»   » ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി മകള്‍ക്ക് നല്‍കിയ സമ്മാനം എന്താണെന്ന് അറിയാമോ?

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി മകള്‍ക്ക് നല്‍കിയ സമ്മാനം എന്താണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

കുടുംബത്തില്‍ കുഞ്ഞുവാവ ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു മലയാളത്തിലെ യുവതാരങ്ങളെല്ലാം. അക്കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജീവിതത്തില്‍ സന്തോഷം നല്‍കി കൊണ്ടായിരുന്നു ദുല്‍ഖറിന്റെ രാജകുമാരി പിറന്നത്. മകളെ വന്നതോട് കൂടി ഉത്തരവാദിത്വം കൂടി പിതാവിന്റെ റോളിലേക്ക് ദുല്‍ഖര്‍ അതിവേഗം മാറിയിരിക്കുകയാണ്.

ഒടുവില്‍ വിവാഹക്കാര്യം തുറന്ന് പറഞ്ഞ് പ്രഭാസ്! അനുഷ്‌കയുമായുള്ള ബന്ധം ഇങ്ങനെയായിരുന്നു!

മക്കള്‍ക്ക് താരങ്ങള്‍ എന്ത് സമ്മാനം ആണ് കൊടുക്കുന്നതെന്നുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. നിവിന്‍ പോളിക്ക് മകള്‍ ജനിച്ചപ്പോള്‍ മിനി കൂപ്പറായിരുന്നു താരം സമ്മാനമായി കൊടുത്തിരുന്നത്. ദുല്‍ഖര്‍ മകള്‍ക്ക് എന്ത് സമ്മാനം കൊടുക്കുമെന്ന് കാത്തിരുന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി മകള്‍ക്ക് ദുല്‍ഖര്‍ ആദ്യത്തെ സമ്മാനം കൊടുത്തിരിക്കുകയാണ്.

രാജകുമാരിക്കുള്ള സമ്മാനം

ദുല്‍ഖര്‍ തന്റെ രാജകുമാരിയ്ക്ക് വേണ്ടി ആദ്യത്തെ സമ്മാനം പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലുടെ താരം തന്നെ സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

കുഞ്ഞു സമ്മാനം

മൂന്ന് നിറത്തിലുള്ള കുഞ്ഞു ഷൂസ് ആണ് ദുല്‍ഖര്‍ മകള്‍ക്ക് വേണ്ടി കണ്ടെത്തിയ ആദ്യത്തെ സമ്മാനം. ഇതെന്റെ രാജകുമാരിയ്ക്ക് വേണ്ടിയാണെന്നും പക്ഷെ വേഗത്തില്‍ വളരരുതെന്ന് പറഞ്ഞ് കൊണ്ടുമാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറിയം അമീറ സല്‍മാന്‍

ദുല്‍ഖറിനും ഭാര്യ അമാലിനും മേയ് 5 നായിരുന്നു മകള്‍ പിറന്നത്. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മകളുടെ കൂടെ നില്‍ക്കുന്ന ആദ്യ ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു.

യുവതാരങ്ങള്‍ക്കെല്ലാം സന്തോഷം


ഈ വര്‍ഷം മലയാളത്തിലെ യുവതാരങ്ങള്‍ക്കെല്ലാം സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. അജു വര്‍ഗീസ്, ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ താരങ്ങള്‍ക്കെല്ലാം മക്കള്‍ പിറന്നത് ഈ വര്‍ഷമായിരുന്നു.

നിവിന്റെ സമ്മാനം

ദാവീദ് എന്ന മൂത്തമകന് ശേഷം മകളാണ് നിവിന് മകളായിരുന്നു ജനിച്ചത്. മകള്‍ പിറന്നതിന്റെ സന്തോഷത്തില്‍ മകള്‍ക്കുള്ള സമ്മാനമായി മിനി കൂപ്പര്‍ കാറായിരുന്നു തരാം വാങ്ങിയത്.

പെണ്‍കുട്ടികള്‍

വിനീത് ശ്രീനിവാസന്‍ ഒഴികെ എല്ലാവര്‍ക്കും പെണ്‍കുട്ടികളായിരുന്നു ജനിച്ചത്. അതിന്റെ സന്തോഷവും താരങ്ങള്‍ മുമ്പ് പങ്കുവെച്ചിരുന്നു.

സിനിമയുടെ തിരക്കുകളില്‍


നിലവില്‍ തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ അന്യഭാഷയിലുള്‍പ്പെടെ നിരവധി സിനിമകളുടെ തിരക്കുകളിലാണ് ദുല്‍ഖര്‍. ഓണത്തിന് പറവ എന്ന ദുല്‍ഖറിന്റെ സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം.

English summary
മകള്‍ക്കുള്ള ആദ്യത്തെ സമ്മാനം ദുല്‍ഖര്‍ സല്‍മാന്‍ കൊടുത്തിരിക്കുകയാണ്. മകള്‍ക്കുള്ള സമ്മാനം സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam