»   » അഭിഷേക് ബച്ചന്റെ നായികയാവാന്‍ ഐശ്വര്യയില്ല.. ജീവിതത്തിലെ നായകനെ സിനിമയില്‍ വേണ്ടേ?

അഭിഷേക് ബച്ചന്റെ നായികയാവാന്‍ ഐശ്വര്യയില്ല.. ജീവിതത്തിലെ നായകനെ സിനിമയില്‍ വേണ്ടേ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ നമ്പര്‍ വണ്‍ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിരത്‌നം ചിത്രമായ ഗുരുവില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്ന ദമ്പതികള്‍ പാപ്പരാസികളുടെ ഇഷ്ട താരങ്ങളാണ്. ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഇവരെ ബാധിക്കുന്നില്ല.

സൗബിന്‍ ഷാഹിര്‍ വിവാഹിതനാവുന്നു.. മനസ്സ് കീഴടക്കിയ സുന്ദരിയെ കാണൂ.. ചിത്രങ്ങള്‍ വൈറല്‍!

മോഹന്‍ലാലിനോടൊപ്പം മഞ്ജു വാര്യരും മികച്ച പ്രകടനം കാഴ്ച വെച്ചു.. 'വില്ലനെ' ഇഷ്ടമായി!

ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഫെന്നി ഖാന്‍ ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. അതിനിടയിലാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ അഭിഷേകിന്റെ നായികയാവാന്‍ ആഷ് വിസമ്മതിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സഞ്ജയ് ലീലാബന്‍സാലിയുടെ പുതിയ ചിത്രം

പത്മാവതിക്ക് ശേഷം സഞ്ജയ് ലീലാബന്‍സാലി ഒരുക്കുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകനായെത്തുന്നത്. അമൃത പ്രീതം-സാഹിര്‍ ലുധിയാന്‍വിയെക്കുറിച്ചാണ് ചിത്രം പറയുന്നത്.

പ്രിയങ്ക ചോപ്ര വിസമ്മതിച്ചു

അഭിഷേകിന്റെ നായികയാവുന്നതിനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു. എന്നാല്‍ താരം ഇതിന് വിസമ്മതിച്ചതോടെയാണ് ഐശ്വര്യയെ സമീപിച്ചത്.

ഐശ്വര്യയ്ക്ക് താല്‍പര്യമില്ല

സാഹിത്യകാരിയായ അമൃത പ്രീതത്തെ അവതരിപ്പിക്കാന്‍ ഐശ്വര്യയ്ക്കും താല്‍പര്യമില്ലെന്ന് വന്നതോടെയാണ് അഭിഷേകിന്റെ നായികയായി ദീപിക പദുക്കോണിനെ പരിഗണിച്ചത്.

ദീപിക സമ്മതിച്ചു

സഞ്ജയ് ലീലാബന്‍സാലിക്കൊപ്പമുള്ള നാലാമത്തെ ചിത്രമാണ് ഇത്. അഭിഷേക് ബച്ചന്റെ നായികയായി അഭിനയിക്കാന്‍ ദീപിക സമ്മതിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്.

അഭിഷേക് ബച്ചന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി

പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് അഭിഷേക് ബച്ചന്‍. മുന്‍പ് ഈ സിനിമയില്‍ നായകനായി പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെയായിരുന്നു. എന്നാല്‍ സമയക്കുറവ് കാരണം അദ്ദേഹം ചിത്രം ഏറ്റെടുത്തില്ല.

ഐശ്വര്യയുടെ പിന്‍മാറ്റത്തിന് കാരണം

ഫെന്നി ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുന്ന താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Aishwarya Rai too is not interested in playing Amrita Pritam and now Bhansali has approached Deepika Padukone to romance Abhishek Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X