»   »  Shriya Saran: സ്വയം മറന്ന് അവർ ഒന്നായി, ശ്രിയയുടേയും ഭർത്താവിന്റേയും സ്നേഹ ചുംബനം, ചിത്രം വൈറൽ...

Shriya Saran: സ്വയം മറന്ന് അവർ ഒന്നായി, ശ്രിയയുടേയും ഭർത്താവിന്റേയും സ്നേഹ ചുംബനം, ചിത്രം വൈറൽ...

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ താര വിവാഹമായിരുന്നു നടി ശ്രിയ ശരണിന്റേത്. ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് റഷ്യൻ ടെന്നീസ് താരവും ബിസിനസ്മാനുമായ ആൻഡ്രെ കൊഷീവുമായുള്ള വിവാഹം നടന്നത്. സാധാരണ ഗതിയിൽ വിവാഹത്തിനു മുൻപാണ് ഗോസിപ്പുകൾ തലപ്പൊക്കുന്നത്. എന്നാൽ ഇവിടെ ശ്രിയയുടെ കാര്യത്തിൽ നേരെ മറിച്ചാണ്. രഹസ്യമായ വിവാഹമായതിനാൽ തന്നെ താരത്തിന്റെ വിവാഹത്തെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചരിച്ചത്.

'മോഹൻലാൽ' സിനിമയിലെ ഗാനരംഗം പുറത്ത്, റീമിക്സ് ഗാനത്തോടൊപ്പം മഞ്ജുവും കൂട്ടരും...

വിവാഹം രഹസ്യമായി നടത്തിയെന്നും വിവാഹ ചിത്രങ്ങൾ പോലും ആരാധകർക്കായി പങ്കുവെച്ചില്ലന്നായിരുന്നു പ്രേക്ഷകരുടെ വാദം. കൂടാതെ വിവാഹ വാർത്തയോട് വളരെ രൂക്ഷമായാണ് താരം പ്രതികരിച്ചത്. വിവാഹത്തെ കുറിച്ചു ചോദിച്ച മാധ്യമങ്ങളോട് തനിയ്ക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രിയയുടെ പ്രതികരണം. ഇപ്പോഴിത പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യർഥന മാനിച്ച് വിവാഹ ശേഷം നടന്ന ഒരു സ്വകാര്യ വിവാഹ വിരുന്നിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇതാണ് ഒടിയൻ മാണിക്യന്റെ വിശ്വരൂപം! ആരു കണ്ടാലും ഒന്ന് ഞെട്ടും, ചിത്രം കാണാം

വിവാഹ സൽക്കാരും

വിവാഹം രഹസ്യമായി നടത്തിയെങ്കിലും പിന്നീട് ഉദയ്പൂറിൽ വിപുലമായ വിവാഹ സൽക്കാര ചടങ്ങ് സംഘടിച്ചിരുന്നു. വിരുന്നിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങളിൽ പങ്കെടുത്തിരുന്നു. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നടി തമന്ന ബാട്ടിയയും, കാജൽ അഗർവാളും ഉദയ്പൂരിലെ സൽക്കാര ചടങ്ങിൽ പങ്കെടുത്തിയിരുന്നു.ഉദയ്പൂരിലെ വാവഹ സൽക്കാരത്തിന് ചുവപ്പ് നിറത്തിലുള്ള ലെംഹംഗയാണ് താരം ധരിച്ചരിത്. ആൻഡ്രെയാകട്ടെ ബ്ലൂ കളർ സ്യൂട്ടായിരുന്നു ധരിച്ചിരുന്നത്. വിവാഹത്തിന് പിങ്ക് നിറത്തിലുള്ള കാഞ്ചിവരം സാരിയാണ് ശ്രിയ ധരിച്ചിരുന്നത്.

സ്വയം മറന്ന് ചുംബിക്കുന്നു

വിവാഹത്തിനു മുൻപ് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളെ വീഡിയോകളെ പ്രേക്ഷകർ ആരും കണ്ടിട്ടില്ല. വിവാഹ ശേഷമാണ് ഇവർ തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ലാം മറന്ന് പരസ്പരം ചുംബിക്കുന്ന ചിത്രമാണ് ആരാധകർക്കായി താരം പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കൂടാതെ വിവാഹ വേളയ്ക്കിടെ തന്റെ പ്രിയ പത്നിയ്ക്കായി ഒരു തകർപ്പൻ സമ്മാനവും ആൻഡ്രെ കൊടുത്തിരുന്നു. മൊഹബതെയ്ൻ എന്ന ഹിന്ദി ചിത്രത്തിലെ മാസ് ഡയലോഗ് ശ്രിയയ്ക്ക് വേണ്ടി പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽ‌ മീഡിയയിൽ വൈറലാണ്.‌‌

രഹസ്യ പ്രണയം

ശ്രിയയുടെ വിവാഹം പോലെ തന്നെയാണ് പ്രണയവും. അതീവ രഹസ്യമായിരുന്നു. മുന്നു വർഷത്തിലേറയായി റഷ്യൻ ടെന്നീസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേയുമായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിയത്. എന്നാൽ ഗോസിപ്പു കോളങ്ങളിൽ രണ്ടു പേരുടെയും പേരുകൾ ഇടപിടിച്ചിരുന്നുവെങ്കിലും പ്രതികരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ പുറത്തു വന്നത് സത്യമെന്നനിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. രണ്ടു പേരുടേയും കുടുംബങ്ങളുടെ അനുവാദത്തോടെയാണ് ശ്രിയയും ആന്ദ്രേയു വിവാഹിതരായിരിക്കുന്നത്.

രഹസ്യ വിവാഹത്തിന്റെ കാരണം

വിവാഹ വാർത്തയെ കുറിച്ച് ആദ്യം ചോദിച്ചപ്പോൾ തന്നെ തനിയ്ക്ക് ഒന്നും പറയാൻ ഇല്ല എന്നായിരുന്നു താരത്തിന്റെ മറപടി. താൻ വളരെ രഹസ്യമായി നടത്തിയ വിവാഹം മാധ്യമങ്ങളിൽ വൻ വാർത്തയായതിന്റെ പ്രതിഷേധത്താലാണ് താരം ഇങ്ങനെ പ്രതികരിച്ചത്രേ . വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടു പോലും വാർത്തയെ കുറിച്ചു പ്രതികരിക്കാൻ ശ്രിയയുടെ കുടുംബം പോലു തയ്യാറായിട്ടില്ല. ഇതിനു മുൻപ് വിവാഹ വാർത്തയെ കുറിച്ചുള്ള സൂചന താരത്തിന്റെ കുടുംബം നൽകിയിരുന്നു. എന്നാൽ വാർത്ത വൻ മാധ്യമ ശ്രദ്ധ നേടിയപ്പോൾ കുടുംബം ഒഴിഞ്ഞു മാറുകയായിരുന്നു. ശ്രിയയോടു ചേർന്നുള്ള അടുത്ത വൃത്തങ്ങളാണ് അന്ന് വിവാഹ വാർത്തയെ കുറിച്ച് സൂചന നൽകിയത്. പിന്നീട് മാറ്റി പറയുകയായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു

വീ‍ഡിയോ കാണാം

വീ‍ഡിയോ കാണാം

English summary
Shriya Saran and hubby Andrei Koscheev share a passionate kiss

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X