For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാളോട് സഹതാപം മാത്രം, ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്തു; മണിക്കുട്ടനെക്കുറിച്ച് ഡിംപല്‍

  |

  ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള പരിപാടിയാണ് ബിഗ് ബോസ്. ഓരോ സീസണിനേയും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള മത്സരവും വാശിയുമൊക്കെ ആരാധകര്‍ക്ക് ഇഷ്ടമുള്ളതാണ്. ഓരോ സീസണിലേയും വഴക്കുകളും പിണക്കങ്ങളുമൊക്കെ ഷോയെ നാടകീയമാക്കുന്നതും ആരാധകരെ ആകര്‍ഷിക്കുന്നതുമാണ്.

  Also Read: വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലോ?; ഒടുവിൽ പ്രതികരിച്ച് രശ്‌മിക മന്ദാന

  എന്നാല്‍ വഴക്കുകള്‍ പോലെ തന്നെ ആരാധകര്‍ കയ്യടി നേടുന്നതാണ് താരങ്ങള്‍ക്കിടയിലെ സാഹൃദവും. ഈയ്യിടെ അവസാനിച്ച സീസണ്‍ 4 ലെ താരങ്ങളായ ജാസ്മിനും നിമിഷും റിയാസും റോണ്‍സനും തമ്മിലുള്ള സൗഹൃദമൊക്കെ വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു. ഷോയ്ക്ക് ശേഷവും ഈ സൗഹൃദം നിലനിര്‍ത്തുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. ഷോയ്ക്ക് ശേഷം താരങ്ങള്‍ നടത്തിയ ട്രിപ്പുകളുടേയും മറ്റും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  സമാനമായ രീതിയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ശ്രദ്ധ നേടിയ സൗഹൃദമായിരുന്നു മണിക്കുട്ടനും ഡിംപലും തമ്മിലുള്ളത്. പുറത്ത് പോയ മണിക്കുട്ടന്റെ തിരിച്ചുവരവും ഡിംപലിന്റെ വികാരഭരിതമായ പ്രതികരണവുമൊക്കെ സീസണ്‍ 3യിലെ ഏറ്റവും ഹിറ്റ് നിമിഷങ്ങളായിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം ഈ സൗഹൃദം സഞ്ചരിച്ചത് നിര്‍ഭാഗ്യവഴികളിലൂടെയായിരുന്നു.

  പുറത്ത് വന്ന ശേഷം ഡിംപലും മണിക്കുട്ടനും പിരിയുകയായിരുന്നു. തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് സംഭവിച്ചതിനെക്കുറിച്ച് ഇപ്പോഴിതാ ഡിംപല്‍ മനസ് തുറന്നിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത് ഒഴിവാക്കിയ ബന്ധമാണ് മണിക്കുട്ടന്‍ എന്നാണ് ഡിംപല്‍ പറയുന്നത്. ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഡിംപല്‍ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  നമുക്ക് എല്ലാം ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാവും, പക്ഷെ അഭിനയിക്കാന്‍ അറിയില്ല. എന്നാല്‍ ജീവിതത്തിലും അഭിനയിക്കുന്ന ആളാണ് അദ്ദേഹം. ജീവിതം സിനിമയല്ല ഭായ് എന്ന് മാത്രമേ എനിക്കയളോട് പറയാനുള്ളൂ എന്നായിരുന്നു മണിക്കുട്ടന്റെ ചിത്രം കാണിച്ചപ്പോള്‍ ഡിംപല്‍ പ്രതികരിച്ചത്. ചിലത് നമ്മള്‍ ഡിലീറ്റ് ചെയ്താലും റീസൈക്കിള്‍ ബിന്നില്‍ പോയി കിടക്കും, അവിടെ നിന്നും ഡിലീറ്റ് ചെയ്ത ആളാണിതെന്നും ഡിംപല്‍ പറയുന്നുണ്ട്.

  അതേസമയം, എനിക്ക് ശരിയ്ക്കും സഹതാപം ആണ് തോന്നുന്നത്. നമ്മള്‍ നമ്മളെ ഫൂള്‍ ആക്കി ജീവിയ്ക്കുന്നതിന് കുഴപ്പമില്ല, പക്ഷെ മറ്റുള്ളവരെയും ഫൂള്‍ ആക്കി ജീവിക്കരുത്. എന്നെ സംബന്ധിച്ച്, എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം, പക്ഷെ എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാല്‍ അയാള്‍ക്ക് പിന്നെ നിലനില്‍പ് ഇല്ല. മണിക്കുട്ടന്‍ അങ്ങനെ ഒരാളാണെന്നും ഡിംപല്‍ പറയുന്നുണ്ട്.


  ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന മറ്റ് താരങ്ങളെക്കുറിച്ചും ഡിംപല്‍ മനസ് തുറക്കുന്നുണ്ട്. കിടിലം ഫിറോസിന്റെ ചിത്രം കാണിച്ചപ്പോള്‍ ഇങ്ങനൊരാള്‍ എക്‌സിസ്റ്റ് ചെയ്യുന്നതായി താന്‍ കണക്കാക്കുന്നില്ലെന്നാണ് ഡിംപല്‍ പറഞ്ഞത്. ബിഗ് ബോസ് വീട്ടില്‍ താനുമായി സ്ഥിരം വഴക്കിട്ടിരുന്ന ഭാഗ്യലക്ഷ്മിയുമായി പുറത്ത് താന്‍ സൗഹൃദത്തിലാണെന്നാണ് ഡിംപല്‍ പറയുന്നത്. ത്‌ന്നെ ഭാഗ്യലക്ഷ്മി സാമ്പാറുണ്ടാക്കാന്‍ പഠിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മിയുടെ ജീവിതം തനിക്ക് പ്രചോദനമാണെന്നും ഡിംപല്‍ പറയുന്നുണ്ട്.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  ഡിംപല്‍ ഭാലും മണിക്കുട്ടനും തമ്മിലുള്ള സൗഹൃദം അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്ത് പോയപ്പോള്‍ വെളിവായിരുന്നു. ഡിംപലിന്റെ മടങ്ങി വരവിന് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ പോയി നിന്ന് പ്രാര്‍ത്ഥിയ്ക്കുന്ന മണിക്കുട്ടനെ കാണാമായിരുന്നു. തൊട്ടുമുമ്പ് മണിക്കുട്ടന്‍ പുറത്ത് പോയപ്പോള്‍ തിരിച്ചുവരുന്ന താരത്തെ സ്വീകരിക്കാനായി കാത്തിരിക്കുന്ന ഡിംപലും മറക്കാനാകാത്ത കാഴ്ചയായിരുന്നു.

  English summary
  Bigg Boss Fame Dimpal Bhal Explains What Happened To Her Friendship With Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X