X
മലയാളം » സിനിമകള്‍ » ഡാഡി കൂൾ
ഡാഡി കൂൾ

ഡാഡി കൂൾ

Family | 07 Aug 2009 | U |
Malayalam

2.5 /5 Users

3 /5 Filmibeat

ഡാഡി കൂൾ കഥ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ആഷിഖ് അബു സം‌വിധാനം ചെയ്ത ചിത്രമാണ് ഡാഡി കൂൾ. ജോലിയിൽ തീരെ ശ്രദ്ധയില്ലാതെ തന്റെ ആറു വയസ്സുകാരൻ മകനോടൊത്ത് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു അച്ഛനാണ് സി ഐ ആന്റണി സൈമൺ (മമ്മൂട്ടി). ജോലിയിലുള്ള ആത്മാർത്ഥതക്കുറവ് മൂലം ആന്റണി മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകുകയും സസ്പെൻഷനിലാകുകയും ചെയ്യുന്നു. എങ്കിലും തന്റെ ചെയ്തികളിൽ ആന്റണിക്ക് അശേഷം കുറ്റബോധമില്ല. സെക്കന്റ് ഷോ സിനിമയ്ക്ക് പോയി മടങ്ങും വഴി ക്രിക്കറ്റ് താരം ശ്രീകാന്തിനെ ഒരു പറ്റം റൗഡികളിൽ നിന്ന് ആന്റണി ആകസ്മികമായി രക്ഷപ്പെടുത്തുന്നു. ഇതോടെ ടി വിയിലും പത്രങ്ങളിലും വാർത്ത വരികയും ഇദ്ദേഹത്തെ തിരിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് നിർബന്ധിതരാകുകയും ചെയ്യുന്നു. തന്റെ സഹപ്രവർത്തകരുടെ കളിയാക്കലുകളിൽ നിന്ന് രക്ഷപെടാൻ ആന്റണി ഭീംബായ് എന്ന കുറ്റവാളിയെ പിടിക്കുമെന്ന് വെല്ലുവിളിക്കുകയും പിന്നീട് പിടിക്കുകയും ചെയ്യുന്നു. അതേ ദിവസം ആന്റണിയെ വധിക്കാൻ ഒരു സംഘം തോക്കുമായി വരുന്നത് ആന്റണിയുടെ മകൻ കാണാൻ ഇടയാകുന്നു. അച്ചനെ ഇക്കാര്യം അറിയിച്ചപ്പോൾ സംശയാസ്പദമായി കണ്ട ഒരു വഴിപോക്കനെ ആന്റണി വെടിവയ്ക്കുന്നു. അത്യാസന്നനിലയിലായ ഇയാളെ കാരണമില്ലാതെ വെടിവയ്ച്ചതിന് ആന്റണി കുറ്റാരോപിതനാകുന്നു. തുടർന്ന് തന്റെ മകനോട് ആന്റണി അനിഷ്ടം കാണിച്ച് മിണ്ടാതിരിക്കുന്നതിനിടയിൽ കുട്ടിയെ കാണാതാകുന്നു. കുട്ടി തനിയെ ഓടിപ്പോയതാണോ അതോ ആന്റണിയുടെ ശത്രുക്കൾ തട്ടിക്കൊണ്ടുപോയതാണോ എന്ന കുറ്റാന്വേഷണമാണ് പിന്നീട്.
Read More

ഡാഡി കൂൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഡാഡി കൂൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആഷിഖ് അബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ആൽവിൻ ആന്റണി, ബോസ് കുര്യൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഡാഡി കൂൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഡാഡി കൂൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+