twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കാരിന്റെ കനിവുതേടി ലോഹിയുടെ മക്കള്‍

    By Ajith Babu
    |

    Lohithadas
    അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ സഹായം തേടി അദ്ദേഹത്തിന്റെ മക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. സാമ്പത്തിക ബാധ്യത മൂലം ലോഹിതദാസിന്റെ വീടുകള്‍ ജപ്തി ഭീഷണിയിലാണെന്നും സര്‍ക്കാര്‍ സഹായം നല്‍കണമെന്നും അഭ്യര്‍ഥിച്ചാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.

    ബുധനാഴ്ച ഉച്ചയ്ക്കു ഒരു മണിയോടെയാണ് വിജയ് ശങ്കറും ഹരികൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. മന്ത്രിസഭായോഗം കഴിഞ്ഞ് വാര്‍ത്താസമ്മേളന സ്ഥലത്തേക്ക് മുഖ്യമന്ത്രി നടന്നു തുടങ്ങിയപ്പോഴാണ് ഇരുവരും എത്തിയത്. അവിടെവച്ചുതന്നെ മുഖ്യമന്ത്രി പരാതി കേട്ടു. കഴിയുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി.

    ലോഹിതദാസിന്റെവിധവ സിന്ധുവും മക്കളും താമസിക്കുന്ന ആലുവയിലെ വീടും സ്ഥലവും ഒറ്റപ്പാലം ലക്കിടിയിലെ ലോഹിതദാസിന്റെ സ്വപ്ന മന്ദിരവുമാണ് ജപ്തി ഭീഷണി നേരിടുന്നത്. ആലുവയിലെ വീടിന് 50 ലക്ഷം രൂപയും ലക്കിടിയിലെ വീടിനു 15 ലക്ഷം രൂപയുമാണ് കട ബാദ്ധ്യത. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചത്. ജപ്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ലോഹിതദാസിന്റെ ഭാര്യ സിന്ധു പറഞ്ഞു.

    കസ്തൂരിമാന്‍എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിനു വേണ്ടിയാണ് ലോഹിതദാസ് കെഎസ്എഫിഇയില്‍ നിന്നും മറ്റും കടമെടുത്തത്. ആ ചിത്രം പക്ഷേ, തമിഴില്‍ വിജയിച്ചില്ല. തുക തിരിച്ചടയ്ക്കതായപ്പോള്‍ പലിശ വര്‍ദ്ധിച്ച് മൊത്തം ബാധ്യത 65 ലക്ഷമായെന്ന് വിജയ് ശങ്കര്‍ പറഞ്ഞു.

    ലോഹിയുടെ കുടുംബത്തെ സഹായിക്കുമെന്ന് പരസ്യമായും അല്ലാതെയും പ്രഖ്യാപിച്ചിട്ടുള്ള സൂപ്പര്‍താരങ്ങളെല്ലാം തങ്ങളുടെ വാഗ്ദാനം മറന്നിരുന്നു. സിനിമാ രംഗത്തു നിന്ന് സഹായം നല്‍കുന്നത് ദിലീപ് മാത്രമാണ്.

    English summary
    Chief minister Oommen Chandy has promised help to the family of renowned film personality Lohithadas who passed away in 2009
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X