For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിന്നറാകാന്‍ വന്നയാളാണ് എന്നിട്ടും...; റിയാസ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത് ഇങ്ങനെയൊക്കെ!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന താരമാണ് റിയാസ് സലീം. പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബിഗ ്ബോസ് വീട്ടിലൊരു ഓളം തീർക്കാന്‍ റിയാസിന് സാധിച്ചിട്ടുണ്ട്. ഫെെനലിലെത്താന്‍ യോഗ്യനാണെന്ന് താനെന്ന് റിയാസ് വ്യക്തമാക്കി കഴിഞ്ഞു. ജാസ്മിനും റോബിനും ഇല്ലാത്ത വീടിനെ സജീവമാക്കി നിർത്തുന്നത് റിയാസാണ്. എന്നാല്‍ മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തനാണ് റിയാസ് സലീം.

  Also Read: 'ഒരുപാട് മിസ് ചെയ്തു....'; ബി​ഗ് ബോസിന് ശേഷം ഭാര്യയെ സന്ദർശിച്ച് അപർണ, ഓടി വന്ന് കെട്ടിപ്പിടിച്ച് അമൃത!

  എന്തുകൊണ്ടാണ് റിയാസ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നതെന്ന് വ്യക്തമാക്കുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇയാള്‍ റിയാസിനെക്കുറിച്ച് തുറന്നെഴുതുന്നത്. ആ കുറിപ്പ് വിശദമായി വായിക്കാം തുടർന്ന്.

  Bigg Boss Malayalam

  റിയാസ് സലീം എന്ന് ബിഗ്ഗ് ബോസ്സ് കണ്ടസ്റ്റന്റിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നിർത്തുന്ന ഘടകം എന്തൊക്കെ എന്ന് ചിന്തിക്കുമ്പോൾ വരുന്ന ഉത്തരങ്ങൾ പലതാണ്. റിയാസ് എന്ന് ഗെയിമർ തന്റെ കഴിവ് ഇതിനോടകം തന്നെ പ്രദർശിപ്പിച്ചു കഴിഞ്ഞതാണ്. എന്നാൽ റിയാസ് എന്ന ഹ്യൂമൻ ബീയിങ് മറ്റുള്ളവരോട് ഇടപെടുന്ന രീതിയാണ് എന്നെ റിയാസിനെ ഫോളോ ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്ന് എന്നാണ് കുറിപ്പില്‍ പറയുന്നത്.

  നല്ല ക്ലാരിറ്റിയോട് കൂടി വ്യക്തമായി താൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം പ്രസന്റ് ചെയ്യാനുള്ള കഴിവ് അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും എന്തിനെ കുറിച്ചാണെന്നും അത് ഉണ്ടാക്കുന്ന ഇമ്പാക്ട് എന്താണെന്നും സ്വയം ബോധ്യം ഉണ്ടായിരിക്കണം എന്നും ആരാധകന്‍ അഭിപ്രായപ്പെടുന്നു.

  ഉദാഹരണങ്ങളിലേക്ക് കടന്നാൽ, റിയാസ് ആ വീടിനുള്ളിൽ കടന്നതിനു ശേഷം പൊതുവായും, മുഖാമുഖം ഇരുന്നും അനവധി കോൺവെർസേഷൻസ് ഉണ്ടായിട്ടുണ്ട്. കൂടെയുള്ള റോൺസനോട് ഈ ഗെയിമിൽ നിലനിൽക്കേണ്ട രീതികളിൽ ചിലത് പറഞ്ഞു കൊടുക്കുകയും അയാളെ ഉയർത്തി കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്ത റിയാസ് തന്നെയാണ് ദിൽഷയോട് പലതവണ സ്വയം എന്താണെന്ന്, അല്ലെങ്കിൽ ദിൽഷ എന്താണെന്ന് സത്യസന്ധമായി പ്രകടിപ്പിക്കാൻ പറഞ്ഞു കൊടുക്കുന്നതും എന്നും ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.

  വിന്നർ ആകാൻ വരുന്ന ഒരാൾക്ക് അയാളുടെ കാര്യം മാത്രം നോക്കേണ്ട കാര്യമേ ഒള്ളൂ സാധാരണ. എന്നാൽ തിരുത്തേണ്ടതായി ഉണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയും അവർ ഇമ്പ്രൂവ് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു മനസ്സ് ആവോളം ഉള്ള ഒരാളാണ് റിയാസ് എന്ന് മനസിലാക്കാൻ സഹായിക്കുന്ന മറ്റൊരു ഉദാഹരണം കൂടി ഇന്ന് ഡിബേറ്റ് ടാസ്കിൽ നടന്ന് കഴിഞ്ഞുവെന്നും ആരാധകന്‍ പറയുന്നു.

  നമ്മൾ പലരും മരവാഴ എന്നും വേസ്റ്റ് എന്നും വിളിക്കാറുള്ള സൂരജിന് ഈ ഷോയിൽ നൽകാൻ കഴിയുന്ന പോസ്സിബിലിറ്റീസ് എന്തൊക്കെ എന്ന് വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് വളരെ സന്തോഷം നൽകിയ ഒരു കാഴ്ച ആയിരുന്നു. സൂരജിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ടും അതിൽ ഒരു തരി പോലും സഹതാപത്തിന്റെ അംശം പ്രകടിപ്പിക്കാതെ വളരെ ക്ലാരിറ്റിയോട് കൂടി അത് പറഞ്ഞു കൊടുക്കാൻ ആയി എന്നതാണ് അവനെ വ്യത്യസ്തമാക്കുന്ന ഒന്ന് എന്നും കുറിപ്പില്‍ പറയുന്നു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  പാമ്പർ ചെയ്തും സഹതാപം കാണിച്ചും അവനെ ഒപ്പ്രെസ്സ് ചെയ്തു മുന്നോട്ട് നീക്കുന്ന പലരെക്കാളും എത്രയോ ഭേദമാണ് അവനെ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുന്ന ഈ കോൺവെർസേഷൻസ് എന്ന് പറയുന്ന കുറിപ്പ് റിയാസിനെ Brilliant Gamer with a beautiful Soul എന്നു വിശേഷിപ്പിച്ചാണ് നിർത്തുന്നത്.

  English summary
  Bigg Boss Malayalam Season 4: Brilliant Gamer With A Beautiful Soul; This Is What Makes Riyas Different From Others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X