»   » പ്രിയാമണിയ്ക്ക് വേണ്ടാത്തത് മൈഥിലിയ്ക്ക് വേണം

പ്രിയാമണിയ്ക്ക് വേണ്ടാത്തത് മൈഥിലിയ്ക്ക് വേണം

Posted By:
Subscribe to Filmibeat Malayalam

വെള്ളിത്തിരയില്‍ ഒരു സംഭവമായി കഴിഞ്ഞാല്‍ പലര്‍ക്കും തലക്കനമേറുന്നത് പതിവാണ്. ചെറുതൊന്നും അവര്‍ക്ക് പിടിയ്ക്കില്ല. പുൡങ്കൊമ്പിലാവും നോട്ടം. താരമായി കഴിഞ്ഞാല്‍ തങ്ങളെ കൂടെ അഭിനയിക്കുന്നവരുടെ കാര്യത്തില്‍ ചില നടീനടന്മാര്‍് നിര്‍ബന്ധം പിടിയ്ക്കാറുമുണ്ട്.
കുറെക്കാലം മുമ്പ് മലയാളത്തിലെ ഒരു ഉണ്ണി നടി കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കാനൊരു മടി. ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞ് ആ വെളുത്ത സുന്ദരിക്കൊച്ച് ഒഴിഞ്ഞു കളഞ്ഞു.

പിന്നീട് തമിഴില്‍ നല്ല കാക്കക്കറുമ്പന്മാരുടെ നായികയായി അഭിനയിക്കേണ്ട ഗതികേട് ഉണ്ണി നടിയ്ക്ക് വന്നുചേര്‍ന്നു. തനിയ്ക്ക് സംഭവിച്ചതൊന്നും മറക്കാതിരുന്ന കലാഭവന്‍ മണി അതെല്ലാം ലോകത്തോട് വിളിച്ചുപറഞ്ഞ് മധുരമായി പ്രതികാരം വീട്ടുകയുംചെയ്തു. ഇതിനൊക്കെ ശേഷവും പലരും ഈ സമീപനം സ്വീകരിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പുതയ താരം നടി പ്രിയാമണിയാണ്.

ദേശീയ അവാര്‍ഡൊക്കെ നേടി സംഭവമായെങ്കിലും കഥാപാത്രത്തിന് വേണ്ടി തുണി എത്ര വേണമെങ്കിലും കുറയ്ക്കാന്‍ തയാറാണെന്ന് പലവട്ടം തെളിയിച്ച സുന്ദരിയാണ് പ്രിയാമണി. അടുത്തിടെ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തിലേക്ക ക്ഷണം ലഭിച്ചപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂട് നായകനായതു കൊണ്ടുമാത്രം പ്രിയാമണി ആ ഓഫര്‍ നിരസിച്ചു കളഞ്ഞു.

ഒടുവില്‍ പ്രിയാമണിയെ ഒഴിവാക്കി മൈഥിലിയെ നായികയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. മൈഥിലി നായികയായതോടെ പടത്തിന്റെ ഷൂട്ടിങ് സ്മൂത്തായി മുന്നോട്ടും പോയി. ആര്‍ക്കുമൊരു പൊല്ലാപ്പുമുണ്ടാക്കാതെ തന്റെ ജോലി ചെയ്യുക, പോവുക.... അങ്ങനെയാണിപ്പോള്‍ മൈഥിലി. ഒരു നടിയെന്ന നിലയില്‍ താന്‍ സംവിധായകന്‍ പറയുന്ന ഏതൊരാളുടെയും കൂടെ അഭിനയിക്കാന്‍ തയാറാണെന്ന് കുറച്ചുനാള്‍ മുമ്പ് മൈഥിലി പ്രഖ്യാപിച്ചിരുന്നു. ബുദ്ധിയുള്ളവര്‍ ഇങ്ങനെയൊക്കെയാണ്.. പ്രിയാമണിയെപ്പോലുള്ളവര്‍ നേരത്തെ പറഞ്ഞ ഉണ്ണിനടിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ ഓര്‍ത്തിരുന്നാല്‍ നന്ന്...

English summary
The film has Suraj Venjarammoodu in the lead role, and originally Priyamani was expected to play the female lead. The reasons for Priyamani walking out of the project are not yet known

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam