»   » എന്തിരന്റെ രണ്ടാം ഭാഗത്തില്‍ വിക്രം എത്തുന്നുവെന്നത് വ്യാജ വാര്‍ത്തയോ?

എന്തിരന്റെ രണ്ടാം ഭാഗത്തില്‍ വിക്രം എത്തുന്നുവെന്നത് വ്യാജ വാര്‍ത്തയോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

2010ലെ രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് ജയമോഹന്‍. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്, കൂടാതെ തിരക്കഥ പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും ജയമോഹന്‍ പറഞ്ഞു.

പാ രഞ്ജിത്തിന്റെ കബലി എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും എന്തിരന്‍ 2ന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

enthiran-2

നേരത്തെ വിക്രം എന്തിരന്‍ 2ല്‍ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിക്രം ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് വ്യക്തമല്ല. ചിത്രത്തില്‍ നായകനായി എത്തുന്ന രജനികാന്തിന്റെ കാര്യത്തില്‍ മാത്രമേ തീരുമാനമായിട്ടുള്ളുവെന്നും ജയമോഹന്‍ പറഞ്ഞു.

എസ് ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്റെ ഒന്നാം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഹിന്ദിയില്‍ റോബോട്ട് എന്നായിരുന്നു ചിത്രത്തിന്റെ പേര്.

English summary
In 2010, director S Shankar collaborated with Rajinikanth, Aishwarya Rai Bachchan and AR Rahman for a Tamil sciencefiction film called Enthiran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X