For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണയത്തിലാണ്....'; ഭാവി വരനെ ലൈവായി ഫോൺ വിളിച്ച് ശ്രീവിദ്യ മുല്ലച്ചേരി, വിവാഹത്തെ കുറിച്ചും താരം!

  |

  സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ നിഷ്‌കളങ്കമായ സംസാരത്തിനും ചിരിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം കൂടിയാണ് ശ്രീവിദ്യ മുല്ലച്ചേരി.

  ബിനു അടിമാലിയും ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പ്രേക്ഷകര്‍ക്കും പ്രയാസമായിരിക്കും. ഇരുവരും സഹോദര തുല്യമായ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്നും എല്ലാവര്‍ക്കും അറിയാം.

  Also Read: 'നീ എവിടെയാണെങ്കിലും എന്റെ കല്യാണത്തിന് വരണം എന്ന് പറഞ്ഞയാൾ എന്നെ കെട്ടി'; വിവാഹകഥ പറഞ്ഞ് ശരണ്യ

  യുട്യൂബ് ചാനലിലൂടെയും സജീവമാണ് ശ്രീവിദ്യ. ഇപ്പോഴിത പുതിയ ക്യു ആന്റ എയിലൂടെ തന്റെ പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വളരെ നാളുകളായുള്ള പ്രണയത്തെ കുറിച്ചും ഭാവി വരനെ ലൈവായി ഫോൺ വിളിച്ചും വിശേഷങ്ങൾ വീഡിയോയിൽ ശ്രീവിദ്യ പങ്കുവെക്കുന്നുണ്ട്.

  അടുത്തിടെയാണ് ശ്രീവിദ്യയുടെ സഹോദരൻ വിവാഹിതനായത്. അതിന് ശേഷമാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ശ്രീവിദ്യയെ തേടി നിരവധിയായി എത്താൻ തുടങ്ങിയത്.

  കല്യാണം എന്നാണെന്ന നിരവധി ചോദ്യങ്ങൾ വന്നിട്ടുണ്ടെന്നും അതിന്റെ വിശേഷങ്ങൾ പങ്കുവെക്കണോയെന്നും ഭാവിവരനോട് ഫോൺ കോളിലൂടെ ശ്രീവിദ്യ ചോദിക്കുന്നതും പുതിയതായി പങ്കുവെച്ച വീഡിയോയിൽ കാണാം. സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരൻ.

  രാഹുലുമൊത്തുള്ള ചിത്രങ്ങൾ മുമ്പ് പലപ്പോഴായി ശ്രീവിദ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടൻ സുരേഷ് ​ഗോപിയുടെ 251-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്.

  ഇതുവരെ ടൈറ്റിൽ വെളിപ്പെടുത്തിയിട്ടില്ലാത്ത സിനിമയുടെ ഫസ്റ്റ്ലുക്ക് വൈറലായിരുന്നു. 2016ൽ പുറത്തിറങ്ങിയ കാംപസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരി അഭിനയത്തിലേക്ക് എത്തിയത്.

  പിന്നീട് ഒരു കുട്ടനാടൻ ബ്ലോ​ഗ് എന്ന മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഒരു പഴയ ബോംബ് കഥ, മാഫിഡോണ, നൈറ്റ് ഡ്രൈവ്, എസ്കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നിവയാണ് ശ്രീവിദ്യ അഭിനനയിച്ച് തിയേറ്ററുകളിലെത്തിയ മറ്റ് സിനിമകൾ.

  Also Read: 'മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹം, ചുരുണ്ട മുടി ആരോ​ഗ്യത്തിനും പ്രശ്നമായി'; മെറീന

  കാസർ​ഗോഡുകാരിയായ ശ്രീവിദ്യ ബിഹൈൻവുഡ്സിന്റെ ജസ്റ്റ് മാരീഡ് തിങ്സെന്ന വെബ്സീരിസിൽ നായിക വേഷവും ചെയ്തിരുന്നു. സ്‌കൂളിലും കോളജിലും മോണോ ആക്ട്, കഥാപ്രസംഗം, നാടകം തുടങ്ങിയ പരിപാടികളിലെല്ലാം സജീവമായിരുന്നു ശ്രീവിദ്യ.

  നാട്ടില്‍ കേരളോത്സവത്തിന് യൂത്ത് ക്ലബ് പെരുമ്പളയെ പ്രതിനിധീകരിച്ചും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 'സ്റ്റാർ മാജിക്ക് കണ്ട് പലരും എന്നോട് പറയുന്ന കാര്യമാണ് പഴയ ശ്രീവിദ്യയെ ഷോയിൽ മിസ് ചെയ്യുന്നുവെന്നത്. സ്റ്റാർ മാജിക്കിലെ എന്റെ പെരുമാറ്റങ്ങളിൽ വ്യത്യാസം വന്നതായും പലരും പറഞ്ഞ് ഞാൻ കേട്ടു.'

  'ഒരുപാട് പേർ ഇതേ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഞാൻ ഒതുങ്ങിയിരുന്നിട്ടില്ല. സ്റ്റാർ മാജിക്കിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല. പഴയ ശ്രീവിദ്യയാകാൻ പരമാവധി ശ്രമിക്കാം. പക്ഷെ ആളുകൾ എന്താണ് അങ്ങനെ ചോദിക്കുന്നതെന്ന് എനിക്കറിയില്ല.'

  'എന്റെ ചേട്ടൻ എനിക്ക് അച്ഛനെപ്പോലെയാണ്. എല്ലാ കാര്യങ്ങളിലും സപ്പോർട്ടാണ്. ഞാൻ വീട്ടിലില്ലെങ്കിലും അമ്മയ്ക്ക് എന്നെ മിസ് ചെയ്യില്ല കാരണം എന്റെ വേറൊരു വേർഷനാണ് എന്റെ ഏട്ടത്തിയമ്മ. ജസ്റ്റ് മാരീഡ് തിങ്സിന്റെ പുതിയ സീസൺ ഉടനെ വരും. ഡേറ്റ് പ്രശ്നം കാരണം ഷൂട്ട് വൈകിയതാണ്.'

  'എന്റെ ഭാവി വരനെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും നിങ്ങളോട് പങ്കുവെക്കണമെന്നുണ്ട്. അദ്ദേഹം കാമറയ്ക്ക് മുന്നിൽ വരാൻ വളരെ അധികം മടിയുള്ള ഒരാളാണ്.'

  'പക്ഷെ ഞാൻ വൈകാതെ അദ്ദേഹത്തേയും ഉൾപ്പെടുത്തി വീഡിയോ ചെയ്യും. അന്ന് കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുന്നതായിരിക്കും' ശ്രീവിദ്യ പുതിയ വീഡിയോയിൽ വ്യക്തമാക്കി.

  Read more about: actress
  English summary
  Actress Sreevidya Mullachery Revealing Details About Her Boyfriend, Latest Q/A Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X