Don't Miss!
- News
'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
'കൗച്ച് വരെ ഒന്നും എത്തിയില്ല അതിനു മുൻപ്..!', കാസ്റ്റിങ് കൗച്ച് നേരിട്ട അനുഭവം പറഞ്ഞ് ജുവൽ മേരി
അവതാരകയായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി പിന്നീട് നായികയായി മാറിയ താരമാണ് ജുവൽ മേരി. തന്റെ വേറിട്ട ശബ്ദം കൊണ്ടും അവതരണ ശൈലി കൊണ്ടുമാണ് അവതാരക എന്ന നിലയിൽ ജുവൽ തിളങ്ങിയത്. റിയാലിറ്റി ഷോ അവതാരകയായി കരിയർ ആരംഭിച്ച ജുവൽ മലയാളത്തിലെ മിക്ക ഹിറ്റ് ഷോകളുടെയും അവാര്‍ഡ് ഷോകളുടെയും അവതാരകയായി കയ്യടി നേടിയിട്ടുണ്ട്.
അവതാരകയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ജുവലിന്റെ സിനിമ അരങ്ങേറ്റം. 2015 ൽ പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ജുവലിന്റെ അരങ്ങേറ്റം. നളിനി എന്ന കഥാപാത്രമായി ജുവൽ സിനിമയിൽ തിളങ്ങിയിരുന്നു. ഇതിനു പിന്നാലെ നിരവധി അവസരങ്ങളാണ് ജുവലിനെ തേടി എത്തിയത്. ഇതുവരെ ആറോളം ചിത്രങ്ങളിലാണ് ജുവൽ അഭിനയിച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തോളമായി മലയാള സിനിമയിൽ ഉള്ള തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഒന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ജുവൽ എന്നാൽ ഫോണിലൂടെ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ച ഒരു അനുഭവത്തെ കുറിച്ച് താരം പറയുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസകരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. ജുവലിന്റെ വാക്കുകൾ വിശദമായി വായിക്കാം.
'കാസ്റ്റിങ് കൗച്ച് വരെയെത്തിയില്ല പക്ഷെ ഒരു ഫോൺ കോൾ വന്നിട്ടുണ്ട്. ഒരു പുള്ളി എന്നെ വിളിച്ചു. ആരാണെന്ന് ഒന്നും എനിക്ക് അറിയില്ല. എന്നിട്ട് എന്നോട് ഒരു ഫേമസ് നടന്റെ പേര് പറഞ്ഞു. അയാളുടെ ഒപ്പമാണ് അഭിനയിക്കേണ്ടത് ടീച്ചറുടെ റോളാണ് എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ കഥ കേൾക്കാം എന്ന് പറഞ്ഞു. വൺ ലൈൻ ഞാൻ ഇപ്പോൾ തന്നെ പറയാമെന്ന് പറഞ്ഞ് പുള്ളി പറഞ്ഞ് തുടങ്ങി,'
'കഥ കേട്ട് കേട്ട് വന്നപ്പോൾ എവിടെയോ കേട്ടപോലെ, ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ കഥയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞാൻ ഇത് കണ്ടിട്ടില്ല എന്നാണ് ഇയാളുടെ വിചാരം. ഇതൊക്കെ പറഞ്ഞു വന്നിട്ട്. ഇയാൾ വന്നു തുടങ്ങിയതല്ലേ ഉള്ളു. ചെറിയ അഡ്ജസ്റ്റ്‌മെന്റിനൊക്കെ തയ്യാറാണോ എന്ന് ചോദിച്ചു,'
'ഞാൻ പുള്ളിക്ക് 15 മിനിറ്റ് സുവിശേഷ പ്രസംഗം ഒക്കെ കൊടുത്ത് നന്നാക്കിയാണ് വിട്ടത്. ഞാൻ വൻ ഉപദേശം ആയിരുന്നു. ചേട്ടാ, നിങ്ങൾ ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല. നിങ്ങൾ ആരോടാണ് ഇങ്ങനെ പറയുന്നത്. അങ്ങനെ കുറെ പറഞ്ഞു. അയാൾക്ക് അവസാനം മതിയായി. പുള്ളിക്ക് ചോദിക്കേണ്ടന്നായി പോയി,'
'പിന്നെ പുള്ളിയുടെ അഡ്രസ് ഒന്നുമുണ്ടായില്ല. ഞാൻ അയാളെ ചീത്തയല്ല പറഞ്ഞത്. നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ പറ്റുന്നു എന്നൊക്കെ ആയിരുന്നു ചോദിച്ചത്. ഞാൻ പേടിച്ചു. അന്ന് എനിക്ക് ഇപ്പോഴത്തെ അത്ര ധൈര്യം ഒന്നുമില്ല. അങ്ങനെ ആ പേടിയും വെപ്രാളവും എല്ലാം കൂടി ഞാൻ ആ ചേട്ടനെ പതിനഞ്ച് മിനിറ്റ് ഉപദേശിച്ചു,' ജുവൽ പറഞ്ഞു.

'വേണ്ടന്ന് തോന്നിയിട്ട് ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ജുവൽ അഭിമുഖത്തിൽ പറയുന്നുണ്ട്. സാമ്പത്തിക പരാധീനത കൊണ്ട്, ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി ചെയ്തിട്ടുണ്ട്. സിനിമ ഏതാണ് എന്നൊന്നും ഞാൻ പറയുന്നില്ല. ഞാൻ ചെയ്തിട്ടുണ്ട്. അതിന് സങ്കടവും വന്നിട്ടുണ്ട്,'
'പിന്നെ ഞാൻ ഓർക്കും ഭയങ്കര ഇരുട്ട് കുത്തി കിടക്കുന്നിടത് തീപ്പെട്ടി കോലിയുടെ വെളിച്ചമെങ്കിലും വേണമല്ലോ എന്ന്. ഒരു ഉരുള എങ്കിൽ ഒരു ഉരുള അത് വലിയ കാര്യമാണ്. എനിക്ക് ചെയ്യാൻ താല്പര്യമില്ലാത്ത സിനിമകൾ താത്പര്യമില്ലെന്ന് വ്യക്തമായി തന്നെ പറയാറുണ്ട്,'
താൻ ഇതുവരെ സിനിമകളിൽ ചാൻസ് ചോദിച്ചിട്ടില്ലെന്നും ജുവൽ പറഞ്ഞു. 'ഞാൻ സിനിമയിൽ ചാൻസ് ചോദിച്ചിട്ടില്ല. അതെന്തോ എനിക്ക് മടിയാണ്. അത് എങ്ങനെയാണു ചോദിക്കേണ്ടതെന്ന് അറിയില്ല. ഇപ്പോൾ അതിനുള്ള ഒരു കോൺഫിഡൻസ് ആയി വരുന്നുണ്ട്. ഇനി ഞാൻ ചോദിച്ച് തുടങ്ങുമെന്നും ജുവൽ പറഞ്ഞു.
ഡിഫോർ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജുവല്‍ മേരി അവതാരക എന്ന നിലയില്‍ ആദ്യം ശ്രദ്ധ നേടുന്നത്. ഇതിനിടയിലാണ് സിനിമയിലേക്കും അവസരം ലഭിക്കുന്നത്. സുരേഷ് ഗോപി നായകനായ പാപ്പനിലാണ് ജുവല്‍ മേരി അവസാനമായി അഭിനയിച്ചത്. ക്ഷണികം ആണ് പുതിയ സിനിമ.
അവതാരകയായും ജുവൽ ഇപ്പോൾ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സിംഗറിന്‍റെ അവതാരകയാണ് ജുവല്‍. കഴിഞ്ഞ രണ്ട് സീസണുകളായി ജുവല്‍ തന്നെയാണ് ഷോയുടെ അവതാരക.