For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇൻഫെക്ഷനായി കുറച്ചുനാൾ റെസ്റ്റെടുക്കേണ്ടി വന്നു'; ഇത്രയും നാൾ‌ എവിടെയായിരുന്നു?, മറുപടിയുമായി റിമി ടോമി!

  |

  കലാരംഗത്തെ ഒരുപാട് മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. ഗായികയായി മലയാളികള്‍ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായും നടിയായും എല്ലാം മാറി. കൃത്യമായ വ്യായാമ മുറകളിലൂടെ ശരീര വണ്ണം കുറച്ച് തന്റെ ആരാധകരെ റിമി ടോമി ഞെട്ടിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

  താരജാഡകൾ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിനുള്ളത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി സിനിമാ, സീരിയൽ താരങ്ങളെ പരിപാടിയിൽ കൊണ്ടുവന്ന് വെള്ളം കുടിപ്പിക്കാറുണ്ട്.

  Also Read: ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ​ഗുരുവായൂരിൽ നടന്ന ചടങ്ങിലും തടിച്ച് കൂടി റോബിൻ ആരാധകർ!

  മറ്റ് ചില റിയാലിറ്റി ഷോകളിലും ജഡ്ജായി താരം എത്താറുമുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും റിമി എത്തിയത്.

  മീശ മാധവനിലെ ചിങ്ങം മാസം വന്ന് ചേർന്നാൽ‌ എന്ന ​ഗാനമാണ് റിമിയുടെ എക്കാലത്തേയും ഹിറ്റ്. ലോക്ക്ഡൗൺ കാലത്ത് റിമി മറ്റ് സെലിബ്രിറ്റികളെപ്പോലെ തന്നെ യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

  Also Read: 'ഫാമിലി പ്രോബ്ലംസ് വീട്ടിൽ തീർ‌ക്കൂ, വെറുപ്പിക്കല്ലേ'; അനുശ്രീയുടെ 'സിം​ഗിൾ മോം ലൈഫ്' ഫോട്ടോക്കെതിരെ ആരാധകർ!

  വളരെ വേ​ഗത്തിൽ തന്നെ യുട്യൂബ് ചാനൽ പ്രേക്ഷകർക്കിടയിൽ ഹിറ്റായി. ഇതിനോടകം 123 ഓളം വീഡിയോകൾ പങ്കുവെച്ച് റിമിയുടെ ചാനൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ സമ്പാദിച്ച് കഴിഞ്ഞു. പാചകം, യാത്ര, ഡെയ്ലി വ്ലോ​ഗ് തുടങ്ങിയവയാണ് റിമി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്.

  ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ ഒരു വിവരവുമില്ല.

  പതിവായി വീഡിയോകൾ പങ്കുവെക്കാറുള്ള റിമിയുടെ വിവരമില്ലാതായതോടെ പ്രേക്ഷകരെല്ലാം താരത്തിന് മെസേജും മറ്റും അയച്ച് കാര്യങ്ങൾ തിരക്കിയിരുന്നു.

  Also Read: 'ഫെയിം കണ്ട് നമുക്കൊപ്പം കൂടുന്ന ഇത്തിൾകണ്ണികൾ'; സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മട്ടിയും!

  ഇപ്പോഴിത താൻ ഇത്രയും നാൾ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് റിമി ടോമി. കുറച്ച് നാൾ തെണ്ടയിൻ ഇൻഫക്ഷനായി വോയ്സ് റെസ്റ്റിലായിരുന്നുവെന്നും. കുറച്ച് നാൾ യുട്യൂബിൽ നിന്നെല്ലാം വിട്ടുനിന്നതോടെ മടി പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് വീഡിയോകൾ‌ ചെയ്യാതിരുന്നതെന്നും റിമി ടോമി പറഞ്ഞു.

  മാത്രമല്ല ഇനി മുതൽ വലിയ ​ഗ്യാപ്പില്ലാതെ വീഡിയോകൾ പങ്കുവെക്കുമെന്നും റിമി ടോമി പറഞ്ഞു. ഒട്ടനവധി മെസേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നൽ‌കാമെന്ന് കരുതിയതെന്നും റിമി ടോമി വീഡിയോയിൽ പറഞ്ഞു.

  മുപ്പത്തിയെട്ടുകാരിയായ റിമി ടോമി വിവാഹമോചനത്തിന് ശേഷം നടത്തിയ മേക്കോവർ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ശരീര ഭാരം നന്നായി കുറച്ച് നടിമാരെ തോൽപ്പിക്കുന്ന മേക്കോവറാണ് റിമി ടോമി നടത്തിയത്. റിമി ടോമി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാണ്.

  ഫിറ്റ്നസ്, ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് റിമി ടോമി. പിന്നണി ​ഗായിക എന്നതിനപ്പുറം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഷാരൂഖാനേയും ദീപിക പദുകോണിനേയും വരെ അനാ‌യാസമായി ഇന്റർവ്യൂ ചെയ്ത് ഞെട്ടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് റിമി ടോമി.

  ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ വേണ്ടത്ര കഴിവില്ലാതിരുന്നിട്ടും വളരെ മനോഹരമായി കിങ് ഖാനെയും ദീപികയേയും ഇൻർവ്യൂ ചെയ്ത് അവരുടെ വായിൽ നിന്ന് തന്നെ പ്രശംസ നേടി. ബിസിനസുകാരനായ റോയ്സ് കിഴക്കൂടനാണ് റിമിയെ വിവാഹം ചെയ്തത്.

  ഒന്നിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിരുന്നത്. തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി അടുത്തിടെ പറഞ്ഞിരുന്നു.

  Read more about: rimi tomy
  English summary
  after a long gap singer rimi tomy came back to her youtube channel, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X