Actress/Singer/Actor
ചലച്ചിത്ര അഭിനേത്രി, പിന്നണി ഗായിക, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് ആന്‍ണ്ട്രിയ ജെര്‍മിയ. 1985 ഡിസംബര്‍ 21ന് തമിഴ്‌നാട്ടില്‍ ജനിച്ചു. എട്ട് വയസ്സുമുതല്‍ ക്ലാസിക്കല്‍ പിയാനോ പഠിച്ച് തുടങ്ങിയ താരം പത്താം വയസ്സില്‍ ജാക്‌സണ്‍ ഫൈവ് ശൈലിയിലുള്ള യാംഗ് സ്റ്റാര്‍സ് എന്ന മ്യൂസിക്ക് ഗ്രൂപ്പില്‍ അംഗമായി. ആറക്കോണത്ത് വളര്‍ന്ന ആന്‍ഡ്രിയ വിമന്‍സ് കോളേജിലാണ് പഠിച്ചത്. കോളേജ് പഠനകാലത്ത് ദി മദ്രാസ് പ്ലേയേര്‍സിന്റെയും എവം സംഘടിപ്പിച്ച നാടകങ്ങളിലും അഭിനയിച്ചിരുന്നു. ഗിരീഷ് കര്‍ണാട്‌ന്റെ നാഗംദള എന്ന നാടകത്തിലൂടെയാണ് നാടകരംഗത്തേക്ക് കടന്നുവരുന്നത്. ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ ഗാനം ആലപിച്ചതിനുശേഷം അദ്ധേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയില്‍ അഭിനയിച്ചു. ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍ രാജ, ദേവിശ്രീ പ്രസാദ്, ജി വി പ്രകാശ് കുമാര്‍ തുടങ്ങി നിരവധി സംഗീത സംവിധായകര്‍ ചിട്ടപെടുത്തിയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അവയില്‍ ചിലതിന് ഫിലിംഫെയര്‍ അവാര്‍ഡിനും, വിജയ് അവാര്‍ഡിനും നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. നിരവധി മ്യൂസിക് ആല്‍ബഗാനങ്ങളും, 250 ത്തിലധികം സ്വന്തം സിനിമാഗാനങ്ങളും ആന്‍ഡ്രിയയുടേതായിട്ടുണ്ട്. തരമണി എന്ന സിനിമയുടെ പ്രോമോയായി ആന്‍ഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഗാനമാണ് സോള്‍ ഓഫ് തരമണി. മങ്കാത്ത, ഒരു കല്‍ ഒരു കണ്ണാടി, ശകുനി, അന്നയും റസൂലും, തടക്ക, ഇങ്ങ എന്ന സൊല്ലതു, ലണ്ടന്‍ ബ്രിഡ്ജ്, അംബാല, വിശ്വരൂപം, ഇത് നമ്മ ആള് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കമൽ ഹാസൻ | 07 Aug 2018 | |
| വെട്രിമാരന്‍ | 17 Oct 2018 | |
| മിലിന്ദ് റാവു | 13 Dec 2017 | |
| ജോണി ആന്റണി | 07 Oct 2016 |
| പേര് | ആൻഡ്രിയ ജെർമിയ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ആൻഡ്രിയ ജെർമിയ ആസ്തി |
|
| ആസ്തി | |
The age of ആൻഡ്രിയ ജെർമിയ in the 2026 was NA.
The most recent movies for ആൻഡ്രിയ ജെർമിയ is വിശ്വരൂപം 2.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.