For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാസഞ്ചറിൽ അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയും പൃഥ്വിരാജും; രഞ്ജിത്ത് ശങ്കർ

  |

  2009ലാണ് രഞ്ജിത്ത് ശങ്കർ എന്ന സംവിധായകന്റെ കരിയർ ആരംഭിക്കുന്നത്. മികവുറ്റ അഭിനേതാക്കളെ ഒന്നിപ്പിച്ച് ആദ്യം ചിത്രം തന്നെ ദ്ദേഹം മികച്ചതാക്കി. പാസഞ്ചറായിരുന്നു ആദ്യ സിനിമ. ദിലീപ്, മംമ്ത മോഹൻദാസ്, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയവർ താരനിരയിൽ അണിനിരന്നു. ത്രില്ലർ മൂഡിലുള്ള ചിത്രം ഇന്നും സിനിമാ ആസ്വാദകന് പ്രിയപ്പെട്ടതാണ്.

  director ranjith sankar, ranjith sankar films, ranjith sankar sunny, Passenger movie, പാസഞ്ചർ സിനിമ, സംവിധായകൻ രഞ്ജിത്ത് ശങ്കർ, മമ്മൂട്ടി പൃഥ്വിരാജ്, ദിലീപ് സിനിമകൾ

  മറ്റുള്ള ചിത്രങ്ങളിൽ കാണുന്ന ദിലീപ് അഭിനയ രീതിയായിരുന്നില്ല പാസഞ്ചറിലെ ദിലീപ് കഥാപാത്രത്തിന് എന്നത് കൊണ്ടുതന്നെ സിനിമ ശ്രദ്ധിക്കപ്പെട്ടു. പാസഞ്ചറിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി അർജുനൻ സാക്ഷി എന്ന മറ്റൊരു സസ്പെൻസ് ത്രില്ലർ ഒരുക്കി. ശേഷം മോളി ആന്റി റോക്ക്സ്, പുണ്യാളൻ അ​ഗർബതീസ്, വർഷം, സു...സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി, കമല, സണ്ണി തുടങ്ങിയ ചിത്രങ്ങളും രഞ്ജിത്ത് സംവിധാനം ചെയ്തു.

  Also Read: 'ഭ്രമ'ത്തിൽ അമ്മ എങ്ങനെ എത്തിപ്പെട്ടു, സംശയം തീരാതെ കീർത്തി സുരേഷ്

  പത്തിലധികം സിനിമകൾ സംവിധാനം ചെയ്തുവെങ്കിലും രഞ്ജിത്ത് ശങ്കർ എന്ന് പറയുമ്പോൾ ആദ്യ സിനിമാപ്രേമികൾ ഓർക്കുന്നത് പാസഞ്ചർ എന്ന സിനിമയെ കുറിച്ച് തന്നെയാണ്. രഞ്ചിത് ശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. സത്യനാഥൻ എന്ന ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രമാണ് സിനിമയുടെ കേന്ദ്രകഥാപാത്രമാകുന്നത്.

  director ranjith sankar, ranjith sankar films, ranjith sankar sunny, Passenger movie, പാസഞ്ചർ സിനിമ, സംവിധായകൻ രഞ്ജിത്ത് ശങ്കർ, മമ്മൂട്ടി പൃഥ്വിരാജ്, ദിലീപ് സിനിമകൾ

  മാറഞ്ചേരി എന്ന ഗ്രാമത്തെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന നന്ദൻ എന്ന അഡ്വക്കേറ്റും ഭാര്യയും അകപ്പെടുന്ന ഊരാക്കുടുക്കൾ ആണ് സിനിമയുടെ ഇതിവൃത്തം. നന്ദനായി ദിലീപും അദ്ദേഹത്തിന്റെ ഭാര്യ അനുരാധയായി മംമ്ത മോഹൻദാസും വേഷമിട്ടിരിക്കുന്നു. ജീവൻ പോലും അപഹരിക്കപ്പെടാവുന്ന അവസ്ഥയിൽ അവർക്കിടയിലേക്ക് രക്ഷകനെപ്പോലെ എത്തുന്ന സത്യനാഥൻ. അവരെ രക്ഷിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങൾ തെരഞ്ഞെടുക്കുന്ന വഴികൾ എല്ലാം മികച്ച ഒരു ത്രില്ലർ രൂപത്തിലാക്കി ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട് രഞ്ചിത് ശങ്കർ. സമൂഹത്തിൽ നന്മ ചെയ്യാൻ ആരുടേയും സഹായവും അത് ചെയ്ത് കഴിഞ്ഞാൽ ആരുടേയും അംഗീകാരവും ആവശ്യമില്ലായെന്ന് അടിവരയിടുകയാണ് സത്യനാഥൻ എന്ന കഥാപാത്രവും പാസഞ്ചർ എന്ന സിനിമയും.

  Also Read: 'ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ പ്രത്യയശാസ്ത്രം', ‌‌മകൾക്കായി ​ഗീതു മോഹൻദാസ് എഴുതിയ വരികൾ വൈറൽ

  പാസഞ്ചർ സിനിമയെ കുറിച്ച് ഇതുവരെ ആർക്കും അറിയാത്ത ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഏറ്റവും പുതിയ ചിത്രം സണ്ണിയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് പാസഞ്ചർ സിനിമയ്ക്ക് പിന്നിലെ അറിയാ കഥകൾ സംവിധായകൻ വെളിപ്പെടുത്തിയത്. പാസഞ്ചറിലേക്ക് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആദ്യം താൻ സമീപിച്ചത് മമ്മൂട്ടിയേയും പൃഥ്വിരാജിനെയുമാണെന്നാണ് രഞ്ജിത്ത് ശങ്കർ പറയുന്നത്.

  ദിലീപ് ചെയ്ത നന്ദൻ എന്ന കഥാപാത്രം പൃഥ്വിക്ക് വേണ്ടിയും സത്യനാഥൻ എന്ന കഥാപാത്രം മമ്മൂട്ടിക്ക് വേണ്ടിയും ഉള്ളതായിരുന്നുവെന്നും പിന്നീട് പല കാരണങ്ങൾ ഇരുവർക്കും പാസഞ്ചറിന്റെ ഭാ​ഗമാകാൻ കഴിയാതിരുന്നതിനാലാണ് ദിലീപ്, ശ്രീനിവാസൻ എന്നിവരെ സമീപിച്ചതെന്നും രഞ്ജിത്ത് പറയുന്നു. സിനിമ മേഖലയിലെ വർഷങ്ങൾ നീണ്ട അനുഭവ സമ്പത്തുള്ള ദിലീപ് പലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട സജഷൻസ് പറയുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ടെന്നും.

  Also Read: ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്, ആരുടെയും ഔദാര്യത്തിലല്ല; നടൻ രാഘവൻ

  ഇത്രയും നിരീക്ഷണ പാടമുള്ള വ്യക്തി എന്തുകൊണ്ട് സിനിമാ സംവിധാനം ചെയ്യുന്നില്ല എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് ശങ്കർ പറയുന്നു. പാസഞ്ചറിന്റെ കഥപറയാൻ പോയപ്പോൾ പ്രമേയം കേട്ട ശേഷം അദ്ദേഹം നിരവധി സജഷനുകൾ പറഞ്ഞുവെന്നും നെടുമുടി വേണുവിന്റെ മുരടനായ ടാക്സി ഡ്രൈവർ സ്വഭാവം ദിലീപിന്റെ സ‍ഷനിൽ നിന്നും രൂപപ്പെട്ടതാണെന്നും രഞ്ജിത്ത് ശങ്കർ പറയുന്നു.

  director ranjith sankar, ranjith sankar films, ranjith sankar sunny, Passenger movie, പാസഞ്ചർ സിനിമ, സംവിധായകൻ രഞ്ജിത്ത് ശങ്കർ, മമ്മൂട്ടി പൃഥ്വിരാജ്, ദിലീപ് സിനിമകൾ

  പാസഞ്ചറിന്റെ ഭാ​ഗമായി മമ്മൂട്ടിയും പൃഥ്വിരാജും എത്തിയില്ലെങ്കിലും പിന്നീട് ഇരുവർക്കും വേണ്ടി രഞ്ജിത്ത് സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അർജുനൻ സാക്ഷി എന്ന ത്രില്ലറിൽ പൃഥ്വിരാജായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ നായകൻ. പിന്നീട് മമ്മൂട്ടിക്ക് വേണ്ടി വർഷം എന്ന ഫാമിലി ചിത്രം സംവിധാനം ചെയ്തതും രഞ്ജിത്തായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായി ആരാധകർ ഇന്നും വിലയിരുത്തുന്ന സിനിമ കൂടിയാണ് വർഷം. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഏറ്റവും പുതുതായി റിലീസ് ചെയ്ത ചിത്രം സണ്ണിയാണ്. രഞ്ജിത്ത് ശങ്കർ ചിത്രങ്ങളിൽ ഏറ്റവും അധികം തവണ നായകനായിട്ടുള്ള നടൻ ജയസൂര്യ തന്നെയാണ്. സണ്ണിയിലും ജയസൂര്യ തന്നെയായിരുന്നു നായകൻ. സിനിമയുടെ സ്ട്രീമിങ് ആമസോൺ പ്രൈമിൽ ആരംഭിച്ച് കഴിഞ്ഞു.

  Recommended Video

  Trolls on Mammootty's bilal character dialogue

  Also Read: അവൾ പിണക്കത്തിലായിരുന്നു, ഈ കണ്ടുമുട്ടൽ രണ്ട് വർഷങ്ങൾ ശേഷം, പേർളിയെ കുറിച്ച് ​ജിപി

  English summary
  actor Mammootty, Prithviraj were supposed to act in Passenger says director ranjith sankar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X