»   » കാവ്യയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം വീടിന്റെ വാസ്തുദോഷമായിരുന്നോ?

കാവ്യയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം വീടിന്റെ വാസ്തുദോഷമായിരുന്നോ?

By: Teresa John
Subscribe to Filmibeat Malayalam

പ്രമുഖനടി ആക്രമിക്കപ്പെട്ടതിന് ശേഷം ജനപ്രിയ നടന്‍ ദിലീപും ഇപ്പോള്‍ കാവ്യ മാധവനും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. കേസിന്റെ അന്വേഷണം കാവ്യ മാധവന്റെ ലക്ഷ്യയിലെത്തിയതിന് ശേഷം കാവ്യയെയും അമ്മയെയും പോലീസ് ചോദ്യം ചെയ്യാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നടി ലിസി ഇപ്പോള്‍ അഭിനയിക്കുന്നില്ല!കമല്‍ഹാസന്റെ പിന്തുണയുമായി പുതിയൊരു പരിപാടി തുടങ്ങിയിരിക്കുകയാണ്

ഒറ്റമുറിയില്‍ 15 വര്‍ഷം ജീവിക്കേണ്ടി വന്ന അനുഭവം വെളിപ്പെടുത്തി പാഷാണം ഷാജി!

കാവ്യയുടെ സ്ഥാപനത്തെ തേടി അന്വേഷണം വന്നതിന് പിന്നാലെയാണ് അന്വേഷണം നടിയുടെ അമ്മയിലേക്കു കൂടി എത്തിയത്. മുമ്പ് കാവ്യയുടെ കുടുംബം താമസിച്ചിരുന്ന വെണ്ണലയിലെ വീടിനെ ചുറ്റി പറ്റിയും അന്വേഷണം നടക്കുകയാണ്. വാസ്തു ദോഷത്തെ തുടര്‍ന്നാണ് നടി കെന്റിലെ വില്ലയിലേക്ക് താമസം മാറിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കേസില്‍ കാവ്യയും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പിന്നാലെയാണ് കാവ്യാ മാധവന് നേരെയും അന്വേഷണം വരുന്നത്. കാവ്യയുടെ സ്ഥാപനത്തില്‍ അന്വേഷണം നടന്നിരുന്നു.

അമ്മയെ ചോദ്യം ചെയ്യും

സംഭവത്തില്‍ കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പോലീസ്. ഫോണ്‍ സന്ദേശമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്.

വീട്ടിലെ പരിശോധന

സ്ഥാപനത്തില്‍ നടന്ന അന്വേഷണത്തിന് ശേഷം കാവ്യയുടെ വെണ്ണലയിലെ വീട്ടിലും പോലീസ് പരിശോധനക്കെത്തിയിരുന്നു. എന്നാല്‍ ആ വീട്ടില്‍ ആരുമില്ലായിരുന്നതിനാല്‍ പോലീസ് തിരിച്ചു പോരുകയായിരുന്നു.

വാസ്തു ദോഷം

കുടുംബസമേതം കാവ്യ മാധവന്‍ താമസിച്ചിരുന്ന വീടാണ് വെണ്ണലയിലെ വീട്. എന്നാല്‍ വീടിന്റെ വാസ്തു ദോഷം കൊണ്ട്് അവിടെ നിന്നും മാറുകയായിരുന്നു. ശേഷം പ്രശ്‌നങ്ങളെല്ലം മാറി എന്ന് വിചാരിച്ചാണ് കാവ്യ വെണ്ണലയിലെ വീട്ടിലേക്ക് തിരിച്ചെത്തിയതെന്നാണ് രാഷ്ട്രദീപിക പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെന്റിലെ വില്ല

വാസ്തു ദോഷത്തെ തുടര്‍ന്ന് കാവ്യ താമസിച്ചിരുന്നത് കെന്റിലെ വില്ലയിലായിരുന്നു. അതിന് ശേഷമാണ് ദിലീപുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

വാസ്തു ദോഷം മാറ്റാനുള്ള പണികള്‍

വീടിന്റെ വാസ്തു ദോഷം മാറുന്നതിനായി രണ്ട് ബെഡ്‌റൂമുകളിലെ ബാത്ത് റൂമുകള്‍ പൊളിച്ചു മാറ്റുകയും അവ പുതുക്കി പണിയും ചെയ്തിരുന്നു. അതിനൊപ്പം പൂജ മാറി സ്ഥാനം മാറ്റി പണിയുകയും ചെയ്തിരുന്നു.

ദിലീപിന്റെ പേരിലെ വിവാദങ്ങള്‍

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഏറ്റവുമതികം വിവാദങ്ങളില്‍ പെട്ടത് നടന്‍ ദിലീപായിരുന്നു. ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു.

English summary
Assault On Actress: Media reports about of Kavya madhavan's home in vennila
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam