Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ബോളിവുഡിൽ പൊട്ടിത്തെറി!! തനുശ്രീയ്ക്കൊപ്പമെന്ന് യുവതാരങ്ങൾ, മൗനം പാലിച്ച് മുതിർന്ന താരങ്ങൾ
നടി തനുശ്രീയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ ചർച്ചയായിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് തന്റെ തൊഴിൽ മേഖലയിൽ നിന്നു തന്നെ തന്റെ സഹതാരത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവത്തെ കുറിച്ചാണ് തനുശ്രീ തുറന്നു പറഞ്ഞത്. സിനിമ ചിത്രീകരണത്തിനിടയിൽ വച്ച് സഹതാരമായിരുന്ന നടൻ നാന പടേക്കറിൽ നിന്ന് തനിയ്ക്ക് മോശമായ അനുഭവം ഉണ്ടായി എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു 10 വർഷം മുൻപ് നടന്ന ഒരു സംഭവത്തിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.
തെറ്റ് ചെയ്യേണ്ടവര്‍ ചെയ്തുകൊണ്ടേ ഇരിക്കും! ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്
നടിയുടെ വെളിപ്പെടുത്തൽ ആദ്യം ബോളിവുഡിൽ ഞെട്ടലാണ് സൃഷ്ടിച്ചിരുന്നത്. ഇതിനു പിന്നാലെ നടിയ്ക്ക് പിന്തുണയുമായി താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ചില പ്രമുഖ താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ വിഷയത്തെ വെറും വാക്കായി ഒതുക്കാനായിരുന്നില്ല താരങ്ങളുടെ തീരുമാനം. ഇത് ബോളിവുഡിലെ മാറ്റാത്തിന്റെ മുഖമാണ്. നടിയുടെ തുറന്നു പറച്ചിൽ # മീ റ്റൂ മൂവ്മെന്റ് എന്നാണ് അറിയപ്പെടുന്നത്. വിഷയത്തിൽ താരങ്ങളുട പ്രതികരണം ഇങ്ങനെ...
തനിയ്ക്ക് ഒന്നും അറിയില്ല!! എല്ലാം കാത്തിരുന്നു കാണാം, തനുശ്രീയുടെ വെളിപ്പെടുത്തലിൽ സൽമാന് മൗനം

ദൃക്സാക്ഷികൾ
തനുശ്രീയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത് നടി സോനം കപൂറും സംവിധായകൻ അനുരാഗ് കശ്യപുമായിരുന്നു. ഞാൻ അനുശ്രീയെ വിശ്വസിക്കുന്നു ജാനിസ്റ്റ് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. പക്ഷെ എല്ലാം പെരുപ്പിച്ചു പറയുന്ന പ്രകൃതക്കാരിയാണ്. തന്റെ സുഹൃത്തുക്കൾ പലരും പുരുഷന്മാരിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ തുറന്നു പറച്ചിലുകളെ പിന്തുണക്കുകയാണ് വേണ്ടത് അല്ലാതെ അവരെ കുറ്റപ്പെടുത്തുകയല്ലെന്നും സോനം പറഞ്ഞു. ഇങ്ങനെ കുറ്റപ്പെടുത്തിയാൽ എങ്ങനെയാണ് ഇരകൾ അതിജീവിക്കുന്നതെന്നും നടി ചോദിക്കുന്നുണ്ട്. എന്നൽ തനുശ്രീയ്ക്കെതിരെ കുറ്റപ്പെടുത്തലുകൾ മുറുകിയപ്പോൾ നടിയ്ക്ക് പിന്തുണയുമായി സംവിധായകൻ അനുരാദഗ് കശ്യപ് രംഗത്തെത്തിയിരുന്നു.ഈ വിഷയത്തിൽ ഒരു സാക്ഷിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മാധ്യമ പ്രവർത്തക ജാനിസ് സെക്വേയ്റയുടെ ട്വീറ്റിനെ ഉദ്ധരിച്ചായിരുന്നു കശ്യാപിന്റെ പ്രതികരണം.

മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ
മാധ്യമ പ്രവർത്തകയായ ജാനിസ് സെക്വേയ്റയുടെ ട്വീ്റ്റാണ്ഈ വിഷയത്തിൽ നിർണ്ണായകമായത്. സംഭവം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നു. ചില സംഭവങ്ങൾ ഉണ്ടായി എത്ര വർഷങ്ങൾ കഴിഞ്ഞാലും അത് നമ്മുടെ ഓർമകളിൽ തെളിഞ്ഞു തന്നെ നിൽക്കും . ഹോൺ ഓക്കെ പ്ലീസ് എന്ന ചിത്രത്തിൽ തനുശ്രീയ്ക്കും അതു തന്നെയാണ് സംഭവിച്ചത്. ഇതു നടക്കുമ്പോൾ താനും അവിടെ ഉണ്ടായിരുന്നതായി താരം പറയുന്നുണ്ട്. ജാനിസിന്റെ ട്വീറ്റിനെ ഉദ്ധരിച്ച് ഫർഹാൻ ഖാനും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഈ ത്രെഡിൽ പറയുന്നതെല്ലാം പറയുന്നുണ്ട്. തനുശ്രീയുടെ ധൈര്യത്തെ അംഗീകരിക്കുകയാണ് വേണ്ട്ത് അല്ലാതെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയല്ല വേണ്ടത്.

തനുശ്രീയെ അംഗീകരിക്കുന്നു
തനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിട്ടുണ്ട്. ഫർഹാന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താനും ഇത് അംഗീകരിക്കുന്നു ലോകത്തിനു വേണ്ടത് അതിജീവിക്കുന്നവരിൽ വിശ്വസിക്കുന്നവരെയാണ്. അതിജീവിച്ചവർ അതിജീവിച്ചവർ തന്നെയാണ്. കാരണം അവർ ചിലതിനെയൊക്കെ കൈകാര്യം ചെയ്ത് പുറത്തു പോയവരാണ്. അതുകൊണ്ട് അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും പരിനീതി ചോപ്രയും ട്വീറ്റ് ചെയ്തു.

ഭയപ്പെടുത്തലുകൾ ഇല്ലാത്ത ജോലിസ്ഥലം
തനുശ്രീയെ പിന്തുണച്ച് നടിയും നിർമ്മാതാവുമായ ട്വിങ്കിൾ ഖന്നയും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തനുശ്രീയെ കുറ്റപ്പെടുത്തുന്നതിനും മുൻപ് ഇതൊന്നു വായിക്കു എന്ന് പറഞ്ഞു കൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. പീഡനമോ ഭയപ്പെടുത്തലുകളോ ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഒരു ജോലി സ്ഥലം ഒരു മൗലികാവകാശമാണ്. ഇത്തരത്തിലുളള ദൈര്യമുള്ള സ്ത്രീകളുടെ തുറന്നു പറച്ചിൽ നമുക്കൊരു വഴിത്താരം ഒരുക്കാൻ സഹായകമാകുമെന്ന് ജാനിസിന്റെ ട്വീറ്റിനെ ഉദ്ധരിച്ച് ട്വിങ്കിൾ ഖന്ന പറഞ്ഞു.

അവഹേളിക്കരുത്
ഒരു സ്ത്രീ പീഡനത്തിനെ കുറിച്ച്50 വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞാലും അതിനെ ഒരിക്കലും അവഹേളിക്കരുത്. അവർ മരണ കിടക്കയിൽ കിടന്ന് പറഞ്ഞാലും അതിനെ കേൾക്കുക തന്നെ വേണം. അതിനെ അവഹേളിക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്യുന്നത് നിങ്ങൾക്ക് പ്രശ്നം ഉള്ളതു കൊണ്ട് മാത്രമാണ്. തീർച്ചയായും ഇതിനെതിരെ ഒരു അന്വേഷണം ഉണ്ടാകും. ഇതിനു മുൻപ് ആദ്യം അവളെ കേൾക്കുകയാണ് വേണ്ടതെന്നും നടൻ പറയുന്നു.

രോഷത്തോടെ റിച്ച ഛദ്ദ
തനുശ്രീയെ ചോദ്യം ചെയ്യുന്ന നിലപാടിനെ രോഷത്തോടെയാണ് നടി റിച്ച ഛദ്ദ പ്രതികരിച്ചത്. ഇത് വേദനിപ്പിക്കുന്നതാണ്. ഒരിക്കലും ഒരു സ്ത്രീയും പബ്ലിസിറ്റിയ്ക്ക് വേണ്ടി താൻ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുകയില്ല. അവർക്ക് സെറ്റിൽ അന്ന് എന്ത് സംഭവിച്ചോ അത് ഭയപ്പെടുത്തുന്നതാണ്. അവർ ചെയ്ത ആകെ തെറ്റ് തളർന്നു പോകാതെ തുറന്നു പറഞ്ഞു എന്നത് മാത്രമാണ്. കൂടാതെ അവർ അതിനെ അതിജീവിക്കാനുള്ള ധൈര്യവും കാണിച്ചു എന്നതാണ്. നിങ്ങളെ വിശ്വസിക്കുന്നു തനുശ്രീ എന്ന തലക്കെട്ടോടെ നടി സ്വരഭാസ്ക്കറും ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖം തിരിച്ച് പ്രമുഖ നടന്മാർ
അതേസമയം ബോളിവുഡിൽ നിന്ന് തനുശ്രീയ്ക്ക് പിന്തുണയുമായി താരങ്ങൾ എത്തുമ്പോൾ ചില താരങ്ങൾ ഇവർക്ക് നേരെ മനപ്പൂർവ്വം കണ്ണടക്കുകയാണ്. തനിയ്ക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നും. ഞാൻ ആദ്യം ഇതൊക്കെ ഒന്ന് കേട്ട് മനസ്സിലാക്കട്ടെ എന്നായിരുന്നു സൽമാൻഖാന്റെ പ്രതികരണം. എന്റേ പേര് തനുശ്രീ എന്നോ നാന പടേക്കർ എന്നോ അല്ല. പിന്നെ ഞാൻ എങ്ങനെ ഈ ചോദ്യത്തിന് ഉത്തരം തരും എന്നായിരുന്നു അമിതാഭ്ബച്ചന്റെ പ്രതികരണം. ഒരു വിഷയത്തിനെ കുറിച്ച് കൃത്യമായി വിവരങ്ങൾ അറിയാതെ ആ വിഷയത്തിൽ പ്രതികരിക്കുന്നത് ശരിയായ നടപടിയായി തനിയ്ക്ക് തോന്നിയിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ ദുഃഖകരമാണെന്ന് മാത്രമേ പറയാനാവുള്ളൂ എന്ന് അമീർഖാനും പ്രതികരിച്ചു.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!