For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്റെ കൊച്ചിനെ ഞാൻ‌ എടുക്കില്ല, കുട്ടികളെ ഇഷ്ടമല്ല, ദൂരെ നിന്ന് കാണും പോകും'; അമ്മയെ കുറിച്ച് സൗഭാ​ഗ്യ!

  |

  താര കല്യാണിനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. കാരണം വളരെ വർഷങ്ങളായി സിനിമയിലും സീരിയലിലുമായി സജീവമാണ് താര കല്യാൺ. പക്ഷെ ഇപ്പോൾ താര കല്യാൺ അഭിനയത്തിൽ സജീവമല്ല. താര കുടുംബം എന്ന വിശേഷണത്തിന് ഒട്ടും മാറ്റ് കുറയാത്ത വീടാണ് താര കല്യാണിൻ്റേത്.

  താരയുടെ അമ്മയും മകളും മകളുടെ ഭര്‍ത്താവും കൊച്ചുമകളും എല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ്. അമ്മ താര കല്യാണ്‍ മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലുമാണ് മിന്നി തിളങ്ങിയതെങ്കില്‍ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി തന്നെയാണ്.

  Also Read: 'ബീന വീണ്ടും അമ്മയായി...., വയസ് കാലത്ത് ബീന വീണ്ടും അമ്മയായോയെന്ന് ചിലർക്ക് തോന്നും'; മനോജും ബീനയും പറഞ്ഞത്!

  സ്‌റ്റേജ് ഷോകളില്‍ ചെറുപ്പം മുതല്‍ പെര്‍ഫോം ചെയ്തിരുന്നു എങ്കിലും ടിക് ടോക് വീഡിയോയിലൂടെയാണ് സൗഭാഗ്യ താരമായത്. ഭര്‍ത്താവ് അര്‍ജുനും ഡാന്‍സറാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സൗഭാഗ്യയും അര്‍ജുനും കഴിയുന്നത്.

  താര കല്യാണിന്റെ വിദ്യാർഥിയായിരുന്നു അർജുൻ. താരയുടെ പ്രിയപ്പെട്ട വിദ്യാർഥികളിൽ ഒരാളുമായിരുന്നു അർജുൻ. സൗഭാ​ഗ്യയെ ചെറുപ്പം മുതൽ അർ‌ജുന് പരിചയമുണ്ട്.

  ആ പരിചയമാണ് പ്രണയത്തിലേക്ക് മാറിയതും വിവാഹത്തിലെത്തിയതും. ഇപ്പോൾ താര കല്യാണിന്റേയും കുടുംബത്തിന്റേയും സന്തോഷം കൊച്ചുമകൾ സുദർശനയാണ്.

  ഒരു വയസ് തികയാൻ പോകുന്ന സുദർശന അച്ഛനേയും അമ്മയേയും പോലെ സോഷ്യൽമീഡിയയിൽ താരമാണ്. ഇപ്പോഴിത സുദർശന ജനിക്കും മുമ്പ് അമ്മ താര കല്യാൺ പറഞ്ഞിരുന്ന കുറച്ച് കാര്യങ്ങളെ കുറിച്ചാണ് സൗഭാ​ഗ്യ പറഞ്ഞിരിക്കുന്നത്. താര കല്യാണിന്റെ വ്ലോ​ഗിലൂടെയാണ് സൗഭാ​ഗ്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

  സുദർശനയുടെ നക്ഷത്ര പിറന്നാൾ കഴിഞ്ഞ ദിവസം താര കല്യാൺ ആഘോഷിച്ചിരുന്നു. സുദർശനയുടെ അച്ഛനും അമ്മയ്ക്കുമാണ് അവളുടെ ഓഫീഷ്യൽ പിറന്നാൾ ആഘോഷിക്കാൻ അധികാരമെന്നും അതുകൊണ്ട് സുദർശനയുടെ നക്ഷത്ര പിറന്നാൾ താൻ ആഘോഷിക്കാനായി ചോദിച്ച് വാങ്ങിയതാണെന്നുമാണ് ആ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുെവച്ച് താര കല്യാൺ പറഞ്ഞത്.

  സുദർശനക്കായി പുത്തൻ ഉടുപ്പും കളിപ്പാട്ടങ്ങളുമെല്ലാം താര കല്യാൺ വാങ്ങിയിരുന്നു.

  Also Read: മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക

  നക്ഷത്ര പിറന്നാൾ ദിവസം രാവിലെ തന്നെ സുദർശനയേയും കൊണ്ട് സൗഭാ​ഗ്യയും അർജുനും താര കല്യാണിന്റെ വീട്ടിൽ‌ വന്നിരുന്നു. പിന്നീട് സുദർശനയുടെ പിറന്നാൾ ആഘോവും മിഠായി വിതരണവുമെല്ലായി ആഘോമാക്കി താര പിറന്നാൾ ആഘോഷം.

  പിറന്നാൾ ദിവസം സുദർശനയെ കുളിപ്പിച്ചതും ഭക്ഷണം നൽകിയതുമെല്ലാം താര കല്യാണായിരുന്നു. അതെല്ലാം നോക്കി നിൽക്കവെയാണ് തനിക്ക് മകൾ പിറക്കും മുമ്പ് അമ്മ പറഞ്ഞ ചില കാര്യങ്ങൾ സൗഭാ​ഗ്യ വെളിപ്പെടുത്തിയത്.

  'പണ്ടൊരാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു... നീ ആയി നിന്റെ കൊച്ചായി. പ്രസവിച്ചിട്ട് എന്റെ കൈയ്യിലൊന്നും കൊച്ചിനെ തന്നേക്കരുത്. ഞാനൊന്നും നോക്കില്ല. ഞാൻ എടുക്കുക പോലുമില്ല.'

  'എനിക്ക് കുട്ടികളെയൊന്നും ഇഷ്ടമല്ല. ഞാൻ ദൂരെ നിന്ന് കാണും പോകും എന്നൊക്കെയാണ് അമ്മ പണ്ട് പറഞ്ഞിരുന്നത്. എന്നെ ശല്യപ്പെടുത്തരുതെന്നും അമ്മ പറഞ്ഞിരുന്നു. കു‍ഞ്ഞ് വന്ന് ശേഷം കാര്യങ്ങളെല്ലാം മാറി.'

  'ഞാൻ കുളിപ്പിക്കും, ഞാൻ ഡ്രസ്സ് ഇടീപ്പിക്കും, ഞാൻ ഭക്ഷണം കൊടുക്കുമെന്നെല്ലാം പറഞ്ഞ് ഇപ്പോൾ എനിക്ക് തന്നെ എന്റെ കൊച്ചിനെ കിട്ടുന്നില്ല' സൗഭാ​ഗ്യ പറഞ്ഞു. സൗഭാ​ഗ്യയുടെ വർത്തമാനം കേട്ട് താര കല്യാൺ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

  സുദർശനയെ കാണുമ്പോൾ താൻ കുറച്ച് കൂടി എനർജിവെക്കുമെന്നാണ് താര കല്യാൺ പറയുന്നത്. അർജുനും സൗഭാ​ഗ്യയും ഇപ്പോൾ കോമഡി സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.

  Read more about: sowbhagya venkitesh
  English summary
  Actress Sowbhagya Venkitesh Open Up About Her Mother Thara Kalyan Attitude Before Delivery-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X