For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താൻ സിം​ഗിൾ പേരൻ്റ് ആകാൻ തീരുമാനിച്ചതിൻ്റെ കാരണം വെളിപ്പെടുത്തി കരൺ ജോഹർ

  |

  കരൺ ജോഹർ 2017 ലാണ് ഇരട്ടക്കുട്ടികളായ യാഷിനെയും റൂഹിയെയും വാടക ഗർഭധാരണത്തിലൂടെ തൻ്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. ഫെബ്രുവരിയിൽ, അദ്ദേഹത്തിന്റെ മക്കൾക്ക് 5 വയസ്സ് തികഞ്ഞു. ഇങ്ങനെയൊരു പേരൻ്റിം​ഗ് ഫിലിം മേക്കറുടെ ജീവിതത്തിൽ നടക്കുന്നത് ഒത്ഭുതകരമായി സംഭവമാണ്. പ്രണയമില്ലാത്തത് കൊണ്ടാണോ അതോ പങ്കാളികളി ഇല്ലാത്തത് കൊണ്ടാണോ സിംഗിൾ പാരന്റ് ആവാൻ തീരുമാനിച്ചത്തെന്ന് കരണിനോട് ഒരു ഇൻ്റർവ്യൂവിൽ ചോദിച്ചു?

  സിം​ഗിൾ പേരൻ്റെ എന്ന ദൗത്യം ഏറ്റെടുക്കണ്ട എന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്ന് കരൺ പറഞ്ഞു. എൻ്റെ ജോലിയുടെ ഷെഡ്യൂൾ അനുസരിച്ച് കുട്ടികളുടെ കാര്യം കൈകാര്യം ചെയ്യാൻ എനിക്ക് കഴിയില്ലെന്ന് അവരെല്ലാം കരുതി. പക്ഷേ, എന്റെ ഉള്ളിൽ ഞാൻ രക്ഷിതാവ് ആകാൻ തയ്യാറാണെന്ന് എനിക്ക് അറിയാമായിരുന്നു. എൻ്റെ ഹൃദയത്തിൻ്റെ ഒരു ഭാ​ഗം അവർക്കായി നൽകാൻ ഞാൻ തയ്യാറെടുത്തിരുന്നു.

  എൻ്റെ ഹൃദയം അവർക്കായി ഞാൻ നൽകുകയും ചെയ്തു. എൻ്റെ ഹൃദയത്തിൻ്റെ ഒരു ഭാ​ഗം അമ്മയും മറ്റൊരു ഭാ​ഗം മക്കളുമാണ്. ഈ പ്രണയത്തിൽ താൻ തൃപതനാണെന്ന് കരൺ ബോളിവുഡ് ബബിളിനോട് പറഞ്ഞു.

  ജീവിതപങ്കാളിയുടെ അഭാവത്തിൽ സിംഗിൾ പാരന്റ് ആവാൻ ആഗ്രഹമുണ്ടോ എന്ന് കരണിനോട് ചോദിച്ചപ്പോൾ, കരൺ പറഞ്ഞത് "നിങ്ങൾ വൈകാരികമായി തയ്യാറാകുമ്പോൾ നിങ്ങൾ ഒരു രക്ഷിതാവാകാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്കറിയാൻ കഴിയുമെന്ന്. രണ്ടും തമ്മിൽ ബന്ധമില്ല. ഇത് കേവലം സിന്ദഗി മേം പ്യാർ നഹി ഹായ് തോ മെയിൻ ബച്ചേ ലെ ആംഗയല്ല (എന്റെ ജീവിതത്തിൽ എനിക്ക് പ്രണയമില്ലാത്തത് കൊണ്ടല്ല, പക്ഷെ എനിക്ക് കുട്ടികൾ വേണമെന്ന് തോന്നി) എന്നാണ് കരൺ മറുപടി പറഞ്ഞത്.

  അച്ഛൻ എന്ന നിലയിലുള്ള വെല്ലുവിളികളെ കുറിച്ച് കരൺ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിം​ഗിൾ പേരൻ്റ് ആകുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഒരു കുട്ടിയെ വളർത്തുന്ന രീതി പൂർണ്ണമാകണമെങ്കിൽ അമ്മയും അച്ഛനും ഒരു പോലെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.

  പല തരത്തിൽ, യാഷും റൂഹിയും സ്നേഹം നിറഞ്ഞ കുഞ്ഞുങ്ങളാണ്. പക്ഷേ അതും ഒരു സ്വാർത്ഥമായ തീരുമാനം ആണ്. ആ സ്നേഹം എനിക്ക് എന്നോടുള്ള ആഗ്രഹം കൊണ്ടാണ്. കുട്ടികൾ നിറയ്ക്കേണ്ട ഒരു വലിയ ശൂന്യമായ ഇടം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു," അദ്ദേഹം ഫിലിം കമ്പാനിയനോട് പറഞ്ഞിരുന്നു.

  Yash Roohi

  ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് മേക്കർ എന്നാണ് കരൺ ജോഹർ അറിയപ്പെടുന്നത്. ആദ്യ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയിലൂടെ തന്നെ തന്റെ ഇരിപ്പിടം ബോളിവുഡിൽ കരൺ സ്വന്തമാക്കി കഴിഞ്ഞിരുന്നു. അതുപോലെ തന്നെ കരണിൻ്റെ കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

  ജൂലൈ 7 മുതലാണ് സീസൺ ഏഴ് തുടക്കം കുറിച്ചത്. ആലിയ ഭട്ടും രൺവീർ സിങ്ങുമാണ് ആദ്യ എപ്പിസോഡിലെ അഥിതികളായി എത്തിയത്.

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  ഈ സീസണിൽ വരുൺ ധവാൻ, അനന്യ പാണ്ഡെ, വിജയ് ദേവരകൊണ്ട, കിയാര അദ്വാനി, അനിൽ കപൂർ, നീതു സിംഗ്, സിദ്ധാർത്ഥ് മൽഹോത്ര, രശ്മിക മന്ദാന, കത്രീന കൈഫ്, സിദ്ധാന്ത് ചതുർവേദി, അക്ഷയ് കുമാർ, സാമന്ത റൂത്ത് എ പ്രഭു, ജാൻവി കപൂർ, കൃതി സനോൺ എന്നിവർ ഈ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

  Read more about: karan johar
  English summary
  Karan Johar Opens Up Why He Choose To Become A Single Parent And Its Challenges Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X