»   » പ്രണയം വീട്ടുകാരെ അറിയിച്ചില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കും, സാമന്തയുടെ ഭീഷണി ഏറ്റു!

പ്രണയം വീട്ടുകാരെ അറിയിച്ചില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കും, സാമന്തയുടെ ഭീഷണി ഏറ്റു!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട ജോഡികളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരുടേയും വീട്ടുകാര്‍ ഇവരുടെ പ്രണയത്തിന് പച്ചക്കൊടി കാണിച്ചതിന്റെ ഫലമായി വിവാഹത്തിനൊരുങ്ങുകയാണ് ഈ ക്യൂട്ട് കപ്പിള്‍സ്.

അഹങ്കാരവും തലക്കനവുമല്ലെങ്കില്‍ പിന്നെ പ്രണവ് എന്തിനാ ഇത്ര വെയിറ്റിടുന്നത്? അച്ഛനെപ്പോലെയല്ല മകന്‍!

വാക്കിലും നോക്കിലും മാത്രമല്ല കൈയ്യില്‍ വരെ അഭിനയം, മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍

മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ മമ്മൂട്ടി കട്ടോണ്ടു പോയാല്‍ ഇങ്ങനെയിരിക്കും! ഡാന്‍സ് വൈറല്‍, വീഡിയോ

പ്രണയം വിവാഹത്തിലേക്ക് വഴി മാറിയ കഥയെക്കുറിച്ചൊക്കെ ആരാധകര്‍ക്ക് തന്നെ അറിയാവുന്നതാണ്. എന്നാല്‍ വളരെ രഹസ്യമായി കൊണ്ടു നടന്നിരുന്ന പ്രണയം വീട്ടില്‍ അവതരിപ്പിക്കാന്‍ ഇട വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് നാഗചൈതന്യ.

രഹസ്യമായി സൂക്ഷിച്ച പ്രണയം

തുടക്കത്തില്‍ വളരെ രഹസ്യമായി സൂക്ഷിച്ച പ്രണയം പുറംലോകത്തെ അറിയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് നാഗചൈതന്യ. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നാഗ് ആ രഹസ്യം വെളിപ്പെടുത്തിയത്.

സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്ക്

യെ മായ ചേസാവെ എന്ന ചിത്രത്തിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിക്കുന്നത്. 2009 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി സൂക്ഷിച്ചു

സാമന്തയുമായുള്ള പ്രണയം വീട്ടുകാരെപ്പോലും അറിയിക്കാതെ രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നു നാഗചൈതന്യ. വീട്ടുകാരോട് തുറന്നു പറയണമെന്ന് ഇടയ്ക്കിടയ്ക്ക് സാമന്ത നിര്‍ബന്ധിച്ചിരുന്നു.

ഭീഷണിപ്പെടുത്തി

വീട്ടുകാരോട് പ്രണയത്തെക്കുറിച്ച് തുറന്നു പറയാന്‍ ആവശ്യപ്പെട്ടിട്ടും നാഗാ വഴങ്ങാതിരുന്നതോടെ സാമന്ത അടുത്ത നമ്പര്‍ ഇറക്കി. അത് കൃത്യമായി ഏല്‍ക്കുകയും ചെയ്തു.

ആ ഭീഷണി ഇതായിരുന്നു

പ്രണയം വീട്ടില്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കുമെന്നാണ് സാമന്ത ഭീഷണിപ്പെടുത്തിയത്.

ഭീഷണി ഏറ്റു

ചാറ്റിങ്ങിനിടയിലെ സാമന്തയുടെ ഈ ഭീഷണി ശരിക്കും ഏറ്റു. ഇതോടെയാണ് നാഗചൈതന്യ പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ ഉവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

വിവാഹ ശേഷവും അഭിനയിക്കും

സിനിമയില്‍ തിളങ്ങി നിന്നിരുന്ന പലരും വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവുണ്ട്. എന്നാല്‍ അത്തരത്തിലൊരാളായിരിക്കല്ല താനെന്ന് സാമന്ത വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിലാണ് ഇവരുടെ വിവാഹം.

English summary
Samantha threatened to Nagachaitanya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam