TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രിയങ്ക ഇനി നിക്കിന് സ്വന്തം! രഹസ്യ എന്ഗേജ്മെന്റിനിടയിലെ ചിത്രങ്ങള്‍ ലീക്കായി, കാണൂ!
ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു പ്രിയങ്ക ചോപ്രയും കാമുകന് നിക്ക് ജോനാസുമായുള്ള വിവാഹത്തിനായി. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബോളിവുഡിലെ ശക്തമായ താരമായതിനാലും നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുള്ളതിനാലും ഇവരുടെ കാര്യത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക ആകാംക്ഷയാണ്. ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹിതരായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ ഇടക്കാലത്ത് പ്രചരിച്ചിരുന്നു.
എന്നായിരിക്കും നിക്കുമായുള്ള വിവാഹമെന്ന ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. കൈയ്യില്‍ മംഗല്യസൂത്രയണിഞ്ഞ് താരത്തെ കണ്ടുവെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങള്‍ക്കും അവസാനമിട്ട് ഇരുവരും വിവാഗഹിതരാവാന് തീരുമാനിച്ചുവെന്ന് മാത്രമല്ല എന്‍ഗേജ്മെന്റും നടത്തിയിരിക്കുകയാണ് ഇപ്പോള്‍. അതീവരഹസ്യമായാണ് ചടങ്ങുകള്‍ നടത്തുന്നതെങ്കിലും ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാം.
ആശ ശരത്തിന്റെ വീട്ടില്‍ അഭയം തേടി അനന്യ! ടൊവിനോയ്ക്ക് പിന്നാലെ ആസിഫും നേരിട്ടെത്തി!
എന്‍ഗേജ്മെന്റ് ചിത്രം ലീക്കായി
താന്‍ വിവാഹിതയാവുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് ആരാധകരെ അറിയിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിശ്ചയ ചടങ്ങുകള്‍ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു അവസാന നിമിഷം മുന്‍പ് വരെ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ താരത്തിന് ആശംസ നേരാന്‍ നേരിട്ടെത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കായി നിക്കും പ്രിയങ്കയും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. അതിനിടയിലാണ് ഇവരുടെ എന്‍ഗേജ്മെന്റ് ചിത്രം ലീക്കായത്.
ചടങ്ങുകള്‍ കഴിഞ്ഞോ?
താരത്തിന്റെ എന്‍ഗേജ്മെന്റ് ചടങ്ങുകള്‍ കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിക്കിനെ ജീവിത പങ്കാളിയാക്കുന്നതിനെക്കുറിച്ച് പ്രിയങ്ക ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. നിക്കിന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ മധുരവിതരണവും നടത്തിയിരുന്നുെവന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതീവ സുന്ദരിയായി പ്രിയങ്ക
ട്രഡീഷണല്‍ എത്നിക്ക് വെയറിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് പ്രിയങ്കയെത്തിയപ്പോള്‍ നിക്ക് വെളുത്ത വസ്ത്രമായിരുന്നു അണിഞ്ഞത്. ഇവര്‍ക്കിടയിലെ പ്രായവ്യത്യാസത്തെക്കുറിച്ച് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി നിറഞ്ഞുനിന്ന ജോഡികള്‍ കൂടിയാണ് ഇവര്‍.