»   » വിമര്‍ശകരേ നന്ദി: പൃഥ്വിരാജ്

വിമര്‍ശകരേ നന്ദി: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
പൃഥ്വിയോളം വിമര്‍ശനം ഏറ്റുവാങ്ങിയ മറ്റൊരു യുവനടന്‍ മലയാള സിനിമയില്‍ ഉണ്ടാകില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും 'പൃഥ്വിരാജപ്പനെ' ആഘോഷിച്ചവരോട് നടന് ഒന്നേ പറയാനുള്ളൂ-എല്ലാത്തിനും നന്ദി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരെ ഓണ്‍ലൈനിലൂടെ വലിയൊരു ക്യാമ്പയിന്‍ നടന്നു. എന്നാല്‍ അതിപ്പോള്‍ കുറഞ്ഞു. വിമര്‍ശകരോട് താന്‍ നന്ദി പറയുന്നു. തന്നെ മുന്നോട്ട് ഡ്രൈവ് ചെയ്യാന്‍ സഹായിച്ചതിന്. മുന്നോട്ടു പോകാനുള്ള ഊര്‍ജം തനിക്ക് സമ്മാനിച്ചത് ആ ക്യാമ്പയിന്‍ ആണെന്നും പൃഥ്വി പറയുന്നു.

താന്‍ ചില അഭിപ്രായങ്ങള്‍ തുറന്ന് പറയുക മാത്രമാണ് ചെയ്തത്. എന്നാല്‍ അത് വലിയ വിവാദമായി. ഒരു തെറ്റും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു കഴിയുമ്പോള്‍ ഇതൊക്കെ മാറുമെന്നും അറിയാമായിരുന്നു. ബോളിവുഡില്‍ എത്തിപ്പെടണമെന്നൊക്കെ ഒരു വാശി തന്നില്‍ ഉണ്ടാക്കിയെടുത്തത് ഇത്തരം വിമര്‍ശനങ്ങളാണെന്നും പൃഥ്വി പറയുന്നു.

English summary
Prithviraj says thanks to his criticizers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam