For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജും ബ്ലെസിയുമടക്കം 58 പേര്‍ കുടുങ്ങി! എല്ലാവരും സുരക്ഷിതരാണെന്ന് പറഞ്ഞ് ഫെഫ്കയുടെ കുറിപ്പ്

  |

  പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജോര്‍ദാനില്‍ നിന്നും ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കവേ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊറോണ വൈറസുണ്ടാക്കിയ പ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുകയാണ്. ജോര്‍ദാനിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെയാണ് സിനിമാസംഘം അവിടെ കുടുങ്ങിയത്.

  പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി | FilmiBeat Malayalam

  ഏപ്രില്‍ എട്ടോട് കൂടി വിസാ കാലവധി അവസാനിക്കുന്നതിനാല്‍ തിരികെ നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘം ഫിലിം ചേംബറിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാനും ആവശ്യ സാഹയങ്ങള്‍ക്ക് തയ്യാറാണെന്നും സംവിധായകന്മാരുടെ സംഘടനയായ ഫെഫ്ക അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

  ഫെഫ്കയുടെ കുറിപ്പ്

  ഫെഫ്കയുടെ കുറിപ്പ്

  ജോര്‍ദാനില്‍ അകപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഫെഫ്കയുടെ സമയോചിത ഇടപെടല്‍. 'ആടു ജീവിതം' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ എത്തിയ ശ്രീ പൃഥ്വിരാജ്, ശ്രീ ബ്ലെസ്സി എന്നിവര്‍ ഉള്‍പ്പെട്ട 58 അംഗ ചലച്ചിത്ര പ്രവര്‍ത്തകര്‍ കോവിഡ് 19 വൈറസ് മൂലം നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ അവിടെപെട്ടു പോയതിനെ തുടര്‍ന്ന് 30-3-2020 ല്‍ സംവിധായകന്‍ ശ്രീ ബ്ലെസ്സി ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന് തങ്ങളുടെ അവസ്ഥകള്‍ വിശദീകരിച്ചു മെയില്‍ അയക്കുകയും ചെയ്തിരുന്നു.

  ഇതേ തുടര്‍ന്നു ശ്രീ ബി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. മാത്രമല്ല ഫെഫ്കയുടെ മുന്‍ ഭാരവാഹിയായ ശ്രീമതി. ഭാഗ്യലക്ഷ്മിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, കേന്ദ്ര സഹ മന്ത്രി ശ്രീ വി മുരളീധരന്‍ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും ചെയ്തു.

  ഈ ഘട്ടത്തില്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതേതുടര്‍ന്ന് പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ട സുരേഷ് ഗോപി ജോര്‍ദാനിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി ദിവസേന ബന്ധപ്പെടുന്നുണ്ട്. ഏപ്രില്‍ 8- നു തീരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിസയുടെ കാലാവധി നീട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് ശ്രീ. സുരേഷ് ഗോപിയെ എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളും ബ്ലെസിയും സഹപ്രവര്‍ത്തകരും പൂര്‍ണ്ണമായും സുരക്ഷിതരാണ്.

  താരങ്ങളെയും പിടിമുറുക്കി കൊറോണ വൈറസ്! ഹോളിവുഡ് നടന്‍ ആന്‍ഡ്രു ജാക്ക് അന്തരിച്ചു!

  അവരോട് നമ്മള്‍ നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യ, താമസ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് അവര്‍ തന്നെ അറിയിക്കുകയും ചെയ്തു. കൂടാതെ വിമാനയാത്രകളുടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍തന്നെ മുഴുവന്‍ ചലച്ചിത്ര പ്രവര്‍ത്തകരെയും നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും.

  പവനെ ഇടിക്കൂട്ടിലെ രാജാവാക്കി രഘു! ആര്യയുമായിട്ടും ശത്രുതയൊന്നുമില്ല! രസകരമായ കണ്ടുപിടുത്തവുമായി രഘു

  English summary
  FEFKA Directors' Union Talks About Aadujeevitham Crew Is safe At Jordan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X