For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയ്ക്കും രൺവീറിനും കുട്ടികളുണ്ടാവുമ്പോൾ...; താര ദമ്പതികളെക്കുറിച്ച് രൺബീർ പറഞ്ഞത്

  |

  ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിയാണ് ദീപിക പദുകോൺ. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയുടെ സർവേ പ്രകാരവും ഇന്ത്യയിലെ നമ്പർ വൺ നായിക ആയി തെരഞ്ഞെടുത്തത് ദീപികയെ ആയിരുന്നു. ദീപികയെ പോലെ തന്നെ ഭർ‍ത്താവും നടനുമായ ​രൺവീർ സിം​ഗും കരിയറിന്റെ തിരക്കുകളിലാണ്.

  മികച്ച നടനും സെലിബ്രറ്റിയുമെന്ന ഖ്യാതിയുള്ള രൺവീർ സിം​ഗ് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി ഇതിനോടകമെത്തി. ദീപികയും രൺവീറും ഒരുമിച്ചെത്തിയ രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകൾ വൻ ഹിറ്റായിരുന്നു. രണ്ട് പേരുടെയും കരിയർ വളർച്ചയിൽ നിർണായക സ്വാധീനം ഈ സിനിമകൾക്കുണ്ടായിരുന്നു.

  കരിയറിനൊപ്പം തന്നെ രൺവീറിന്റെയും ദീപികയുടെയും വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇരുവരുടെ മുൻകാല പ്രണയങ്ങളും ​ഗോസിപ്പ് കോളങ്ങളിലെ വിഷയം ആവാറുണ്ട്. നടി അനുഷ്ക ശർമ്മയും രൺവീർ സിം​ഗും സിനിമയിലെ തുടക്കകാലത്ത് ഡേറ്റിം​ഗിലായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുള്ള പ്രണയവും വലിയ തോതിൽ ചർച്ചയായിരുന്നു. 2007 ലാണ് ദീപികയും രൺബീറും പ്രണയത്തിലാവുന്നത്. എന്നാൽ രണ്ട് വർഷത്തിനുള്ളിലിൽ ഇരുവരും വേർപിരിഞ്ഞു.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  ഇതിനു ശേഷമാണ് ദീപിക രൺവീർ സിം​ഗുമായി പ്രണയത്തിലാവുന്നതും 2018 ൽ വിവാ​​ഹം കഴിക്കുന്നതും. ദീപികയുടെ മുൻ കാമുകനാണെങ്കിലും രൺവീറും രൺബീറും തമ്മിൽ ഇതിന്റെ പേരിൽ അകൽച്ചയില്ല. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.

  കോഫി വിത്ത് കരണിന്റെ മുൻ സീസണുകളിലൊന്നിൽ രൺവീർ സിം​ഗും രൺബീർ കപൂറും അതിഥികൾ ആയി എത്തിയിരുന്നു. അന്ന് നിങ്ങൾ തമ്മിൽ ദീപികയുടെ പേരിൽ അകൽച്ചയില്ലേ എന്ന് കരൺ ജോഹർ ചോദിക്കുകയും ചെയ്തു. ഒരു പ്രശ്നവുമില്ലെന്ന് രൺവീർ സിം​ഗ് മറുപടി നൽകി. രൺബീർ കപൂർ രസകരമായ മറുപടിയാണ് ഈ ചോദ്യത്തിന് നൽകിയത്.

  Also Read: കല്യാണം കഴിക്കുന്നതിന്റെ മുന്‍പ് ഇഷ്ടമുള്ളത് പോലെ ജീവിച്ചു; അമ്മയാവണമെന്ന മോഹത്തെ കുറിച്ചും വിധുബാല പറഞ്ഞത്

  സ്ക്രീനിൽ അവർക്ക് അതിശയകരമായ ക്രിയാത്മ പങ്കാളിത്തം ഉണ്ടെന്ന് ഞാൻ കരുതുന്നു. അവർ സ്വയം എങ്ങനെയാണോ അങ്ങനെ തന്നെയാണ് പരസ്പരം ഇടപഴകുന്നതും. അവർ തമ്മിൽ നല്ല ചേർച്ചയാണ്. രണ്ട് പേരും തമ്മിൽ നല്ല ഊർജമാണ്. അവർക്കൊരുമിച്ച് കുട്ടികൾ ഉണ്ടാവുമെന്ന് ഞാൻ കരുതുന്നു. ആ കുഞ്ഞുങ്ങൾക്ക് എന്നെ ഇഷ്ടമാവുമെന്നും ഞാൻ അവരുടെ പ്രിയപ്പെട്ട നടനാവുമെന്നും പ്രതീക്ഷിക്കുന്നു, രൺബീർ കപൂർ പറഞ്ഞു.

  Also Read: ഭർത്താവും കാമുകനും തമ്മിൽ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല; വിവാഹശേഷം പ്രിയങ്ക പറഞ്ഞത്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം രൺവീറിനേക്കാൾ മുമ്പ് അച്ഛനാവാൻ പോവുകയാണ് രൺബീർ കപൂർ. നടന്റെ ഭാര്യ നടി ആലിയ ഭട്ട് ​ഗർഭിണിയാണ്. ദീപികയുമായി പിരിഞ്ഞ ശേഷം നടി കത്രീന കൈഫുമായി പ്രണയത്തിലായിരുന്നു രൺബീർ. ആറ് വർഷത്തിലേറെ നീണ്ട ഈ ബന്ധം അവസാനിച്ച ശേഷമാണ് രൺബീർ ആലിയ ഭട്ടുമായി പ്രണയത്തിലാവുന്നത്. ഈ വർഷം ഏപ്രിൽ മാസമാണ് ഇരുവരും വിവാഹിതർ ആയത്.

  Read more about: ranbir kapoor deepika padukone
  English summary
  when ranbir kapoor talked about ex deepika padukone having kids; said deepika and ranveer are perfect for each other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X