02 Oct, 1974 | Chennai
Actress
പ്രശസ്ത ചലച്ചിത്ര നടിയാണ് ചാര്‍മിള. മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒയിലാട്ടം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ധനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ആ വര്‍ഷം തന്നെ അങ്കിള്‍ബണ്‍, കേളി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി തമിഴ്, തെലുങ്ക്, മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ 38 ഓളം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്. കാബൂളിബാല, കമ്പോളം, കടല്‍, കളമശ്ശേരിയിലെ കല്യാണം, ഗജരാജ മന്ത്രം, അടിവാരം, വിക്രമാദിത്യന്‍ തുടങ്ങിയവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. കാബൂളി ബാല, ധനം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് ചലച്ചിത്രരംഗത്ത് ചാര്‍മിളയെ പ്രശസ്തയാക്കിയത്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മംഗല്യപട്ട് എന്ന സീരിയലില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഫാത്തിമ ബീബി എന്ന മലയാള ആല്‍ബത്തിലും അഭിനയിച്ചിട്ടുണ്ട്. 1990 കാലഘട്ടങ്ങളില്‍ ചലച്ചിത്രതാരം ബാബു ആന്റണിയുമായി ചാര്‍മിള പ്രണയത്തിലായിരുന്നു. എന്നാല്‍ ആ പ്രണയം അധികനാള്‍ മുന്നോട്ടുപോയില്ല. 1995 ല്‍ ചലച്ചിത്രതാരം കിഷോര്‍ സത്യയെ വിവാഹം ചെയ്തു. അടിവാരം എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു കിഷോര്‍ സത്യ ആസമയത്ത്. ബാബു ആന്റണിയുമായുള്ള പ്രണയം തകര്‍ന്ന് മരണത്തില്‍നിന്നും ജീവിതത്തിലേക്ക് തിരികെ വരുന്ന സമയത്താണ് കിഷോറിനെ പരിചയപെടുന്നതും പ്രണയത്തിലാവുന്നതും. എന്നാല്‍ 1999 ആ ബന്ധം വേര്‍പെടുത്തി. കിഷോര്‍ സത്യയുമായുള്ള വിവാഹത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും ചാര്‍മിള പിന്നീട് തുറന്നു പറഞ്ഞിരുന്നു. ആ തുറന്നു പറച്ചിലുകളൊക്കെയും വലിയ മാധ്യമശ്രദ്ധ നേടുകയും ചര്‍ച്ചകള്‍ക്കു വഴിവെക്കുകയും ചെയ്തിരുന്നു. പിന്നീട് 2006ല്‍ രാജേഷ് എന്നയാളെ വിവാഹം ചെയ്തു. 2016ല്‍ ആ ബന്ധവും വേര്‍പെടുത്തി. കൊച്ചന്‍ ഷാദി അറ്റ് ചെന്നൈ 003 എന്ന സിനിമയാണ് മലയാളത്തില്‍ അവസാനം ചെയ്ത ചിത്രം.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ഖാദര്‍ മൊയ്തു | 22 Mar 2019 | |
| സത്യദാസ് കാഞ്ഞിരംകുളം | May 2019 | |
| നിതീഷ് കെ നായർ | Dec 2019 | |
| ലാൽ ജോസ് | 25 Jul 2014 |
| പേര് | ചാർമിള |
| തൊഴില്‍ | |
| ജനിച്ച ദിവസം | 02 Oct 1974 |
| പ്രായം | 52 |
| ജനിച്ച സ്ഥലം | Chennai |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ചാർമിള ആസ്തി |
|
| ആസ്തി | |
The age of ചാർമിള in the 2026 was 52.
The ചാർമിള's was born in Chennai.
The DOB for ചാർമിള was 02 Oct 1974.
The most recent movies for ചാർമിള is പ്രിയപ്പെട്ടവര്‍.
was ചാർമിള first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.