twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂജാ മുറിയ്ക്ക്് തീ പിടിച്ചു, എല്ലാം ദുശ്ശകുനം; ജഗതിയ്ക്ക് അപകടമുണ്ടായ ദിവസത്തെക്കുറിച്ച് മകള്‍ പാര്‍വതി

    |

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5. വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രവുമായി മമ്മൂട്ടിയെത്തുകയാണ്. മലയാള സിനിമയിലെ ജനപ്രീയ കുറ്റാന്വേഷകനായ സേതുരാമയ്യര്‍ സിബിഐ ആയി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാരണം കൂടിയുണ്ട്. മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് കൂടിയാണ് സിബിഐ 5. മരണത്തെ മുന്നില്‍ കണ്ട അപകടത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന ജഗതി വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് സിബിഐ 5.

    'പണത്തേക്കാൾ പ്രാധാന്യം അഭിനയ കലയോട് കാണിച്ചു, പ്രണവിനേയും വിനീതിനേയും കെട്ടിപിടിക്കാൻ തോന്നി'; സായ് കുമാർ!'പണത്തേക്കാൾ പ്രാധാന്യം അഭിനയ കലയോട് കാണിച്ചു, പ്രണവിനേയും വിനീതിനേയും കെട്ടിപിടിക്കാൻ തോന്നി'; സായ് കുമാർ!

    മരണം ഉറപ്പിച്ചിടത്തു നിന്നുമാണ് ജഗതി ജീവിതത്തിലേക്ക് തിരികെ വന്നത്. അവിടെ നിന്നും സിബിഐ 5ലേക്ക് എത്താനും എടുത്തു നാളുകള്‍. ഇപ്പോഴിതാ ജഗതിയ്ക്ക് അപകടമുണ്ടായ ദിവസത്തെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് മകള്‍ പാര്‍വതി. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പാര്‍വതി മനസ് തുറന്നത്. പാര്‍വതിയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    അപകടം നടക്കുന്ന ആ ദിവസം

    പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു എന്നാണ് പാര്‍വതി പറയുന്നത്. അന്നത്തെ ദിവസം പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവും ഇല്ലാതെ തീ പിടിച്ചിരുന്നുവെന്നാണ് പാര്‍വതി ഓര്‍ക്കുന്നത്. ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ടെന്നും താരപുത്രി പറയുന്നു. പപ്പ വിളിച്ച് പറഞ്ഞിട്ട് താനും അന്ന് വീട്ടില്‍ എത്തിയിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും പാര്‍വതി പറയുന്നു. പപ്പയെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലായിരുന്നു. ഡ്രൈവര്‍ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നതെന്നും എന്നാല്‍ അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവര്‍ ആയിരുന്നില്ലെന്നും പ്രൊഡക്ഷനിലെ ഡ്രൈവറായിരുന്നുവെന്നും പാര്‍വതി പറയുന്നു.

    തുരുതുരാ കോളുകള്‍

    പപ്പ ഷൂട്ടിങ് കഴിഞ്ഞ് വളരെ അധികം ക്ഷീണിതനായിട്ടായിരുന്നു അന്ന് യാത്ര ചെയ്തിരുന്നതെന്നും അതിനാല്‍ പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും പാര്‍വതി പറയുന്നു. സീറ്റ് ബെല്‍റ്റ് എല്ലാം ധരിച്ചിരുന്നു. പക്ഷെ വച്ചാല്‍ ആ കാറില്‍ എയര്‍ബാഗ് സംവിധാനം ഉണ്ടായിരുന്നില്ലെന്നാണ് പാര്‍വതി പറയുന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് പറയുന്നതെന്നും അങ്ങനെയാണ് അപകടമുണ്ടായതയെന്നും പാര്‍വതി പറയുന്നതു. അപകടം വിവരം അറിയുന്നതിന് മുമ്പ് തന്നെ അച്ഛന്റെ ഒരു സുഹൃത്ത് വിളിച്ചുവെന്നും അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചവെന്നും പാര്‍വതി പറയുന്നുു. എന്നാല്‍ പപ്പയ്ക്ക്, പപ്പയ്ക്ക് എന്താണ് എന്ന് ഞങ്ങള്‍ തിരിച്ച് ചോദിക്കുമ്പോഴേക്കും കാള്‍ കട്ടായെന്നും പിന്നെ തുരുതുരാ കോളുകള്‍ ആയിരുന്നുവെന്നും ടിവി തുറന്നപ്പോള്‍ അതിലും വാര്‍ത്തകള്‍ ആയിരുന്നുവെന്നും പാര്‍വതി ഓര്‍ക്കുന്നു.

    പുരികം മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ

    മിംമ്സ് ആശുപത്രിയില്‍ എത്തിയപ്പോഴും പപ്പയ്ക്ക് ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയതെന്നാണ് പാര്‍വതി പറയുന്നത്. കുഴപ്പം ഒന്നുമില്ല തിരിച്ച് വരുമെന്ന് കരുതി.. പക്ഷെ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് പാര്‍വതി പറയുന്നു. കണ്ണിന്റെ പുരികം മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂവെന്നാണ് ആ കാഴ്ചയെക്കുറിച്ച് പാര്‍വതി ഓര്‍ക്കുന്നത്. അവിടെ നിന്ന് പപ്പ ഇവിടെ വരെ എത്തിയില്ലേ. ഇനി എഴുന്നേറ്റ് നടക്കുമെന്നും തനിക്ക് വിശ്വാസമുണ്ടെന്നും പാര്‍വതി പ്രതീക്ഷ പങ്കുവെക്കുന്നു. അതേസമയം തന്നെ വേദനിപ്പിച്ച ചോദ്യങ്ങളെക്കുറിച്ചും പാര്‍വതി മനസ് തുറക്കുന്നുണ്ട്.

    Recommended Video

    സേതുരാമായ്യർക്കൊപ്പം വിക്രം ആയി ജഗതി കൂടെ ചാക്കോയും
     വേദനിപ്പിച്ചത് ചിലരുടെ ചോദ്യങ്ങളാണ്

    ''ഏറ്റവും അധികം വേദനിപ്പിച്ചത് ചിലരുടെ ചോദ്യങ്ങളാണ്, എങ്ങിനെ വല്ല രക്ഷയുമുണ്ടോ.. ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല'' എന്നാണ് പാര്‍വതി പറയുന്നത്. മരിച്ചു എന്ന് പറഞ്ഞവരുണ്ടെന്നും പാര്‍വതി ഓര്‍ക്കുന്നു. വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് അറിയില്ല ഞങ്ങളുടെ വേദന എന്ന് പാര്‍വതി പറയുന്നു. അച്ഛന്റെ അവസ്ഥ കാണാന്‍ പറ്റാത്തത് കൊണ്ട് അടുത്ത സുഹൃത്തുക്കള്‍ പലരും വരാതിരുന്നിരുവെന്നും അതില്‍ ഒന്നും സങ്കടം ഉണ്ടായിരുന്നില്ലെന്നും പാര്‍വതി പറയുന്നു. ജഗതിയുടെ തിരിച്ചുവരവിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. സിബിഐ 5 ന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ജഗതിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

    Read more about: jagathy sreekumar
    English summary
    Parvathy Shaun Recalls The Day Of Jagathy Sreekumar Met With An Accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X