»   » ഭര്‍ത്താവ് വീട്ടിലില്ലാത്ത ദിവസം ഭീഷണി, കത്തിയുമായി കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് സണ്ണി ലിയോണ്‍

ഭര്‍ത്താവ് വീട്ടിലില്ലാത്ത ദിവസം ഭീഷണി, കത്തിയുമായി കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് സണ്ണി ലിയോണ്‍

Written By:
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് നേരെ പരസ്യമായും രഹസ്യമായും നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പറഞ്ഞ് പഴകിയെങ്കിലും, ഇതിനെതിരെ ഒരു ശക്തമായ നടിപടി ഇതുവരെ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണക്കാരായ സ്ത്രീകള്‍ മാത്രമല്ല, സമൂഹത്തില്‍ അറിയപ്പെടുന്ന സിനിമാ താരങ്ങളും പരസ്യമായി ആക്രമിയ്ക്കപ്പെടുന്നു.

പ്ലീസ് ഈ ക്രൂരത ജീന്‍സിനോട് ചെയ്യരുത്, വേദനിക്കുന്നു; പറയുന്നത് ആരാണെന്ന് കണ്ടാലാണ് അതിലും സങ്കടം!

ആരാധന മൂത്ത് നായികമാരെ കയറിപ്പിടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീടുകയറി നായികമാരെ ആക്രമിച്ച സംഭവങ്ങളെല്ലാം ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ആക്രമണങ്ങളാണ് അതിലും ക്രൂരം. അത്തരം അനുഭവം തനിക്കുമുണ്ടായിരുന്നു എന്ന് സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍.

ദുല്‍ഖര്‍ ചെയ്തതാണ് ശരിയ്ക്കും ഹീറോയിസം; താരപുത്രനെ പൊക്കി മോഹന്‍ലാലിന്റെ നായിക പറയുന്നു

ഭീഷണിപ്പെടുത്തി

ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ സണ്ണി ലിയോണിന് ആ ഭീഷണി വന്നുവത്രെ. വീട്ടില്‍ വന്ന് ആക്രമിയ്ക്കും എന്നായിരുന്നു സന്ദേശം.

കത്തിയും പിടിച്ചിരുന്നു

ആ സമയത്ത് ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. ഭയന്ന് വിറച്ചാണ് കഴിഞ്ഞത്. പുറത്ത് എന്ത് ശബ്ദം കേട്ടാലും വാതില്‍ തുറക്കാന്‍ പേടിയായിരുന്നുവത്രെ. ഒരു കത്തി ധൈര്യത്തിന് കൈയ്യില്‍ കരുതി എന്നും സണ്ണി വെളിപ്പെടുത്തി.

ഒരിക്കല്‍ വീട്ടില്‍ വന്നു

അങ്ങനെ ഒരിക്കല്‍ ഒരാള്‍ വീട് കയറി വന്നു. വാതിലില്‍ മുട്ടി. അന്ന് പേടിച്ചു ഭയന്നു. അതിന് ശേഷമാണത്രെ സണ്ണി ലിയോണ്‍ വീട്ടില്‍ സിസിടിവി ക്യാമറ സെറ്റ് ചെയ്തത്.

അകന്‍ചയില്‍ അംഗം

ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ആക്രമങ്ങള്‍ക്ക് എതിരെ പ്രവൃത്തിയ്ക്കുന്ന അകന്‍ച എന്ന നോണ്‍ ഗവണ്‍മേന്റെ ഓര്‍ഗനൈസേഷനിലില്‍ പ്രവൃത്തിച്ചുവരികയാണ് സണ്ണി ലിയോണ്‍.

English summary
Sunny Reveals Cyberbullying Incidents

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam