Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നാല് വർഷം തുടർച്ചയായി 28 വയസ്, 30ാം പിറന്നാളിന് 25 എന്ന് എഴുതിയ കേക്ക്, കള്ളം പറഞ്ഞതിനെ കുറിച്ച് നടി
സിനിമയിലൂടെ മാത്രമല്ല നിലപാടുകളിലൂടേയും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സ്വര ഭാസ്ക്കർ. നടിയുടെ സിനിമ പോലെ തന്നെ താരത്തിന്റെ നിലപാടുകളും, പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. തന്റെ നിലപാടുകൾ ആരുടെ മുന്നിലും തുറന്നടിക്കാൻ നടി ഒരു മടിയും കാണിക്കാറില്ല. അതു കൊണ്ട് തന്നെ സ്വരയുടെ നിലപാടുകൾ പലപ്പോഴും വലിയ വാർത്തയാകാറുമുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് സ്വര ഭാസ്കറുടെ അഭിമുഖമാണ്. വയസിനെപ്പറ്റി താൻ കള്ളം പറഞ്ഞതിനെ കുറിച്ചാണ് നടി അഭിമുഖത്തിൽ പറയുന്നത്. കോസ്മോപൊളിറ്റൻ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പബ്ലിക്കായി നുണ പറഞ്ഞിനെ കുറിച്ച് സ്വര വെളിപ്പെടുത്തിയത്. താരങ്ങൾക്ക് മത്രമല്ല എല്ലാവർക്കും തങ്ങളുടെ വയസ്സിനെ കുറിച്ച് തുറന്ന് പറയാൻ മടിയാണ്. തനിക്കും അത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്ന് സ്വര പറയുന്നു.

ഭൂരിഭാഗം താരങ്ങൾക്കും തങ്ങളുടെ വയസ് വെളിപ്പെടുത്താൻ ബുദ്ധിമുട്ടാണ്.പ്രായത്തിന്റെ പലപ്പോഴും നുണ പറയാറുമുണ്ട്. അത്തരത്തിൽ കള്ളം പറഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു താനുമെന്ന് സ്വര ഭാസ്ക്കർ. സ്വന്തമായി ഒരുപ്രായം തന്നെ ഉണ്ടാക്കുകയായിരുന്നു. ശേഷം അത് എല്ലാവരോടും പറയുമായിരുന്നു. ചിരിച്ച് കൊണ്ടാണ് നടി ഇക്കാര്യം അഭിമുഖത്തിൽ പറഞ്ഞത്. നാല് വർഷം തുടർച്ചായയി തന്റെ പ്രായം 28 വയസ്സായിരുന്നു എന്നും സ്വര കൂട്ടിച്ചേർത്തു.

നാല് വർഷം തുടർച്ചായയി എല്ലാവരോടും താൻ പറഞ്ഞിരുന്നത് തന്റെ പ്രായം28 വയസ്സ് ആണ് എന്നാണ്. ആർക്കും അത് മനസ്സിലായതുമില്ല. മുപ്പതാം പിറന്നാളിന് കേക്ക് മുറിച്ചപ്പോൾ അതിൽ 25 വയസ്സ് എന്നാണ് എഴുതിയിരുന്നത്. എന്നാൽ പിന്നീട് എല്ലാവരോടും യഥാർഥ സത്യം തുറന്നു പറയുകയായിരുന്നു. നുണ തിരുത്തി പറഞ്ഞതിനെ കുറിച്ച് എല്ലാവരും തന്നോട് ചോദിക്കുകയും ചെയ്തിരുന്നു. എല്ലാവരോടും സത്യം പറയുമായിരുന്നെങ്കിൽ പിന്നെന്തിന് ഇതൊക്കെ ചെയ്തു എന്നായിരുന്നു എല്ലാവരും ചോദിച്ചത്.

നുണ തിരുത്തി പറഞ്ഞതിന് ശേഷം എല്ലാവരും തന്നോട് ചോദിക്കുമായിരുന്നു, സത്യം പറയുമായിരുന്നെങ്കിൽ പിന്നെന്തിന് ഇതൊക്കെ ചെയ്തതെന്ന്. നേരാംവണ്ണം നുണയെങ്കിലും പറയാൻ ശ്രമിക്കൂ എന്നായിരുന്നു സുഹൃത്തുക്കൾ തന്നോട് അന്ന് പറഞ്ഞത്- സ്വര അഭിമുഖത്തിൽ പറഞ്ഞു. 32 വയസ്സുകാരിയായ സ്വര ദില്ലിയിലാണ് ജനിച്ചത്. ഏപ്രിൽ 9 നാണ് താരത്തിന്റെ പിറന്നാൾ. ഉദയ് ഭാസ്കർ ഈറ ഭാസ്ക്കർ ദമ്പതിമാരുടെ മകളാണ് സ്വര.
Recommended Video

ബോളിവുഡിൽ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഏറെ വിവാദങ്ങൾ നേരിട്ട നടിയാണ് സ്വര.നടി റിയ ചക്രബർത്തിക്കൊപ്പം പരസ്യമായി നിന്നിരുന്നു. റിയയ്ക്കെതിരെ കടുത്ത ആക്രമണവും മാധ്യമവിചാരണയുമാണ് നടക്കുന്നതെന്ന് സ്വര ഭാസ്കർ തുറന്നടിച്ചിരുന്നു. സിനിമയ്ക്ക് അപ്പുറത്തേയ്ക്ക് സമൂഹിക വിഷയങ്ങളിലും തന്റെ നിലപാട് തുറന്ന് അടിച്ച് നടി രംഗത്തെത്താറുണ്ട്. അയോധ്യ വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിൽ തന്റെ അഭിപ്രായം തുറന്ന് അടിച്ച് താരം രംഗത്തെത്തിയിരുന്നു. കരീന കപൂർ, സോനം കപൂർ എന്നിവർക്കൊപ്പം വീരേ ഡീ വെഡ്ഡിങ്ങാണ് സ്വര ഭാസ്കറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനുള്ള ബാഗ് ബീനി ബാഗ് ആണ് പുതിയ ചിത്രം.
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്