം?

നേരത്തെ തന്നെ ചില ചിത്രങ്ങള്‍ക്ക് വേണ്ടി അഭിഷേകിനെ സമീപിച്ചിരുന്നു. താരവുമായി ഒരുമിച്ച് സിനിമയെടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴാണ് പറ്റിയ തിരക്കഥ ഒത്തുവന്നതെന്നും സംവിധായകന്‍ പറയുന്നു.

കഥാപാത്രത്തിനനുസരിച്ച് താരങ്ങളെ തിരഞ്ഞെടുക്കും

കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റുന്നത് നോക്കിയാണ് താരങ്ങലെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരപദവിയല്ല മറിച്ച് കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ഐശ്വര്യ തിരക്കിലാണ്

ഫെന്നി ഖാന്‍ ചിത്രത്തിന്റെ തിരക്കിലാണ് ഐശ്വര്യ ഇപ്പോള്‍. അനില്‍ കപൂര്‍, രാജ് കുമാര്‍ റാവു തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

English summary
Aishwarya Rai Bachchan rejected with Abhishek Bachan here is the truth.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam