For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാലക്കാടും റോബിനെ സ്വീകരിക്കാൻ ജനസാഗരം, ആരാധകരെ കണ്ട് ഒന്നും മിണ്ടാനാകാതെ റോബിൻ

  |

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതോടെ റോബിൻ തരം​ഗമാണ് എങ്ങും. ഷോയിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ. അപ്രതീക്ഷിതമായാണ് റോബിൻ ബി​ഗ് ബോസിൽ നിന്ന് പുറത്താകുന്നത്. എന്നാൽ ബി​ഗ് ബോസ് ടൈറ്റിൽ നേടിയ മത്സരാർത്ഥിക്ക് പോലും റോബിന് കിട്ടിയ സ്വീകാര്യത ഇതുവരെ ലഭിച്ചിട്ടില്ല.

  ഷോയിൽ നിന്ന് വളരെ സങ്കടത്തോടെയാണ് ഇറങ്ങിയതെങ്കിലും പ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്വീകാര്യത കൊണ്ട്മ അതെല്ലാം മറികടക്കാൻ കഴിഞ്ഞു. കൂടാതെ നിരവധി സിനിമകളിലേക്കും അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

  ഓരോ ദിവസം കഴിയുന്തോറും റോബിന് ലഭിക്കുന്ന സ്വീകാര്യത വർദ്ധിച്ച് വരികയാണ്. പല സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങൾക്കും മറ്റുമായി പോകുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകരണം അതുപോലെയാണ്. ബി​ഗ് ബോസിലെ ചില മത്സരാർത്ഥികൾ റോബിനോട് പറഞ്ഞതാണ് ഷോയിൽ നിന്ന് ഇറങ്ങി ഒരു രണ്ടാഴ്ചത്തേക്ക് മാത്രമേ റോബിൻ തരം​ഗം ഒക്കെ കാണുള്ളൂ എന്ന്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് കാര്യങ്ങൾ നടക്കുന്നത്.

  സഹമത്സരാർത്ഥിയെ ആക്രമിച്ചതിൻ്റെ പേരിലാണ് എഴുപതാമത്തെ ദിവസം റോബിൻ ഹൗസിൽ നിന്ന് പുറത്തായത്. പിന്നീട് ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമയുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളുമായി തിരക്കിലായിരുന്നു താരം. ഇതിനോടകം രണ്ട് സിനിമകളുടെ പ്രഖ്യാപനം കഴിഞ്ഞു. പ്രഖ്യാപനം നടത്താത്ത സിനിമകളും അണിയറിയിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

  Also Read: ആശുപത്രി മുറിയിൽ ഭാര്യയ്ക്ക് സർപ്രൈസുമായി യുവ; എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞാണെന്ന് മൃദുലയും

  ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം കേരളത്തിലെ മിക്ക ജില്ലകളിലും ഉദ്ഘാടനങ്ങൾക്ക് പോകാൻ സാധിച്ച മത്സരാർത്ഥിയാണ് റോബിൻ. എവിടെ ചെന്നാലും ഡോക്ടർ റോബിനെ കാണാൻ ജനസാ​ഗരങ്ങളാണ് ഒഴുകിയെത്തുന്നത്. പാലക്കാട് ഉദ്ഘാടനത്തിന് എത്തിയപ്പോഴുള്ള വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഴ പെയ്തിട്ടും റോബിനെ ഒരു നോക്ക് കാണാൻ വേണ്ടി ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ടായിരുന്നു.

  'ഈ മഴയത്തും എന്നെ കാണാൻ എത്തിയ നിങ്ങളോട് എന്തു പറയണമെന്ന് അറിയില്ല. എന്തായാലും എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് ഒരുപാട് നന്ദി. എന്നെപ്പോലൊരു സാധാരണക്കാരന് ഇന്ന് ഇത്രയും അവസരങ്ങളും ഭാ​ഗ്യവും ലഭിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങൾ ഓരോരുത്തരാണ്, ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകണം. ഞാൻ ഇപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കും വർഷങ്ങൾ കഴിഞ്ഞാലും', റോബിൻ വ്യക്തമാക്കി.

  Also Read: 'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ

  കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ തൻ്റെ വിവാഹ കാര്യത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞിരുന്നു. ആരതിയുമായി കമ്മിറ്റഡ് ആണെന്നും വീട്ടുകാർ തമ്മിൽ കാര്യങ്ങൾ തീരുമാനിച്ചെന്നും ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും റോബിൻ ആരാധകരോട് പറഞ്ഞു.

  റോബിനെ നായകനാക്കി കൊണ്ട് ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരു സിനിമ നിർമ്മിക്കാൻ പോവുകയാണ്. നിർമ്മാതാവ് ഗോകുലം ഗോപാലൻ ഇക്കാര്യം അനൗൺസ് ചെയ്തിരുന്നു. റോബിൻ അഭിനയിക്കാൻ പോവുന്ന സിനിമകൾ ആരാധകർ പ്രതീക്ഷിക്കുന്നതിലും അപ്പുറം വലുതായിരിക്കുമെന്ന് പറയപ്പെടുന്നു. പാൻ ഇന്ത്യ ലെവലിലുള്ള ചിത്രങ്ങളും അതിലുണ്ടാവാം. ചിലത് മാസ് ചിത്രങ്ങളാവും വരുന്നതെന്നും പറയപ്പെടുന്നു.

  Also Read: ഞാൻ കമ്മിറ്റഡ് ആണ്, ആളാരാണെന്ന് അറിയണ്ടേ? വിവാഹം ഫെബ്രുവരിയിലെന്ന് ഡോക്ടർ റോബിൻ

  റോബിൻ ബിഗ് ബോസിൽ നിന്നും പുറത്തായെന്ന് കേട്ടപ്പോൾ മുതൽ സങ്കടത്തിലായ എല്ലാവർക്കും ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷമാണെന്നാണ് റോബിനെ പറ്റി ആരാധകർ പറയുന്നത്. റോബിൻ ഒരു താരപുത്രനല്ല, കൈ പിടിച്ചു കയറ്റാൻ ഗോഡ് ഫാദറില്ല, സിനിമയിൽ ഫ്രണ്ട്സ് സർക്കിളില്ല. റോബിന്റെ കഠിനാധ്വാനം കൊണ്ട് മാത്രം കിട്ടിയതാണ് ഈ അവസരങ്ങളെല്ലാം. ഒരു സാധാരണക്കാരനായ ഒരാൾ ഇങ്ങനെയൊക്കെ ലൈഫിൽ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നാണ് റോബിനെ സ്നേഹിക്കുന്നവർ പറയുന്നത്.

  എന്നാൽ റോബിനെ രൂക്ഷമായി വിമർശിക്കുന്നവരുമുണ്ട്. ആദ്യം ഒരു സിനിമ എങ്കിലും ഇറങ്ങട്ടെ. എന്നിട്ട് പോരെ റോബിനെ കുറിച്ചുള്ള ഈ തള്ളൽ. റോബിന്റെ കഴിവ് എന്താണെന്ന് ആരും കണ്ടിട്ടില്ല. അയാൾ പുറത്ത് വിട്ട വീഡിയോസ് കണ്ടാൽ അറിയാം എല്ലാം ഓവർ ആക്ടിങ് ആയിരുന്നു. അതുകൊണ്ട് തന്നെ ഒരു സിനിമ ഇറങ്ങിയാൽ തന്നെ വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടി കാണിക്കുന്നു.

  Read more about: bigg boss
  English summary
  Bigg Boss fame Robin Radhakrishnan got mass welcome at palakkad inauguration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X